ടി20യില്‍ കൂടുതല്‍ തവണ 200ലധികം റണ്‍സ്; ഇന്ത്യയെ വെല്ലാന്‍ ആരുമില്ല, കണക്കുകളിതാ
മുംബൈ: ടി20 ഫോര്‍മാറ്റിലെ അതിശക്തരാണ് ഇന്ത്യ. നിലവിലെ ടി20 ടീം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയിലാണുള്ളത്. അവസാനം കളിച്ച എട്ട് ടി20 പരമ്പരയും അലമാരയിലെത്തിച്ചാണ് ഇന്ത്യ കരുത്ത് കാട്ടുന്നത്. സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരനിരയും ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തുന്നു.
ടി20യിലെ നിലവിലെ ഏറ്റവും ശക്തര്‍ ഇന്ത്യ തന്നെയാണ്. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ടി20 പരമ്പര ജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ തട്ടകത്തിലാണ് വീഴ്ത്തിയത്. അഞ്ചാം മത്സരത്തില്‍ 200ലധികം സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ടി20യില്‍ കൂടുതല്‍ തവണ 200ലധികം റണ്‍സ് നേടിയ ടീമുകളുടെ പട്ടിക പരിശോധിക്കാം.

ഇന്ത്യ തന്നെയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 18 തവണ ഇന്ത്യ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി തുടങ്ങിയവരുടെ പ്രകടനം ഇതില്‍ പ്രധാനമാണ്. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യ നടത്തുന്ന വെടിക്കെട്ടും പല മത്സരങ്ങളിലും ഇന്ത്യക്ക് കരുത്താകുന്നു. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവര്‍ കൂടി എത്തിയതോടെ ലോകകപ്പിലെ ഏറ്റവും ശക്തരായ നിരയായി ഇന്ത്യ മാറിയിരിക്കുകയാണ്.
രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയക്കാരാണ്. 14 തവണയാണ് അവര്‍ ടി20യില്‍ 200ലധികം റണ്‍സ് നേടിയത്. ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,ഗ്ലെന്‍ മാക്‌സ് വെല്‍,മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവരെല്ലാം ഈ നേട്ടത്തിലെത്താന്‍ ഓസീസിന് വളരെയധികം സഹായിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. 13 തവണ അവര്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയ ടീമെന്ന റെക്കോഡിനുടമകളായ ന്യൂസീലന്‍ഡ് 11 തവണയാണ് ടി20യില്‍ 200ന് മുകളില്‍ നേടിയത്.
നിലവിലെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് 10 തവണ ഈ നേട്ടത്തിലെത്തിയപ്പോള്‍ രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് എട്ട് തവണയും ശ്രീലങ്ക 7 തവണയും പാകിസ്താന്‍ 6 തവണയും 200ന് മുകളില്‍ കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ 5 തവണയും ഈ നേട്ടത്തിലെത്തി. 3 തവണ മാത്രം 200ന് മുകളില്‍ സ്‌കോര്‍ നേടിയ ബംഗ്ലാദേശാണ് ഈ റെക്കോഡില്‍ അവസാന സ്ഥാനത്തുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications