For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റെയിനിനെതിരേ മികച്ച സ്‌ട്രൈക്കറേറ്റ് ആര്‍ക്കൊക്കെ? മുന്നില്‍ ഓസീസ് താരം, ധോണിയും പട്ടികയില്‍

മുംബൈ: നിലവിലെ ക്രിക്കറ്റ് താരങ്ങളിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍. മികച്ച വേഗത്തിനൊപ്പം കൃത്യതയും സ്റ്റെയിനെ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമാക്കുന്നു. വിരാട് കോലിയുള്‍പ്പെടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരും ഏറ്റവും ഭയക്കുന്ന പേസ് ബൗളര്‍മാരിലൊരാളായി സ്റ്റെയിനെയാണ് വിശേഷിപ്പിക്കുന്നത്. ടെസ്റ്റിലെ നമ്പര്‍ ഫാസ്റ്റ് ബൗളറായിരുന്ന സ്റ്റെയിന് പരിക്ക് സമീപകാലത്തായി തിരിച്ചടി നല്‍കിയിരുന്നു. കൈക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ താളം കണ്ടെത്താന്‍ സാധിച്ചില്ല. വീണ്ടും പരിക്ക് തിരിച്ചടിയായതോടെ സ്‌റ്റെയിന്‍ വിശ്രമത്തിലേക്ക് മടങ്ങി. ബാറ്റ്‌സ്മാന്റെ പേടിസ്വപ്‌നമായ സ്റ്റെയിന്റെ തീയുണ്ടകള്‍ക്കെതിരേ ഏകദിനത്തില്‍ മികച്ച സ്‌ട്രൈക്കറേറ്റുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണ് നോക്കാം.


സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് സ്റ്റെയിനെതിരേ ഏകദിനത്തില്‍ മികച്ച സ്‌ട്രൈക്കറേറ്റുള്ള താരം.വിദേശ മൈതാനങ്ങളില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന സ്മിത്തിന്റെ സ്റ്റെയിനെതിരായ സ്‌ട്രൈക്കറേറ്റ് 114.10ആണ്.നിലവിലെ താരങ്ങളില്‍ ഏറ്റവും മികച്ചത് ഇതാണ്.125 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളത് സ്മിത്ത് ഒമ്പത് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4162 റണ്‍സാണ് കരിയറില്‍ നേടിയത്.

എം എസ് ധോണി

എം എസ് ധോണി

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്കും സ്മിത്തിനെതിരേ മികച്ച സ്‌ട്രൈക്കറേറ്റാണുള്ളത്.109.75 ആണ് സ്‌റ്റെയിനെതിരേ ധോണിയുടെ സ്‌ട്രൈക്കറേറ്റ്.പലപ്പോഴും സ്‌റ്റെയിനെ മനോഹരമായി ധോണി ഹെലികോപ്ടര്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തിയിട്ടുണ്ട്.ഇന്ത്യക്കുവേണ്ടി 350 ഏകദിനത്തില്‍ നിന്ന് 10,733 റണ്‍സാണ് ധോണി നേടിയത്.ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമം എടുക്കുകയായിരുന്നു.

തന്റെ വളര്‍ച്ചയില്‍ രാഹുല്‍ ദ്രാവിഡ് സ്വാധീനിച്ചോ? ചേതേശ്വര്‍ പുജാര പറയുന്നു

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസീസ് ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റെയിനെതിരേ മികച്ച സ്‌ട്രൈക്കറേറ്റാണുള്ളത്.ഓപ്പണറായതിനാല്‍ താരതമ്യേനെ സ്റ്റെയിനെ കൂടുതല്‍ നേരിടേണ്ടി വന്നിട്ടുള്ള വാര്‍ണര്‍ 107.64 സ്‌ട്രൈക്കറേറ്റിലാണ് പ്രഹരിച്ചിരുന്നത്.123 ഏകദിനത്തില്‍ നിന്ന് 18 സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5267 റണ്‍സാണ് വാര്‍ണറിന്റെ ഏകദിനത്തിലെ സമ്പാദ്യം.

ബാറ്റുമായി ചാഹല്‍, ബൗളുമായി കോലി, ആര് ജയിക്കും? ചാഹലിന്റെ ഉത്തരം ഇങ്ങനെ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മികച്ച പ്രകടനമാണ് സ്റ്റെയിനെതിരേ പുറത്തെടുത്തത്.100 സ്‌ട്രൈക്കറേറ്റിലാണ് സച്ചിന്‍ സ്റ്റെയിനെ നേരിട്ടിരുന്നത്.ലോക ക്രിക്കറ്റിലെ റെക്കോഡുകളുടെ തമ്പുരാനായ സച്ചിന്റെ പേരിലാണ് ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും.സ്റ്റെയിന്റെ ബൗളിങ്ങിനെ പലപ്പോഴും സച്ചിന്‍ പ്രശംസിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍; കൂടുതല്‍ ജയം ആര്‍ക്ക്? കണക്കുകള്‍ ഇതാ

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലത്തിനും മികച്ച സ്‌ട്രൈക്കറേറ്റാണ് സ്റ്റെയിനെതിരേയുള്ളത്.98.64 സ്‌ട്രൈക്കറേറ്റിലായിരുന്നു മക്കല്ലത്തിന്റെ പ്രകടനം.കിവീസിനുവേണ്ടി 101 ടെസ്റ്റില്‍ നിന്ന് 6453 റണ്‍സും 260 ഏകദിനത്തില്‍ നിന്ന് 6083 റണ്‍സും 71 ടി20യില്‍ നിന്ന് 2140 റണ്‍സുമാണ് മക്കല്ലത്തിന്റെ സമ്പാദ്യം.ദക്ഷിണാഫ്രിക്കയിലെ സ്റ്റെയിനിന്റെ സഹതാരമായ എബി ഡിവില്ലിയേഴ്‌സിന് ഐപിഎല്ലില്‍ മികച്ച സ്‌ട്രൈക്കറേറ്റാണ് സ്റ്റെയിനെതിരേയുള്ളത്.

Story first published: Sunday, June 28, 2020, 14:38 [IST]
Other articles published on Jun 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+