ഐപിഎല്‍ താരങ്ങള്‍ക്ക് കളിക്കിടെ വോട്ട് ചെയ്യാന്‍ അവസരം വേണം; മോദിയോട് അശ്വിന്‍

ജയ്പൂര്‍: ഐപിഎല്‍ ടൂര്‍ണമെന്റിനിടെ വന്നെത്തിയ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവസരം വേണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രതികരണമായാണ് അശ്വിന്റെ ട്വീറ്റ്. കളിക്കാര്‍ എവിടെയാണോ ഉള്ളത് അവിടെവെച്ച് വോട്ടുചെയ്യാന്‍ അവസരം വേണമെന്നാണ് അശ്വിന്‍ പറയുന്നത്.

അശ്വിന്‍ ഇന്ത്യയിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിനായി വോട്ട് ചെയ്യാന്‍ എല്ലാ ഇന്ത്യക്കാരോടും അപേക്ഷിക്കുകയാണെന്നും രാജ്യത്തിന്റെ ഓരോ കോണിലുമുള്ളവര്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അശ്വിന്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യയിലെ സെലിബ്രിറ്റികളോട് പ്രധാനമന്ത്രി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.
അശ്വിന്റെ ട്വീറ്റിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകാനുള്ള അശ്വിന്റെ ആഗ്രഹം ഏവര്‍ക്കും പ്രചോദനമാകുമെന്ന് പലരും പ്രതികരിച്ചു. ടി20 ടൂര്‍ണമെന്റിനായി രാജ്യത്തിന്റെ പലഭാഗത്തും സഞ്ചരിച്ചുകൊണ്ടിരിക്കെ എത്തുന്ന തെരഞ്ഞെടുപ്പില്‍ കളിക്കാര്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് അശ്വിന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications