കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി തുടരണമായിരുന്നു; വെളിപ്പെടുത്തലുമായി വിവിഎസ് ലക്ഷ്മണ്‍
ദില്ലി: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുടെ സ്ഥാന ചലനവും പിന്നീട് രവി ശാസ്ത്രിയുടെ സ്ഥാനാരോഹണവും സംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ, അനില്‍ കുംബ്ലെയുടെ പുറത്താകലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ താരം വിവിഎസ് ലക്ഷ്മണും.
കോലി= രോഹിത്!! എന്തൊരു സമാനത... ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും ഒരുപോലെ
പരിശീലകനെ തെരഞ്ഞെടുത്ത ക്രിക്കറ്റ് ഉപദേശക സമിതി അംഗം കൂടിയായിരുന്നു വിവിഎസ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരായിരുന്നു കമ്മറ്റിയിലെ മറ്റുള്ളവര്‍. ഈ അംഗങ്ങള്‍ക്ക് അനില്‍ കുംബ്ലെ പരിശീലകനായി തുടരുന്നതിലായിരുന്നു താത്പര്യമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. പരിശീലകനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കുംബ്ലെയുടെ റെക്കോര്‍ഡ് മികച്ചതായിരുന്നെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

2016ലാണ് കുംബ്ലെയെ ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുക്കുന്നത്. പിന്നീട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റതിന് പിന്നാലെ കുംബ്ലെ രാജിവെക്കുകയും ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു കുംബ്ലെയുടെ രാജി. ഇതിനുശേഷമാണ് കോലിയുടെ താത്പര്യപ്രകാരം രവി ശാസ്ത്രിയെ പരിശീലകനാക്കുന്നത്.
വിഷയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പരിധി ലംഘിച്ചിട്ടില്ലെന്നും ലക്ഷ്ണന്‍ പറഞ്ഞു. ഉപദേശക സമിതിയുടെ ചുമതല ആരെയെങ്കിലും കൗണ്‍സില്‍ ചെയ്യുകയല്ല. തങ്ങള്‍ ഏറ്റവും മികവുള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കുംബ്ലെയുടെ കാര്യത്തില്‍ കോലിയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് വിനയായത്. തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications