ടി20 ക്രിക്കറ്റിൽ ഒരു ഡബിൾ സെഞ്ച്വറി സാധ്യമാണോ?;ഈ 4 ഇന്ത്യൻ താരങ്ങൾക്ക് അത് അസാധ്യമല്ല!ലിസ്റ്റിൽ സഞ്ജുവുണ്ടോ?
ഫുട്ബോളിൽ ഗോളുകൾ പെയ്യുന്നതുപോലെയും ബാസ്‌ക്കറ്റ്‌ബോളിൽ പോയിന്റുകൾ കുതിച്ചുയരുന്നതുപോലെയും ക്രിക്കറ്റും ഇപ്പോൾ ഒരു സ്പീഡ് ഗെയിമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് ടി20 ക്രിക്കറ്റിന്റെ വരവോടെ ബാറ്റിംഗിന്റെ ഭാവം തന്നെ മാറി. ഒരു കാലത്ത് ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ നിന്നും ഒരു താരത്തിന് 200 റൺസ് അടിക്കുക എന്നത് അസാധ്യമായ കാര്യമായാണ് കരുതിയിരുന്നത്. എന്നാൽ സച്ചിൻ ടെണ്ടുൽക്കർ ആ റെക്കോർഡ് തകർത്തതിന് ശേഷം പിന്നീട് പലരും ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടി. പിന്നീട് സെവാഗും രോഹിത് ശർമ്മ പല തവണയും ആ റെക്കോർഡ് ബേധിച്ചു.
ഇപ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മറ്റൊന്നിനാണ് — ട്വന്റി-20 ക്രിക്കറ്റിൽ ആരെങ്കിലും ഒരു ഡബിൾ സെഞ്ച്വറി നേടുമോ? അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ ആരും ഈ നേട്ടത്തിൽ എത്തിയിട്ടില്ലെങ്കിലും, നിലവിലെ ഇന്ത്യൻ യുവനിരയിലെ ചില സ്ഫോടനാത്മക ഓപ്പണർമാർക്ക് അതിനുള്ള ബാറ്റിംഗ് കരുത്തും അതിവേഗ സ്ട്രൈക്ക് റേറ്റും ഉണ്ട്. ആഭ്യന്തര ക്രിക്കറ്റിലോ ലിസ്റ്റ്-എ മത്സരങ്ങളിലോ ഇതിനോടകം വലിയ സ്കോറുകൾ നേടി തങ്ങളുടെ മികവ് തെളിയിച്ച 4 ഇന്ത്യൻ താരങ്ങൾ ഇവരാണ്:

1. അഭിഷേക് ശർമ്മ: ഭയമില്ലാത്ത പോരാളി
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവ് ആയ യുവ ഓപ്പണർമാരിൽ ഒരാളാണ് അഭിഷേക് ശർമ്മ. ക്രീസിലെത്തിയാൽ ആദ്യ പന്ത് മുതൽ അതിർത്തി കടത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. ടി20 ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറികളിൽ ഒന്ന് അഭിഷേഖിന്റെ പേരിലാണ്; വെറും 28 പന്തിൽ നിന്നാണ് താരം അന്ന് മൂന്നക്ക സംഖ്യ തൊട്ടത്. ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതുകൊണ്ട് തന്നെ പവർപ്ലേ പരമാവധി മുതലാക്കാനും, ഒരു ടി20 മത്സരത്തിലെ 20 ഓവറും ബാറ്റ് ചെയ്ത് 200 റൺസ് എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനും അഭിഷേകിന് സാധിച്ചേക്കും.
2. സഞ്ജു സാംസൺ: ടൈമിംഗിന്റെ രാജകുമാരൻ
മലയാളി താരം സഞ്ജു സാംസൺ തന്റെ ക്ലീൻ ഹിറ്റിംഗ് മികവ് കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയ കളിക്കാരനാണ്. അന്താരാഷ്ട്ര ടി20യിൽ ഇതിനോടകം ഒന്നിലധികം സെഞ്ച്വറികൾ സഞ്ജു നേടിയിട്ടുണ്ട്. ഒരിക്കൽ ക്രീസിൽ നിലയുറപ്പിച്ചാൽ സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ മൈതാനത്തിന് പുറത്തെത്തിക്കാൻ സഞ്ജുവിന് അനായാസം സാധിക്കും. ലിസ്റ്റ്-എ (50 ഓവർ) ക്രിക്കറ്റിൽ കേരളത്തിനായി കളിച്ചപ്പോൾ സഞ്ജു പുറത്താകാതെ 212 റൺസ് അടിച്ചുകൂട്ടിയിരുന്നു. വമ്പൻ സ്ട്രൈക്ക് റേറ്റിൽ ദീർഘനേരം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് കഴിയുമെന്ന് തെളിയിച്ച സഞ്ജുവിന് ഒരു നല്ല ദിവസം ലഭിച്ചാൽ ടി20യിലും ഡബിൾ സെഞ്ച്വറി അസാധ്യമല്ല.
3. ഇഷാൻ കിഷൻ: ഇടങ്കയ്യൻ കരുത്ത്
ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇതിനോടകം ഇടംപിടിച്ച കളിക്കാരനാണ് ഇഷാൻ കിഷൻ. പവർപ്ലേ ഓവറുകളിൽ ബൗളർമാരുടെ ലൈനും ലെങ്തും തകർക്കാൻ ഈ വിക്കറ്റ് കീപ്പർ ബാറ്റർക്ക് പ്രത്യേക കഴിവുണ്ട്. അനുകൂലമായ ബാറ്റിംഗ് പിച്ചുകളിൽ തുടർച്ചയായി സിക്സറുകൾ പറത്താൻ ഇഷാന് സാധിക്കാറുണ്ട്. ഏകദിനത്തിലെന്നപോലെ ടി20യിലും ഒരു വലിയ ഇന്നിംഗ്സ് കളിക്കാൻ ഇഷാന് സാധിച്ചാൽ അത് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറും.
4. വൈഭവ് സൂര്യവംശി: ഭാവിയിലെ സൂപ്പർ താരം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ അക്രമണോത്സുക ബാറ്റിംഗ് ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട യുവ പ്രതിഭയാണ് വൈഭവ് സൂര്യവംശി. ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിലും അണ്ടർ-19 തലത്തിലും അതിവേഗ സെഞ്ച്വറികൾ നേടി ഈ ഇടങ്കയ്യൻ ഓപ്പണർ വാർത്തകളിൽ ഇടം നേടിയിരുന്നു. ബൗളർമാരെ സമ്മർദ്ദത്തിലാക്കി അതിവേഗം റൺസ് ഉയർത്തുന്ന വൈഭവിന് ഒരു ടി20 മത്സരത്തിൽ മുഴുവൻ സമയവും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ, 200 റൺസ് എന്ന റെക്കോർഡ് ഭേദിക്കാൻ ആവശ്യമായ പ്രതിഭ ഇദ്ദേഹത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications