Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം: 971 പേരില്ല, 332 പേര്‍ മാത്രം... മാരത്തോണ്‍ ലിസ്റ്റ് വെട്ടി, ആര്‍ക്കാവും ബമ്പര്‍?

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള ആരവങ്ങള്‍ക്കു തുടക്കം കുറിച്ചു കൊണ്ടുള്ള താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 19ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ എട്ടു ഫ്രാഞ്ചൈസികളും തമ്മില്‍ വീറുറ്റ പോരാട്ടം തന്നെയാവും കാണാന്‍ കഴിഞ്ഞേക്കുക. ആരെയൊക്കെ അടുത്ത സീസണില്‍ വേണമെന്നതിനെക്കുറിച്ചു ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ തന്നെ ഏറക്കുറെ ധാരണയിലെത്തിക്കഴിഞ്ഞിട്ടുണ്ടാവും.

ആകെ 971 താരങ്ങളാണ് ലേലത്തിനു വേണ്ടി നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 713 ഇന്ത്യന്‍ താരങ്ങളും 258 വിദേശ കളിക്കാരുമാണുണ്ടായിരുന്നത്. ഈ മാരത്തോണ്‍ ലിസ്റ്റിനെ ഇപ്പോള്‍ നേര്‍ പകുതിയിലും കുറച്ചാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

332 താരങ്ങള്‍ മാത്രം

332 താരങ്ങള്‍ മാത്രം

ലേലത്തില്‍ തങ്ങള്‍ രംഗത്തു വരാന്‍ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും സമര്‍പ്പിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് 971 എന്ന നേരത്തേയുള്ള ലിസ്റ്റ് വെട്ടിച്ചുരുക്കി 332 ആക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിരുന്ന പകുതിയിലേറെ കളിക്കാരാണ് ഇതോടെ പുറത്താക്കപ്പെട്ടത്.
പുതുത്തക്കിയ ലിസ്റ്റ് പ്രകാരം ഇന്ത്യക്കു വേണ്ടി കളിച്ച 19 താരങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. മാത്രമല്ല ഫ്രാഞ്ചൈസികളുടെ അഭ്യര്‍ഥന പ്രകാരം പുതിയ 24 കളിക്കാരുടെ പേര് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

വമ്പന്‍ കളിക്കാര്‍

വമ്പന്‍ കളിക്കാര്‍

ലോക ക്രിക്കറ്റിലെ ചില വമ്പന്‍ കളിക്കാര്‍ ലേലത്തില്‍ അവസരം പ്രതീക്ഷിച്ച് രംഗത്തുണ്ട്. ഇവരില്‍ ആര്‍ക്കായിരിക്കും ബമ്പറടിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ കൂട്ടുന്നത്.
ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ്, ഓസീസ് പേസ് സെന്‍സേഷന്‍ പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. പതിവുപോലെ ബാറ്റ്‌സ്മാന്‍, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍, ഫാസ്റ്റ് ബൗളര്‍, സ്പിന്നര്‍ എന്നിങ്ങനെ കളിക്കാരെ തരംതിരിച്ചായിരിക്കും ലേലം നടക്കുക. ഇവയില്‍ തന്നെ ആദ്യം ദേശീയ ടീമുകള്‍ക്കായി കളിച്ചവര്‍, ഇതുവരെ കളിച്ചിട്ടില്ലാത്തവര്‍ എന്ന ക്രമത്തിലായിരിക്കും.

ഉത്തപ്പയും കൂട്ടത്തില്‍

ഉത്തപ്പയും കൂട്ടത്തില്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടുകളിലൊരാളായിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയും ഇത്തവണ ലേലത്തില്‍ അവസരം കാത്തു നില്‍പ്പുണ്ട്. കഴിഞ്ഞ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി ഉത്തപ്പയെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു. ഉത്തപ്പയെക്കൂടാതെ ടീമിന്റെ ഓപ്പണര്‍ കൂടിയായ ഓസീസ് താരം ക്രിസ് ലിന്നിനെയും കെകെആര്‍ വേണ്ടെന്നു വച്ചിരുന്നു.
ലിന്‍, ഉത്തപ്പ എന്നിവരെക്കൂടാതെ മാക്‌സ്വെല്‍, ഇയോന്‍ മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ക്കും ലേലത്തില്‍ പിടിവലി നടക്കാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മാക്‌സ്വെല്‍ കളിച്ചിരുന്നില്ല.

Story first published: Thursday, December 12, 2019, 13:43 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+