Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് കുറച്ചുകൂടെ ബഹുമാനം നല്‍കണം: ഗാംഗുലി

ദില്ലി: സ്ഥാനമൊഴിയാന്‍ തയ്യാറായി നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പിന്തുണയുമായി മുന്‍ താരങ്ങള്‍ രംഗത്ത്. സുനില്‍ ഗാവസ്‌കറിനെയും സൗരവ് ഗാംഗുലിയെയും പോലുള്ള മുന്‍ ക്യാപ്റ്റന്മാരും ഉണ്ട് ഈ കൂട്ടത്തില്‍. ധോണിക്ക് കുറച്ചുകൂടി ബഹുമാനവും സമയവും കൊടുക്കണം എന്നാണ് മുന്‍ ക്യാപ്റ്റനും ബി സി സി ഐ ഉപദേശക സമിതി അംഗവുമായ ഗാംഗുലി പറയുന്നത്.

ഇതൊന്നും ഒറ്റരാത്രി കൊണ്ട് എടുക്കേണ്ട തീരുമാനങ്ങളല്ല. ഒറ്റയ്ക്കും എടുക്കാനാവില്ല ഇത്തരം തീരുമാനങ്ങള്‍. ഇവിടെ ബി സി സി ഐ പ്രസിഡണ്ടുണ്ട്, സെക്രട്ടറിയുണ്ട്. ഓഫീസ് ഭാരവാഹികളുണ്ട്. എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനം എടുക്കുകയാണ് വേണ്ടത്. ബംഗ്ലാദേശിനെതിരെ തോറ്റതിന് ശേഷം ധോണി നടത്തിയ പ്രതികരണത്തെക്കുറിച്ചും ഗാംഗുലിക്ക് പറയാനുണ്ട്. ഒപ്പം ധോണിയെ പിന്തുണച്ച് രംഗത്ത് വന്ന മുന്‍ താരങ്ങളെയും കാണൂ....

ധോണി പറഞ്ഞത് ആവേശത്തിന്റെ പുറത്ത്

ധോണി പറഞ്ഞത് ആവേശത്തിന്റെ പുറത്ത്

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ വേണമെങ്കില്‍ മാറ്റിക്കോളൂ എന്നാണ് ധോണി പറഞ്ഞത്. എന്നാല്‍ തോല്‍വിക്ക് പിന്നാലെയുണ്ടായ മാനസിക വിക്ഷോഭം കൊണ്ടാണ് ധോണി ഇങ്ങനെ പറഞ്ഞതെന്നാണ് ഗാംഗുലി കരുതുന്നത്. ഇപ്പോള്‍ ധോണിയെ നമ്മള്‍ കൈവിടരുത്. അയാളെ ബഹുമാനിക്കുകയാണ് വേണ്ടത്.

ധോണിക്കിനിയും ചെയ്യാനാകും

ധോണിക്കിനിയും ചെയ്യാനാകും

ഇന്ത്യന്‍ ക്രിക്കറ്റിന് ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ ധോണിക്ക് കഴിയും എന്നാണ് മറ്റൊരു മുന്‍ ക്യാപ്റ്റനായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. ധോണി ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ്. എല്ലാ നേട്ടങ്ങളും ധോണി കൈവരിച്ചു. ധോണിയെ ബഹുമാനിക്കണം എന്ന കാര്യത്തില്‍ ഗാവസ്‌കറിനുമില്ല രണ്ടഭിപ്രായം.

സെമിഫൈനലില്‍ എത്തിച്ചില്ലേ

സെമിഫൈനലില്‍ എത്തിച്ചില്ലേ

ഇന്ത്യയെ ഇക്കഴിഞ്ഞ ലോകകപ്പ് സെമിയില്‍ എത്തിച്ച ക്യാപ്റ്റനാണ് ധോണി എന്നാണ് ദിലീപ് വെംഗ്‌സര്‍ക്കാര്‍ പറയുന്നത്. ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. ഇപ്പോള്‍ ധോണിയെ മാറ്റാറായിട്ടില്ല എന്നും കേണല്‍ പറഞ്ഞു.

ധോണിയെ മാത്രം കുറ്റപ്പെടുത്തരുത്

ധോണിയെ മാത്രം കുറ്റപ്പെടുത്തരുത്

ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ധോണിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല എന്നാണ് മറ്റൊരു മുന്‍ ക്യാപ്റ്റനായ ബിഷന്‍ സിംഗ് ബേദിയുടെ അഭിപ്രായം. ധോണി ഇപ്പോള്‍ ക്യാപ്റ്റന്‍ കൂള്‍ അല്ലെന്നും യോഗ ശീലിക്കുന്നത് നല്ലതാണെന്നും ബേദി കളിയായി പറഞ്ഞു.

ഇത്രയ്ക്കങ്ങ് രൂക്ഷമാകല്ലേ

ഇത്രയ്ക്കങ്ങ് രൂക്ഷമാകല്ലേ

ബംഗ്ലാദേശിനോട് തോറ്റു എന്നത് കൊണ്ടുമാത്രം ധോണിയോട് ഇത്ര രൂക്ഷമായി പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് മുന്‍ വിക്കറ്റ് കീപ്പറായ സയീദ് കിര്‍മാനിയുടെ അഭിപ്രായം.

Story first published: Tuesday, June 23, 2015, 10:36 [IST]
Other articles published on Jun 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+