For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാറ്റുമായി ചാഹല്‍, ബൗളുമായി കോലി, ആര് ജയിക്കും? ചാഹലിന്റെ ഉത്തരം ഇങ്ങനെ

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചഹാല്‍.ടീമിലെ രസികനായ ചാഹല്‍ സാമൂഹ്യ മാധ്യമങ്ങിലും സജീവമാണ്. കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വിറ്ററില്‍ ചോദിച്ച ചോദ്യവും അതിന് ചാഹല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചാഹല്‍ ബാറ്റ് ചെയ്യുന്നതും കോലി ബൗള്‍ ചെയ്യുന്നതുമായ ചിത്രം ചേര്‍ത്തുവെച്ച് ചാഹല്‍ ബാറ്റും കോലി പന്തും ചെയ്താല്‍ ആര് ജയിക്കുമെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആരാധകരോടായി ചോദിച്ചത്.

ഇതിന് നിരവധി മറുപടികളെത്തിയതിന് പിന്നാലെ ഉത്തരവുമായി ചാഹല്‍ തന്നെ രംഗത്തെത്തി. ഒരു സംശയവും വേണ്ട ഞാന്‍ തന്നെയെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനെ ടാഗ് ചെയ്ത് ചാഹല്‍ മറുപടി നല്‍കിയത്. മസിലിന്റെയും ഹസ്തദാനത്തിന്റെയും ഇമോജി ഉള്‍പ്പെടെയായിരുന്നു ചാഹലിന്റെ കമന്റ്. ആരാധകരില്‍ നിരവധി പേരും ചാഹല്‍ വിജയിക്കുമെന്ന തരത്തിലാണ് കമന്റ് ചെയ്തത്. മീഡിയം പേസറായ കോലി ബൗള്‍ ചെയ്യുന്നത് കുറവാണ്. അതേ സമയം സ്പിന്‍ ബൗളറായ ചാഹല്‍ കോലിയെ വീഴ്ത്താനുള്ള സാധ്യത കൂടുതലാണെന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം.

chahal

ലോക് ഡൗണ്‍ സമയത്ത് വീട്ടിലായിരുന്ന ചാഹല്‍ പ്രധാനമായും സമയം ചിലവിട്ടത് സാമൂഹ്യ മാധ്യമങ്ങളിലായിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോ ചാറ്റിങ്ങിനൊപ്പം ട്വിറ്ററിലും അദ്ദേഹം സജീവമായിരുന്നു. പബ്ജി കളിയാണ് മറ്റൊരു പ്രധാന വിനോദമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമത്തില്‍ ചാഹല്‍ വലിയ ശല്യമാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ ബ്ലോക്ക് ചെയ്യുമെന്നും കഴിഞ്ഞിടെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ തമാശക്ക് പറഞ്ഞിരുന്നു. സഹതാരങ്ങളെ ട്രോളുന്നതിലും ചാഹല്‍ മുന്‍പന്തിയിലാണ്.കഴിഞ്ഞിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിതിനെ ഫേസ് ആപ്പുവഴി പെണ്ണാക്കി മാറ്റിയത് ചാഹല്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ഇതിന് സാമൂഹ്യമാധ്യമത്തില്‍ലഭിച്ചത്. ടിക് ടോക്കില്‍ രോഹിത് തന്റെ മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ് ചാഹല്‍. രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ചാഹല്‍ അല്ലെങ്കില്‍ കുല്‍ദീപ് യാദവ് ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ചാഹലും ടീമിലുണ്ടാകുമെന്നുറപ്പാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് ചാഹല്‍ പുറത്തെടുത്തിട്ടുള്ളത്. കോവിഡ് 19യെത്തുടര്‍ന്ന് ഐപിഎല്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലാണ്.

Story first published: Sunday, June 28, 2020, 13:31 [IST]
Other articles published on Jun 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+