Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലെജന്റ്സ് ലീഗ് ക്രിക്കറ്റ്: പോരാട്ടം നാളെ തുടങ്ങും, മഹാരാജാസ് x ലയണ്‍സ്, എല്ലാ വിവരങ്ങളും അറിയാം

1

മസ്‌ക്കറ്റ്: വിരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ലെജന്റ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം. ഇന്ത്യ മഹാരാജാസ് ടീമും ഏഷ്യന്‍ ലയണ്‍സ് ടീമും തമ്മിലാണ് ആദ്യ മത്സരം. ഒമാനിലെ മസ്‌ക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് എട്ടിനാണ് മത്സരം നടക്കുന്നത്. സോണി ടെന്‍ 1 ചാനലില്‍ മത്സരം തത്സമയ സംപ്രേക്ഷണവും ഉണ്ടാവും. ലോക ക്രിക്കറ്റില്‍ മിന്നും പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിരുന്ന ഒട്ടുമിക്ക താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് എന്നിവരെല്ലാം ചില തിരക്കുകള്‍ മൂലമാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഒരു കാലത്ത് ആരാധകരെ ആവേശത്തിന്റെ കൊടിമുടിയിലെത്തിച്ചിരുന്ന താരങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കത് കാഴ്ചയുടെ വിരുന്നൊരുക്കുമെന്നുറപ്പ്. ആദ്യ മത്സരത്തില്‍ത്തന്നെ തീ പാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യ മഹാരാജാസ് അതി ശക്തമായ നിരയുമായെത്തുമ്പോള്‍ പാകിസ്താന്റെയും ശ്രീലങ്കയുടെയും മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ടീമുമായാണ് ഏഷ്യ ലയണ്‍സിന്റെ വരവ്.

സെവാഗും അക്തറും നേര്‍ക്കുനേര്‍

സെവാഗും അക്തറും നേര്‍ക്കുനേര്‍

മഹാരാജാസും ഏഷ്യന്‍ സിംഹങ്ങളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഏറ്റവും ശ്രദ്ധ ലഭിക്കുക വീരേന്ദര്‍ സെവാഗ്-ഷുഹൈബ് അക്തര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും. സെവാഗ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ്. ഷുഹൈബ് അക്തര്‍ ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറും. ഇന്നും ഏറ്റവും വേഗ ബോളിന്റെ റെക്കോഡ് അക്തറിന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വലിയ പോരാട്ടം തന്നെയാണ് കണ്ടത്. ലെജന്റ്സ് ടീമിലും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇതേ ആവേശം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

യുവരാജിന്റെയും ജയസൂര്യയുടെയും വെടിക്കെട്ട്

യുവരാജിന്റെയും ജയസൂര്യയുടെയും വെടിക്കെട്ട്

ആരാധകരെ ത്രസിപ്പിക്കാന്‍ കെല്‍പ്പുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍ രണ്ട് ടീമിലുമായുണ്ട്. മഹാരാജാസില്‍ യുവരാജ് സിങ് ബാറ്റിങ് വിസ്ഫോടനം സൃഷ്ടിക്കുമോയെന്ന് കണ്ടറിയണം. യുവരാജിന്റെ പതിവ് ഇടം കൈയന്‍ മാജിക് ക്രിക്കറ്റ് ലോകത്ത് എന്നും വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഏഷ്യന്‍ ടീമില്‍ സനത് ജയസൂര്യയുടെ തകര്‍പ്പന്‍ പ്രകടനവും ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തം പേരിലുള്ള താരമാണ് ജയസൂര്യ.

എടുത്തുപറയേണ്ട മറ്റ് ചില വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരുണ്ട്. അതിലൊരാള്‍ ഷാഹിദ് അഫ്രീദിയാണ്. ഈ പ്രായത്തിലും അഫ്രീദിക്ക് പഴയ വെടിക്കെട്ട് കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രീലങ്കയുടെ തിലകര്തനെ ദില്‍ഷനും ടീമിലുണ്ട്. ഓപ്പണിങ്ങില്‍ ജയസൂര്യയും ദില്‍ഷനും ഏഷ്യന്‍ സിംഹങ്ങള്‍ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മഹാരാജാസിനായി സെവാഗിനൊപ്പം യൂസുഫ് പഠാന്‍ ഓപ്പണറായി എത്തിയേക്കും. എന്തായാലും സൂപ്പര്‍ പോരാട്ടം ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ടീമുകളെ അടുത്തറിയാം

ടീമുകളെ അടുത്തറിയാം

ഇന്ത്യ മഹാരാജാസ് ടീം - വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, എസ് ബദ്രിനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി.

ഏഷ്യ ലയണ്‍സ് ടീം - ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദില്‍ഷന്‍, അസ്ഹര്‍ മഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാഹുല്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, മുഹമ്മദ് യൂസുഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന്‍.

Story first published: Wednesday, January 19, 2022, 18:25 [IST]
Other articles published on Jan 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+