Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

LLC: 'അടിയുടെ' തുടക്കം രണ്ടാം ഓവറില്‍! ആദ്യം ഉടക്കിയത് ശ്രീയോ, ഗംഭീറോ? ഈ വീഡിയോ പറയും

ഇന്ത്യയുടെ മുന്‍ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ലെജന്റ്‌സ് ലീഗ് ടി20 ടൂര്‍ണമന്റില്‍ ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. ക്യാപ്പിറ്റല്‍സ് ടീമിന്റെ നായകന്‍ കൂടിയായ ഗംഭീര്‍ ബാറ്റിങിനിടെയാണ് ശ്രീയുമായി കൊമ്പുകോര്‍ത്തത്.

തുടര്‍ന്നു അംപയറും ടീമംഗങ്ങളും ചേര്‍ന്നു ശ്രീയെ പിടിച്ചുമാറ്റുകയായിരുന്നു. മല്‍സരശേഷം ഗംഭീറിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലൂടെ ശ്രീ വീഡിയോയും പങ്കുവച്ചു. അതിനു ശേഷം ഇന്നു ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന ശേഷം ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്നു പല തവണ വിളിച്ച് അധിക്ഷേപിച്ചതായി ശ്രീ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താന്‍ അദ്ദേഹത്തോടു മോശമായൊന്നും തന്നെ പറഞ്ഞിട്ടില്ലെന്നും ശ്രീ വ്യക്തമാക്കിയിരുന്നു.

SREESANTH

യഥാര്‍ഥത്തില്‍ ശ്രീയും ഗംഭീറും തമ്മിലുള്ള ഉടക്കിലേക്കു നയിച്ച സംഭവങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് ആരാണ്? മല്‍സരത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ നമുക്കു ഇതിനുള്ള വ്യക്തമായ ഉത്തരം ലഭിക്കും. ഗംഭീറല്ല, മറിച്ച് ശ്രീശാന്താണ് ആദ്യമായി പ്രകോപനമുണ്ടാക്കിയതെന്നു വീഡിയോയില്‍ വ്യക്തമായി കാണാം. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഗംഭീര്‍ നയിച്ച ക്യാപ്പിറ്റല്‍സ് ടീമായിരുന്നു.

ശ്രീശാന്തും ഗംഭീറും തമ്മിലുള്ള ഉടക്ക് തുടങ്ങിയ വീഡിയോ കാണാം

ഗംഭീറിനോടൊപ്പം വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം കിര്‍ക് എഡ്വാര്‍ഡ്‌സാണ് ഓപ്പണിങില്‍ ഇറങ്ങിയത്. റയാദ് എംറിറ്റെറിഞ്ഞ ആദ്യ ഓവറില്‍ ക്യാപ്പിറ്റല്‍സിനു നേടാനായത് നാലു റണ്‍സാണ്. തുടര്‍ന്നാണ് ശ്രീശാന്ത് രണ്ടാമത്തെ ഓവര്‍ എറിയാനെത്തിയത്. ഗംഭീറായിരുന്നു അപ്പോള്‍ ക്രീസില്‍. ആദ്യ ബോള്‍ വൈഡാവുകയായിരുന്നു. അടുത്ത ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ ഗംഭീര്‍ സിക്‌സറിലേക്കു പറത്തുകയായിരുന്നു. തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന കിടിലന്‍ ഷോട്ടായിരുന്നു അത്.

ഇതോടെ ശ്രീ അടുത്ത ബോള്‍ വിക്കറ്റിന്റെ മറുഭാഗത്തു കൂടിയാണ് എറിഞ്ഞത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ഈ ബോളിനെതിരേ വെടിയുണ്ട കണക്കെയുള്ള ഒരു സ്‌ട്രെയ്റ്റ് ഗ്രൗണ്ട് ഷോട്ടാണ് ഗംഭീര്‍ കളിച്ചത്. ശ്രീശാന്തിന്റെ കാലുകള്‍ക്കിടയിലൂടെ പോയ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. അടുത്ത ബോളില്‍ ഗംഭീറിനു റണ്ണൊന്നുമെടുക്കാനായില്ല.

GAUTAM GAMBHIR

നാലാമത്തേത് ഓഫ്സ്റ്റംപിനു വളരെ പുറത്തേക്കുപോയ ബോളായിരുന്നു. ഗംഭീര്‍ ബാറ്റ് നീട്ടി ഷോട്ട് കളിച്ചെങ്കിലും നേരെ ഫീല്‍ഡറുടെ കൈകളില്‍. ഇതിനു പിന്നാലെയാണ് ശ്രീ ഗംഭീറിനെ തിരിഞ്ഞുനോക്കി കണ്ണുരുട്ടി പ്രകോപിപ്പിച്ചത്. ശ്രീ എന്തെങ്കിലും പറഞ്ഞിരുന്നോയെന്ന കാര്യം വീഡിയോയില്‍ വ്യക്തമല്ല. തിരിച്ച് ഗംഭീറും രോഷത്തോടെ നോക്കുന്നതും എന്താണെന്നു കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

തനിക്കെതിരേ അടുത്തടുത്ത ബോളില്‍ ഗംഭീര്‍ ഓരോ സിക്‌സറും ഫോറുമടിച്ചതാണ് ശ്രീശാന്തിനെ കുപിതനാക്കിയതെന്നു വ്യക്തം. ഈയൊരു സംഭവമാണ് പിന്നീട് ശ്രീയും ഗംഭീറും തമ്മിലുള്ള വാക്‌പോരിലേക്കും ഇപ്പോള്‍ കളിക്കളത്തിനു പുറത്തെ ഏറ്റുമുട്ടലിലേക്കും നയിച്ചതെന്നു കാണാം.

ആറാമത്തെ ഓവറിനു ശേഷമാണ് പിന്നീട് ഗംഭീറും ശ്രീശാന്തും തമ്മില്‍ രൂക്ഷമായ വാക്‌പോര് സംഭവിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഈ ഓവര്‍ ബൗള്‍ ചെയ്തത് ശ്രീയായിരുന്നു. ഒരു ഫോറടക്കം എട്ടു റണ്‍സ് വഴങ്ങുകയും ചെയ്തു. ഗംഭീറിന്റെ വകയായിരുന്നു ബൗണ്ടറി. ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗംഭീറും ശ്രീയും കൊമ്പുകോര്‍ത്തത്. കുപിതനായ ശ്രീ ഗംഭീറിനു അരികിലേക്കു വരാന്‍ ശ്രമിച്ചെങ്കിലും അംപയര്‍ ഇടപെടുകയും പിന്നാലെ ടീമംഗങ്ങള്‍ അനുനയിപ്പിച്ച് മാറ്റുകയുമായിരുന്നു.

Story first published: Thursday, December 7, 2023, 14:28 [IST]
Other articles published on Dec 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+