IPL 2020: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേത്താന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ആരൊക്കെ?
ദുബായ്: 2021ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ യുവതാരങ്ങളെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്തുന്നതിനായി കഠിന ശ്രമത്തിലാണ് യുവതാരങ്ങള്‍. എം എസ് ധോണി വിരമിച്ചതിനാല്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയും ഇന്ത്യന്‍ ടീമിലേക്ക് ആവിശ്യമാണ്. ഇത് മുന്നില്‍ക്കണ്ട് പല യുവതാരങ്ങളും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് സിറാജ്
ഇതിനോടകം ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചിട്ടുള്ള മുഹമ്മദ് സിറാജ് ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. തല്ലുകൊള്ളി ബൗളറെന്ന നിലയില്‍ നിന്ന് ആര്‍സിബിയുടെ പ്രധാന ബൗളറായി മാറിക്കഴിഞ്ഞ മുഹമ്മദ് സിറാജിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാള്‍കൂടിയാണ് സിറാജ്. ഐപിഎല്ലിലെ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവര്‍ എറിയുന്ന ആദ്യ ബൗളറെന്ന റെക്കോഡ് നിലവില്‍ സിറാജ് സ്വന്തമാക്കിയിട്ടുണ്ട്. കെകെആറിനെതിരേ ആര്‍സിബി എട്ട് വിക്കറ്റ് ജയം നേടിയത് സിറാജിന്റെ ബൗളിങ് മികവിലായിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍
ആര്‍സിബിയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ നിലവില്‍ ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ സ്ഥിര സാന്നിധ്യമാണ്. ഇത്തവണത്തെ ഐപിഎല്ലിലും പന്തുകൊണ്ട് തിളങ്ങുന്ന വാഷിങ്ടണ്‍ ടി20 ലോകകപ്പിനുള്ള ടീമിലും സ്ഥാനം നിലനിര്‍ത്തിയേക്കും. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയുന്നതില്‍ വാഷിങ്ടണ്‍ മികവ് കാട്ടുന്നു. ബാറ്റുകൊണ്ട് കൂടി തിളങ്ങിയാല്‍ പ്ലേയിങ് ഇലവനില്‍ ഉറപ്പായും വാഷിങ്ടണ്‍ സ്ഥാനം പിടിക്കും. കോലിയുടെ വിശ്വസ്തനായ ബൗളര്‍കൂടിയാണ് വാഷിങ്ടണ്‍.

രാഹുല്‍ തെവാത്തിയ
രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയ ഇത്തവണത്തെ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന താരമാണ്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള തെവാത്തിയ സ്പിന്‍ ബൗളിങ്ങിലും മികവ് കാട്ടുന്നു. പഞ്ചാബിനെതിരേ ഷെല്‍ഡോന്‍ കോട്രലിനെ ഒരോവറില്‍ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തിയതോടെയാണ് രാഹുല്‍ ശ്രദ്ധിക്കപ്പെട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും തിളങ്ങിയ തെവാത്തിയയെ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ പരിഗണിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തെവാത്തിയ രവീന്ദ്ര ജഡേജക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.

നവദീപ് സൈനി
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ നവദീപ് സൈനിയും ടീമിലെ സ്ഥാനം നിലനിര്‍ത്തിയേക്കും. ആര്‍സിബിയുടെ പ്രധാനപ്പെട്ട പേസറായ സൈനി സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി കൈയടി നേടിയിരുന്നു. 10മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഇതുവരെ നേടിയതെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നുണ്ട്. ഡെത്ത് ഓവറില്‍ ഉള്‍പ്പെടെ എറിയിക്കാന്‍ കഴിയുന്ന സൈനി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ശുബ്മാന്‍ ഗില്‍ - പൃത്ഥ്വി ഷാ
കെകെആര്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലും ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷായും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലക്ഷ്യമിടുന്ന താരങ്ങളാണ്. ഇരുവരും ശരാശരി പ്രകടനം മാത്രമാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കാഴ്ചവെക്കുന്നതെങ്കിലും പ്രതിഭയുള്ള താരങ്ങളാണ്. ഇതിനോടകം തങ്ങളുടെ മികവ് തെളിയിച്ചിട്ടുള്ള ഇരുവരേയും ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികവുകാട്ടാന്‍ കെല്‍പ്പുള്ള ബാറ്റിങ് ശൈലിയാണ് ഇരുവരുടേതും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications