Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന്റെയും സിപിഎല്ലിന്റെയും ഭാഗം; ആരൊക്കെയാണ് ആ സൂപ്പര്‍ താരങ്ങള്‍

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ ഇത്തവണ സിപിഎല്ലിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെല്ലാം സിപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 18ന് ആരംഭിക്കുന്ന സിപിഎല്‍ സെപ്റ്റംബര്‍ 10നാണ് അവസാനിക്കുന്നത്. ഇതിന്റെ പിന്നാലെ സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ആരംഭിക്കും. നിലവിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ ഭാഗമായ ചില സൂപ്പര്‍ താരങ്ങള്‍ സിപിഎല്ലിലും കളിക്കുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് ടീം തിരിച്ച് പരിശോധിക്കാം.


 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആൻഡ്രെ റസല്‍, സുനില്‍ നരെയ്ന്‍, ക്രിസ് ഗ്രീന്‍ എന്നിവരാണ് സിപിഎല്ലില്‍ കളിക്കുന്നത്. റസല്‍ ജമൈക്ക തല്‍വാസിനുവേണ്ടിയും ക്രിസ് ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടിയും സുനില്‍ നരെയ്ന്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയുമാണ് സിപിഎല്ലില്‍ കളിക്കുന്നത്. റസലും നരെയ്‌നും ഇരു ടീഗിലേയും നിര്‍ണ്ണായക താരങ്ങളാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സര ഫലത്തെ സ്വാധീനിക്കുന്നവരാണ് റസലും നരെയ്‌നും.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മൂന്ന് താരങ്ങളാണ് സിപിഎല്ലില്‍ കളിക്കുന്നത്. സന്ദീപ് ലാമിച്ചാനെ, ഹെറ്റ്‌മെയര്‍, കീമോ പോള്‍ എന്നിവരാണ് ഈ താരങ്ങള്‍. സ്പിന്‍ ബൗളറായ ലാമിച്ചാനെ ജമൈക്ക തല്‍വാസിനുവേണ്ടി കളിക്കുമ്പോള്‍ ഹെറ്റ്‌മെയറും കീമോ പോളും ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടിയുമാണ് കളിക്കുന്നത്. ഹെറ്റ്‌മെയര്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുമ്പോള്‍ മീഡിയം പേസറെന്ന നിലയിലാണ് കീമോ പോള്‍ തിളങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്റെ ഒരു താരം മാത്രമാണ് സിപിഎല്ലില്‍ കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പേസറായ ഒഷെയ്ന്‍ തോമസാണത്. ജമൈക്ക തല്‍വാസിനുവേണ്ടിയാണ് തോമസ് ഇറങ്ങുന്നത്. മികച്ച പേസ് ബൗളിങ്ങിലൂടെ സമീപകാലത്ത് ശ്രദ്ധ നേടാന്‍ തോമസിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാന്‍ നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് തോമസിനുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ മുഹമ്മദ് നബിയും റാഷിദ് ഖാനുമാണ് ഹൈദരാബാദിന്റെ ഭാഗമായ സിപിഎല്‍ താരങ്ങള്‍. ഓള്‍റൗണ്ടര്‍ വിശേഷമുള്ള താരങ്ങളാണ് ഇരുവരും. ഹൈദരാബാദിന്റെ വജ്രായുധമായ റാഷിദ് ബാര്‍ബഡോസ് ട്രൈഡന്റ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. മുഹമ്മദ് നബി സെന്റ് ലൂസിയ സൗക്‌സിനുവേണ്ടിയുമാണ് സിപിഎല്ലില്‍ കളിക്കുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

രണ്ട് താരങ്ങളാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായി സിപിഎല്ലില്‍ കളിക്കുന്നത്. നിക്കോളാസ് പുരാനും ഷെല്‍ഡോന്‍ കോട്രലും. കോട്രല്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനുവേണ്ടി കളിക്കുമ്പോള്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സിനുവേണ്ടിയാണ് നിക്കോളാസ് പുരാന്‍ കളിക്കുന്നത്. ഇരുവരും പഞ്ചാബ് നിരയിലെ നിര്‍ണ്ണായക താരങ്ങളാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെട്ട മൂന്ന് താരങ്ങള്‍ സിപിഎല്ലില്‍ കളിക്കുന്നുണ്ട്. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ലിന്‍ എന്നിവരാണ് ആ മൂന്നുപേര്‍. റൂതര്‍ഫോര്‍ഡ് ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടിയും പൊള്ളാര്‍ഡ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും ക്രിസ് വിന്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനും വേണ്ടിയാണ് സിപിഎല്‍ കളിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ മൂന്നുപേര്‍ സിപിഎല്‍ കളിക്കുന്നുണ്ട്. ഇമ്രാന്‍ താഹിര്‍, മിച്ചന്‍ സാന്റ്‌നര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് ആ മൂന്നുപേര്‍.താഹിര്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടിയും സാന്റ്‌നര്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സിനുവേണ്ടിയും ഡ്വെയ്ന്‍ ബ്രാവോ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയുമാണ് കളിക്കുന്നത്.

Story first published: Monday, August 17, 2020, 15:56 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+