Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്ത് ആജീവനാന്ത വിലക്ക് അര്‍ഹിക്കുന്നോ? നെഹ്‌റയ്ക്കു പറയാനുള്ളത് ഇതാണ്...

ദില്ലി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി പ്രതിക്കൂട്ടിലായ ഓസ്‌ട്രേലിയന്‍ ക്യാപപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ രംഗത്തുവന്നു. കുറ്റസമ്മതം നടത്തി ഓസീസ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ സ്മിത്തിനെ ഐസിസി ഒരു ടെസ്റ്റില്‍ നിന്നും വിലക്കിയിരിക്കുകയാണ്. താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം. ഇതിനിടെയാണ് സ്മിത്തിന് ആജീവനനാന്ത വിലക്കേര്‍പ്പെടുത്തുകയാണങ്കില്‍ വളരെ ക്രൂരമായി പോവുമെന്ന് നെഹ്‌റ അഭിപ്രായപ്പെട്ടത്.

1

സ്മിത്തിനും ഓസീസിന്റെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കേര്‍പ്പുത്തുന്നതിനോട് യോജിപ്പില്ല. ഇവരെ മാത്രമല്ല ഒരു കളിക്കാരനോടും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി. കുറ്റസമ്മതം നടത്തി ഇരുവരും ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ രാജിവച്ചതില്‍ അവരെ അഭിനന്ദിക്കണമെന്നും ഇന്ത്യയുടെ മുന്‍ പേസര്‍ പറഞ്ഞു.

2

വരാനിരിക്കുന്ന ഐപിഎല്ലില്‍ നിന്നും ഫ്രാഞ്ചൈസികള്‍ സ്മിത്തിനെയും വാര്‍ണറെയും ഒഴിവാക്കുമെന്നു കരുതുന്നില്ല. ക്യാപ്റ്റനെന്ന നിലയിലല്ല മറിച്ച് ഒരു താരമെന്ന നിലയില്‍ ഇവരെ കളിപ്പിച്ചാലും അതു അതാത് ഫ്രാഞ്ചൈസികള്‍ക്കു ഗുണം ചെയ്യും. അവര്‍ക്കൊരു തെറ്റ് പറ്റി. അതവര്‍ അംഗീകരിക്കുകയും ചെയ്തുവെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയസിന്റെ നായകസ്ഥാനം സ്മിത്ത് രാജിവച്ചിരുന്നു. പകരം അജിങ്ക്യ രഹാനെയാണ് ടീമിനെ പുതിയ സീസസണില്‍ നയിക്കുക.

Story first published: Tuesday, March 27, 2018, 9:13 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+