കോലി ഒരു സംഭവം തന്നെ... പലതും കണ്ട് പഠിക്കാം, ഇന്ത്യന്‍ നായകനെ പുകഴ്ത്തി പാക് സെന്‍സേഷന്‍
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി മാസ്മരിക പ്രകനടങ്ങളിലൂടെ ലോകം മുഴുവനുമുള്ള താരങ്ങള്‍ക്കു മാതൃകയാവുകയാണ്. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു സെഞ്ച്വറികളുള്‍പ്പെടെ 400ല്‍ അധികം റണ്‍സ് കോലി നേടിക്കഴിഞ്ഞു.
പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ ഫഖര്‍ സമാന്‍ കോലിയുടെ കടുത്ത ആരാധകനാണ്. ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും താന്‍ പലതും കണ്ടു പഠിക്കാറുണ്ടെന്ന് സമാന്‍ പറയുന്നു.

കോലി ലോകോത്തര താരം
ലോകോത്തര ക്രിക്കറ്റ് താരം തന്നെയാണ് കോലിയെന്നു സ്‌കൈ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സമാന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
കഠിനാധ്വാനത്തിലൂടെയും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയും മറ്റുള്ളവരെ തന്റെ ആരാധകനാക്കി കോലി മാറ്റിയെന്നും സമാന്‍ വ്യക്തമാക്കി.

ബാറ്റിങ് കണ്ടു പഠിക്കാറുണ്ട്
ഇംഗ്ലണ്ടിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ ബാറ്റിങ് തന്നെ ഏറെ ആവേശം കൊള്ളിച്ചതായി സമാന്‍ പറഞ്ഞു.
ഏറെ ആസ്വദിച്ചാണ് കോലിയുടെ ഇന്നിങ്‌സുകള്‍ കണ്ടത്. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് പലതും പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ തന്നെ ഇതു കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കുമെന്നും പാക് താരം കൂട്ടിച്ചേര്‍ത്തു.

നിരവധി റെക്കോര്‍ഡുകള്‍
അടുത്തിടെ പാക് ടീമിലെത്തിയ സമാന്‍ ഇതിനകം പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിരുന്നു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച ആദ്യത്തെ പാകിസ്താന്‍ താരമെന്ന റെക്കോര്‍ഡാണ് ഇവയിലൊന്ന്. കഴിഞ്ഞ മാസമാണ് താരം റെക്കോര്‍ഡിട്ടത്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിനും സമാന്‍ അവകാശിയായിരുന്നു. 18 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് സമാന്‍ മറികടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications