Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഷ്ടം ലോക ക്രിക്കറ്റിന്, പിന്നെ ടീം ഇന്ത്യക്കും... ഇവര്‍ നിര്‍ത്തുന്നു? ലോകകപ്പ് അവസാന ഊഴം!!

മുംബൈ: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് പല സൂപ്പര്‍ താരങ്ങളുടെയും അവസാന ഊഴമാവും. നിലവില്‍ ക്രിക്കറ്റിലുള്ള ചിലര്‍ ലോകകപ്പിനു ശേഷം വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ലോക ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യക്കും ലോകകകപ്പോടെ ചില നഷ്ടങ്ങള്‍ സംഭവിച്ചേക്കുമെന്നാണ് സൂചന. ലോകകപ്പിനു ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുന്ന ചില സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

എംഎസ് ധോണി (ഇന്ത്യ)

എംഎസ് ധോണി (ഇന്ത്യ)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഇത് കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. നായകനായിരിക്കവെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റിലും ഇന്ത്യയെ ജേതാക്കളാക്കിയ താരമാണ് അദ്ദേഹം.
ഇത്തവണ ക്യാപ്റ്റന്‍ തൊപ്പിയില്ലെങ്കിലും ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ധോണി ടീമിലുണ്ടാവും.
2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ലോകകപ്പ് വിജയത്തോടെ വിരമിക്കാന്‍ സഹായിച്ചതും ധോണി തന്നെയാണ്. ബാറ്റിങില്‍ ഇപ്പോഴും താന്‍ മികച്ച ഫോമില്‍ തന്നെയാണെന്ന് കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ലോക ക്രിക്കറ്റിലെ ഹിറ്റ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയും ലോകകപ്പിനു ശേഷം കാണാന്‍ സാധിക്കില്ല. ട്വന്റി20 ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന ഗെയ്ല്‍ ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും ഐപിഎല്‍ പോലെയുള്ള ടൂര്‍ണമെന്റുകളില്‍ തുടര്‍ന്നേക്കും.
ദേശീയ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് കുറച്ചു കാലം വിന്‍ഡീസ് ടീമില്‍ ഇല്ലാതിരുന്ന ഗെയ്ല്‍ ഇത്തവണ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ കളിച്ചിരുന്നു.

ശുഐബ് മാലിക്ക് (പാകിസ്താന്‍)

ശുഐബ് മാലിക്ക് (പാകിസ്താന്‍)

ഇന്ത്യയുടെ ടെന്നീസ് സുന്ദരി സാനിയയാ മിര്‍സയുടെ ഭര്‍ത്താവും പാകിസ്താന്‍ ഓള്‍റൗണ്ടറുമായ ശുഐബ് മാലിക്കും ലോകകപ്പോടെ ക്രിക്കറ്റിനോട് വിട പറഞ്ഞേക്കും. ബൗളറായി കരിയര്‍ ആരംഭിച്ച് പിന്നീട് ഓള്‍റൗണ്ടറായും പാക് ടീമിന്റെ നായകനായും മാറിയ താരമാണ് മാലിക്ക്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാക് ടീമിന്റെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അടുത്ത വര്‍ഷം 37 വയസ്സ് തികയുന്ന അദ്ദേഹം. മാലിക്കിന്റെ വിരമിക്കല്‍ പാക് ക്രിക്കറ്റിന് കനത്ത നഷ്ടം തന്നെയായിരിക്കും.

റോസ് ടെയ്‌ലര്‍ (ന്യൂസിലന്‍ഡ്)

റോസ് ടെയ്‌ലര്‍ (ന്യൂസിലന്‍ഡ്)

ന്യൂസിലന്‍ഡ് ബാറ്റിങ് നിരയിലെ മിന്നുംതാരമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ റോസ് ടെയ്‌ലര്‍. മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലത്തെപ്പോലെ ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ന്യൂസിലന്‍ഡിന്റെ മറ്റൊരു സൂപ്പര്‍ താരമാണ് ടെയ്‌ലര്‍. സാഹചര്യത്തിന് അനുസരിച്ച് ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാനുള്ള പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ട്.
2015ലെ കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ടെയ്‌ലര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ലസിത് മലിങ്ക (ശ്രീലങ്ക)

ലസിത് മലിങ്ക (ശ്രീലങ്ക)

തികച്ചും വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെ ലോക ക്രിക്കറ്റിലെ വിസ്മയമായി മാറിയ പേസ് ബൗളറാണ് ശ്രീലങ്കന്‍ താരം ലസിത് മലിങ്ക. കുറച്ചു കാലമായി ദേശീയ ടീമിന് പുറത്താണെങ്കിലും മലിങ്ക വിരമിക്കാന്‍ ആലോചിച്ചിട്ടില്ല. 2019ലെ ലോകകപ്പില്‍ കൂടി ലങ്കയ്ക്കായി കളിച്ച് വിരമിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മലിങ്കയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ടൂര്‍ണമെന്റിനു ശേഷം മലിങ്കയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാണില്ലെന്നുറപ്പാണ്.

Story first published: Sunday, June 17, 2018, 14:36 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+