Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡേഴ്സന് ഇതെങ്ങനെ സാധിക്കുന്നു? ഒരു സംഭവംതന്നെ... ഇംഗ്ലീഷ് ഇതിഹാസത്തെ വാഴ്ത്തി ഷമി

സതാംപ്റ്റണ്‍: ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലുള്ള ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡിന് അരികെയുള്ള ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ ഇന്ത്യന്‍ മുഹമ്മദ് ഷമി പുകഴ്ത്തി. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസറെന്ന മഗ്രാത്തിന്റെ (563 വിക്കറ്റ്) റെക്കോര്‍ഡിനൊപ്പമെത്താന്‍ ആന്‍ഡേഴ്‌സന് ആറു വിക്കറ്റ് മാത്രം മതി. ഇന്ത്യക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ തന്നെ ഈ നേട്ടം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആന്‍ഡേഴ്‌സന്‍.

1

ആന്‍ഡേഴ്‌നെപ്പോലൊരു സീനിയര്‍ താരത്തില്‍ നിന്നും പലതും കണ്ടു പഠിക്കാറുണ്ട്. കഴിയുന്നത്ര കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയെടുത്ത് അവ കളിക്കളത്തില്‍ പുറത്തെടുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പേസര്‍മാരുടെ അത്ര വേഗം പോലുമില്ലാതിരുന്നിട്ടും ആന്‍ഡേഴ്‌സന് ഇത്രയുമധികം വിക്കറ്റുകളെടുക്കാന്‍ സാധിച്ചത് എങ്ങനെയാണെന്ന് പലപ്പോവും അദ്ഭുതപ്പെടാറുണ്ട്. ഏതു ലെങ്ത്തിലായിരിക്കും അദ്ദേഹം പന്തെറിയുന്നതെന്നും ആലോചിച്ചിട്ടുണ്ടെന്നു ഷമി പറയുന്നു.

2

താന്‍ മാത്രമല്ല ടീമിലെ മറ്റു പേസര്‍മാരും ആന്‍ഡേഴ്‌സന്റെ ബൗളിങ് ശ്രദ്ധിക്കുകയും പലതും പഠിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. തൊട്ടുമുമ്പ് നടന്ന പര്യടനത്തിലും ഇന്ത്യക്കെതിരേ ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ്. ഇത്തവണയും ആന്‍ഡേഴ്‌സന്‍ അതേ പ്രകടനം തന്നെ ആവര്‍ത്തിക്കുകയാണ്. വേഗത്തേക്കാളുപരി കൃത്യതയോടെ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കുമെന്നാണ് ആന്‍ഡേഴ്‌സന്റെ ബൗളിങ് തന്നെ പഠിപ്പിച്ചതെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 29, 2018, 17:08 [IST]
Other articles published on Aug 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+