രാഹുല്‍ 28... ബെര്‍ത്ത് ഡേ ബോയിയുടെ സൂപ്പര്‍ റെക്കോര്‍ഡുകള്‍, ഏകദിനത്തില്‍ മറ്റാര്‍ക്കുമില്ല
മുംബൈ: ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമില്‍ റിഷഭ് പന്തിനെ വെട്ടി വിക്കറ്റ് രകീപ്പര്‍ സ്ഥാനം തട്ടിയെടുത്ത സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന് ഇന്നു 28ാം പിറന്നാള്‍. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നാണ് രാഹുല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാറ്റിങില്‍ ഏതു പൊസിഷനില്‍ ഇറക്കിയാലും താന്‍ കസറുമെന്ന് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം.
മോശം ഫോമും വിവാദവും കാരണം ഒരു ഘട്ടത്തില്‍ ദേശീയ ടീമിനു പുറത്തായിരുന്ന രാഹുല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് തന്റെ സ്ഥാനം തിരികെ വാങ്ങിയത്. അതിനു ശേഷം അദ്ദേഹത്തിന്റെ ഗ്രാഫ് മുകളിലേക്കാണ്. അധികമാര്‍ക്കുമറിയാത്ത ചില റെക്കോര്‍ഡുകള്‍ രാഹുല്‍ ഇതിനകം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

അരങ്ങേറ്റത്തില്‍ സെഞ്ച്വറി
ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് രാഹുല്‍. ടെസ്റ്റില്‍ അരങ്ങേറി 18 മാസങ്ങള്‍ക്കു ശേഷമാണ് താരത്തിനു ദേശീയ ടീമിലേക്കു വിളി വരുന്നത്. രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും അഭാവത്തില്‍ ഓപ്പണറായി രാഹുലിന് ആദ്യമായി ഏകദിന ടീമില്‍ ഇടം ലഭിക്കുകയായിരുന്നു.
2016ലെ സിംബാബ്‌വെ പര്യടനത്തിലായിരുന്നു ഇത്. അന്നു 46 പന്തുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ് മാത്രം, രാഹുലിന് സെഞ്ച്വറി തികയ്ക്കാന്‍ വേണ്ടത് ആറു റണ്‍സ്. തൊട്ടടുത്ത പന്ത് സിക്‌സറിലേക്കു പറത്തിയ രാഹുല്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിക്കൊപ്പം ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കുകയായിരുന്നു.

വേഗമേറിയ ഫിഫ്റ്റി
ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുമ വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് രാഹുലിന്റെ പേരിലാണ്. 2017ലെ ഐപിഎല്ലില്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കവെയാണ് താരത്തിന്റെ നേട്ടം. അന്നു വെറും 14 പന്തിലാണ് രാഹുല്‍ ഫിഫ്റ്റി തികച്ചത്. കളിുയുടെ മൂന്നാം ഓവറില്‍ തന്നെ താരം ഫിഫ്റ്റി കണ്ടെത്തിയിരുന്നു. മല്‍സരത്തില്‍ 16 പന്തില്‍ 51 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി.

എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി
ഏകദിനം, ടെസ്റ്റ്, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടുള്ള രണ്ടു താരങ്ങളിലൊരാളാണ് രാഹുല്‍. വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ് മറ്റൊരു താരം. രോഹിത് എലൈറ്റ് ക്ലബ്ബിലെത്തി തൊട്ടടുത്ത വര്‍ഷമാണ് രാഹുലും ഈ റെക്കോര്‍ഡിനൊപ്പമെത്തിയത്.
2015ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് രാഹുല്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറി കണ്ടെത്തിയത്. തൊട്ടടുത്ത വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരേ അരങ്ങേറ്റ ഏകദിനത്തിലും താരം സെഞ്ച്വറി നേടി. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടി20യിലും സെഞ്ച്വറി നേടിയതോടെ രാഹുല്‍ മൂന്നു ഫോര്‍മാറ്റിലും മൂന്നക്കം തികച്ചു. നിലവില്‍ ടെസ്റ്റില്‍ അഞ്ചും ഏകദിനത്തില്‍ നാലും ടി20യില്‍ രണ്ടും സെഞ്ച്വറികള്‍ രാഹുല്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications