For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് ബാറ്റിങ് കോച്ചും കോലി ഫാന്‍!! നായകനെക്കുറിച്ച് പറഞ്ഞത്... അഭിമാനിക്കാന്‍ എന്ത് വേണം?

കോലിയുടെ സെഞ്ച്വറിയാണ് കളിയില്‍ ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിച്ചത്

നോട്ടിങ്ഹാം: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ആരാധകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലേക്കു അതിവേഗം വളരുകയാണ് കോലി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കോലിയാണ് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കിയത്.

രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഈ ഇന്നിങ്‌സിലൂടെ ഇംഗ്ലണ്ട് ബാറ്റിങ് കോച്ച് പോള്‍ ഫാബ്രെസ് വരെ കോലിയുടെ ഫാനായിക്കഴിഞ്ഞു. കോലിയെ കണ്ടു പഠിക്കാനാണ് ഇംഗ്ലീഷ് താരങ്ങളോട് ഫാബ്രെസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മികച്ച താരങ്ങളില്‍ നിന്നും പഠിക്കണം

മികച്ച താരങ്ങളില്‍ നിന്നും പഠിക്കണം

മികച്ച താരങ്ങളില്‍ നിന്നും കളിക്കാര്‍ പുതിയ പലതും പഠിച്ചെടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഫാബ്രെസ് പറയുന്നു. ഇപ്പോള്‍ കോലിയേക്കാള്‍ മികച്ചൊരു താരത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കു മാതൃകയാക്കാനില്ല. രണ്ടാമിന്നിങ്‌സില്‍ കോലിയുടെ ഇന്നിങ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ ഇംഗ്ലീഷ് താരങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചങ്കൂറ്റം കാണിക്കൂ...

ചങ്കൂറ്റം കാണിക്കൂ...

ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് വെറും 161 റണ്‍സിനു പുറത്തായിരുന്നു. ഇതാണ് ഇന്ത്യക്കു മല്‍സരത്തില്‍ മേല്‍ക്കൈ സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ചങ്കൂറ്റത്തോടെ കളിക്കാന്‍ ശ്രമിക്കണമെന്നും ഫാബ്രെസ് ഉപദേശിക്കുന്നു.
എത്ര മനോഹരമായാണ് കോലി കളിച്ചത്. മോശം പന്തുകള്‍ക്കായി കാത്തിരുന്ന് അവയില്‍ ഷോട്ടുകള്‍ കളിച്ച് അദ്ദേഹം നേടിയ സെഞ്ച്വറി ഇംഗ്ലണ്ടുകാര്‍ക്കും പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോലി ലോകോത്തര താരം

കോലി ലോകോത്തര താരം

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം കോലി തന്നെയാണെതില്‍ സംശയമില്ല. ഈ പരമ്പരയിലെ പ്രകടനം ഇത് ഒരിക്കല്‍ക്കൂടി അടിവരയിടുന്നു. അത്യുജ്ജ്വലമെന്നു മാത്രമേ കോലിയുടെ ബാറ്റിങിനെ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുന്നത് തന്നെ മഹത്തായ അനുഭവമാണെന്നും ഫാബ്രെസ് വിശദമാക്കി.

ആന്‍ഡേഴ്‌സന് പ്രശംസ

ആന്‍ഡേഴ്‌സന് പ്രശംസ

ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ പ്രകടനത്തെ ഫാബ്രെസ് പുകഴ്ത്തി. മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം അത്ര മികച്ച രീതിയില്‍ പന്തെറിയാന്‍ ആന്‍ഡേഴ്‌സനായില്ല. എന്നാല്‍ മൂന്നാം ദിനം ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറെന്ന് എന്തു കൊണ്ടാണ് തന്നെ വിളിക്കുന്നതെന്നു തെളിയിക്കുന്നതായിരുന്നു ആന്‍ഡേഴ്‌സന്റെ പ്രകടനമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നു

ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നു

ഇംഗ്ലീഷ് താരങ്ങള്‍ ഈ പരമ്പരയില്‍ ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഫാബ്രെസ് ചൂണ്ടിക്കാട്ടി. സ്ലിപ്പില്‍ മാത്രം 15 ക്യാച്ചുകളാണ് ഇംഗ്ലണ്ട് താരങ്ങള്‍ കൈവിട്ടത്.
താരങ്ങള്‍ നന്നായി പരിശീലനം നടത്തുന്നുണ്ട്. ഫീല്‍ഡിങ് കോച്ചും മികച്ച സഹായമാണ് നല്‍കുന്നത്. ഏകാഗ്രതയുടെ കുറവോ ആത്മവിശ്വാസക്കുറവോ ആവാം താരങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്താനുള്ള കാരണമെന്നും ഫാബ്രെസ് വിലയിരുത്തി.

Story first published: Tuesday, August 21, 2018, 13:49 [IST]
Other articles published on Aug 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+