Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെ പുറത്താക്കിയതോ? ഇന്ത്യ ഇംഗ്ലണ്ടിനോട് മനപ്പൂര്‍വ്വം തോറ്റോ? പാക് നായകന്‍ പറയുന്നത്...

പാക്കിസ്ഥാനെ പുറത്താക്കിയതോ? ഇന്ത്യ ഇംഗ്ലണ്ടിനോട് മനപ്പൂര്‍വ്വം തോറ്റോ?

കറാച്ചി: ലോകകപ്പില്‍ അവസാന റൗണ്ട് മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും സെമി ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. അവസാനത്തെ നാലു കളികളിലും വെന്നിക്കാടി പാറിക്കാന്‍ പാക് ടീമിനു കഴിഞ്ഞിരുന്നു. എന്നിട്ടും മോശം റണ്‍റേറ്റ് ചതിച്ചതോടെ പാക് ടീമിന് നിരാശരായി മടങ്ങേണ്ടി വരികയായിരുന്നു.

പാകിസ്താനെ സംബന്ധിച്ച് അവസാന മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ മല്‍സരഫലം നിര്‍ണായകമായിരുന്നു. അവര്‍ക്കു അടിതെറ്റിയാല്‍ മാത്രമേ പാകിസ്താന് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അവസാനത്തെ രണ്ടു കളികളും ജയിച്ച് ഇംഗ്ലണ്ട് മുന്നേറിയതോടെ പാകിസ്താന്റെ സെമി മോഹം അവസാനിക്കുകയായിരുന്നു. ഇന്ത്യക്കെതിരായ കളിയില്‍ ഇംഗ്ലണ്ട് തോറ്റിരുന്നെങ്കില്‍ പാകിസ്താന് സാധ്യതയുണ്ടായിരുന്നു. പക്ഷെ തിരിച്ചാണ് സംഭവിച്ചത്. ഈ കളിയില്‍ പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം തോറ്റതാവാമെന്ന ചില മുന്‍ താരങ്ങളുടെ ആരോപണത്തോടു പ്രതികരിച്ചിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

ഇന്ത്യ മനപ്പൂര്‍വ്വം തോറ്റതല്ല

ഇന്ത്യ മനപ്പൂര്‍വ്വം തോറ്റതല്ല

ഇംഗ്ലണ്ടിനോട് ഇന്ത്യ മനപ്പൂര്‍വ്വം തോല്‍വി സമ്മതിക്കുകയായിരുവെന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി. പാകിസ്താന്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും അങ്ങനെ പറയുന്നത് ശരിയല്ല. ഏറ്റവും മികച്ച പ്രകടനം ഇന്ത്യ ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തില്ലെന്നു പറയുവാന്‍ കഴിയില്ല. ഇന്ത്യ തോല്‍ക്കാന്‍ കാരണം തങ്ങളാണെന്ന് കരുതുന്നുമില്ല. മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ജയിച്ചതെന്നും സര്‍ഫ്രാസ് വിശദമാക്കി.

ബംഗാളികളെന്ന് വിളിക്കരുത്

ബംഗാളികളെന്ന് വിളിക്കരുത്

ബംഗ്ലാദേശ് താരങ്ങളെക്കുറിച്ച് ഒരു മാധ്യപ്രവര്‍ത്തക തന്നോട് ബംഗാളികളെന്നാണ് പറഞ്ഞത്. ഇതു ശരിയല്ലെന്നു സര്‍ഫ്രാസ് പറഞ്ഞു. ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.
എന്തു കൊണ്ടാണ് ബംഗാളീസിനെതിരേ ഷുഐബ് മാലിക്കിന് വിടവാങ്ങല്‍ മല്‍സരത്തിന് അവസരം നല്‍കിയില്ലെന്നായിരുന്നു ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ സര്‍ഫ്രാസിനോടു ചോദിച്ചത്.
ബംഗാളികളെന്ന വാക്ക് അവരെക്കുറിച്ച് ഒരിക്കലും ഉപയോഗിക്കരുത്. അത് സമൂഹ മാധ്യമങ്ങളില്‍ നിങ്ങള്‍ക്കു വലിയ വിഷയമാവും. ബംഗ്ലാദേശ് എന്നു തന്നെയാണ് അവരെക്കുറിച്ച് പറയേണ്ടതെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു.

ഷുഐബിന്റെ സാന്നിധ്യം

ഷുഐബിന്റെ സാന്നിധ്യം

പാകിസ്താന്റെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളായിരുന്നു ഷുഐബ് മാലിക്ക്. എന്നാല്‍ അദ്ദേഹത്തിനു നല്ലൊരു ലോകകപ്പായിരുന്നില്ല ഇത്. എങ്കിലും രാജ്യത്തെ വളരെയധികം മാലിക്ക് സേവിച്ചിട്ടുണ്ട്. ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങളെ സംബന്ധിച്ച് വലിയ കാര്യമായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.
ലോകകപ്പിലെ അവസാന മല്‍സരത്തിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ടി20യില്‍ തുടര്‍ന്നും കളിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Story first published: Monday, July 8, 2019, 13:36 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+