Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

LLC: വാക്പോര്, കലിപ്പില്‍ ഗംഭീറിനടുത്തേക്കു ശ്രീ! ഇടപെട്ട് അംപയറും താരങ്ങളും, വീഡിയോ

സൂറത്ത്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവായ, കളിക്കളത്തില്‍ പൊട്ടിത്തെറിക്കാറുള്ള രണ്ടു താരങ്ങളാണ് മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീറും മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തും. എതിര്‍ ടീമിലെ ഒരു താരം തങ്ങളോടു ഉടക്കാന്‍ ശ്രമിച്ചാല്‍ വിട്ടുകൊടുക്കാതെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ രണ്ടു പേര്‍ക്കും യാതൊരു മടിയുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം നമ്മള്‍ പല തവണ ഇതു കണ്ടിട്ടുള്ളതാണ്.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ 40 വയസ്സ് പിന്നിട്ടിട്ടും തങ്ങളുടെ ഈ അഗ്രസീവ് സമീപനത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു ഗംഭീറും ശ്രീശാന്തും ഒരിക്കല്‍ക്കൂടി കാണിച്ചു തന്നു. വിരമിച്ച താരങ്ങള്‍ അണിനിരന്ന ലെജന്റ്‌സ് ലീഗ് ടി20 ക്രിക്കറ്റില്‍ ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരത്തിനിടെയായിരുന്നു ഗംഭീറും ശ്രീശാന്തും പരസ്പരം വാക്‌പോരിലേര്‍പ്പെട്ടത്.

SREESANTH

ഗംഭീറിനോടു ചൂടായി തട്ടിക്കയറുകയും അടുത്തേക്കു വരികയും ചെയ്യാന്‍ ശ്രമിച്ച ശ്രീയെ പലരും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. സ്‌റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ കാണികളില്‍ ആരോയാണ് ഇതു ഫോണില്‍ പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.

മല്‍സരത്തില്‍ ക്യാപ്പിറ്റല്‍സിനെ നയിച്ചത് ഗംഭീറായിരുന്നു. പാര്‍ഥീവ് പട്ടേല്‍ ക്യാപ്റ്റനായ ഗുജറാത്ത് ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്. ഗംഭീര്‍ ബാറ്റ് ചെയ്യവെയായിരുന്നു ഫീല്‍ഡ് ചെയ്തു കൊണ്ടിരുന്ന ശ്രീ അദ്ദേഹവുമായി തട്ടിക്കയറിയത്. പക്ഷെ കളിയുടെ ഏതു ഓവറിനിടെയാണ് ഇതു സംഭവിച്ചതെന്നു വ്യക്തമല്ല. ഗുജറാത്ത് ബൗളറുമായി ഗംഭീര്‍ എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഇതു കണ്ടു കൊണ്ട് സമീപത്തു നിന്ന ശ്രീശാന്തിന്റെ നിയന്ത്രണം വിട്ടത്.

ഗൗതം ഗംഭീറും ശ്രീശാന്തും കളിക്കിടെ കൊമ്പുകോര്‍ക്കുന്ന വീഡിയോ കാണാം

തുടര്‍ന്നു ഗംഭീറുമായി ശ്രീ കയര്‍ത്തു സംസാരിക്കുകയും അടുത്തേക്കു വരാന്‍ ശ്രമിക്കുകയും ചെയ്തു. ഗംഭീറും തിരിച്ചും പലതും പറയുന്നുണ്ടെങ്കിലും ക്രീസില്‍ തന്നെ നിന്നായിരുന്നു ഇത്. എന്നാല്‍ നിയന്ത്രണം വിട്ട ശ്രീശാന്ത് രോഷത്തോടെ ഗംഭീറിനു അടുത്തേക്കു വരാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അംപയര്‍ ശ്രീയുടെ അടുത്തു വന്നാല്‍ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

GAUTAM GAMBHIR

പക്ഷെ അദ്ദേഹത്തിനു വിടാന്‍ ഭാവമില്ലായിരുന്നു. പിന്നെയും എന്തൊക്കെയൊ പറഞ്ഞ് ഗംഭീറിനു അടുത്തേക്കു വരാന്‍ ശ്രീ നോക്കിയിരുന്നു. ഇതിനിടെ ടീമംഗങ്ങളും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ പാര്‍ഥീവ് പട്ടേലും ചേര്‍ന്ന് ശ്രീയെ അനുനയിപ്പിക്കുകയും പിടിച്ചുമാറ്റുകയുമായിരുന്നു.

അതേസമയം, കളിയിലേക്കു വന്നാല്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ ക്യാപ്പിറ്റല്‍സ് 12 റണ്‍സിനു ഗുജറാത്ത് ജയന്റ്‌സിനെ പരാജയപ്പെടുത്തുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഗംഭീറിന്റെ (51) ഇന്നിങ്‌സിലേറി ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റിനു 223 റണ്‍സെടുക്കുകയായിരുന്നു. 30 ബോളുകള്‍ നേരിട്ട ഗംഭീറിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളും ഒരു സിക്‌സറുമുണ്ടായിരുന്നു. ഭരത് ചിപ്ലി (35), ബെന്‍ ഡെങ്ക് (28), കെവിന്‍ പീറ്റേഴ്‌സന്‍ (26) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മറുപടിയില്‍ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെയും മുന്‍ ഐറിഷ് താരം കെവിന്‍ ഒബ്രെയ്‌നിന്റെയും ഫിഫ്ഫ്റ്റികളിലേറി ജയന്റ്‌സ് പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റിനു 211 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഗെയ്ല്‍ 55 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 84 റണ്‍സ് വാരിക്കൂട്ടി. ഒബ്രെയ്ന്‍ 33 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെ 57 റണ്‍സിനും പുറത്താവുകയായിരുന്നു.

Story first published: Thursday, December 7, 2023, 9:49 [IST]
Other articles published on Dec 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+