കോലി= രോഹിത്!! എന്തൊരു സമാനത... ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും ഒരുപോലെ
മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മയുമുണ്ടാവും. ടെസ്റ്റില്‍ കോലിക്കൊപ്പം വരില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇരുവരും തോളോടുതോള്‍ നില്‍ക്കാന്‍ ശേഷിയുള്ളവരാണ്. ജന്‍മസിദ്ധമായി തന്നെ കോലിയേക്കാള്‍ പ്രതിഭയുള്ള താരമാണ് രോഹിത്തെന്ന് പല ക്രിക്കറ്റ് പണ്ഡിതരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
കഠിനാധ്വാനത്തിലൂടെ കോലി മുന്നേറിയപ്പോള്‍ രോഹിത്തിനു ഒപ്പമെത്താന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു. കരിയറില്‍ കോലിയുടെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഹിറ്റ്മാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇരുതാരങ്ങളും തമ്മില്‍ കൗതുകമുണര്‍ത്തുന്ന ചില സാദൃശ്യങ്ങളുണ്ടെന്ന് കാണാം. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഐപിഎല്ലിലെ സമാനത
ഐപിഎല്ലില്‍ ആര്‍സിബിയിലൂടെ കരിയര്‍ തുടങ്ങി ഇപ്പോഴും അവര്‍ക്കായി തന്നെ കളിക്കുന്ന താരമാണ് കോലി. രോഹിത്താവട്ടെ മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങി പിന്നീട് ഡെക്കാന്‍ ചാര്‍ജേഴ്‌സിലും അതിനു ശേഷം മുംബൈയിലേക്കു തന്നെ തിരിച്ചുവരികയും ചെയ്ത കളിക്കാരനാണ്.
ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോലി ആറു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയപ്പോള്‍ മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ രോഹിത്തും ഇത്ര തവണ തന്നെ കളിയിലെ കേമനായിട്ടുണ്ട്. ഇതാണ് ഇരുവരും തമ്മിലുള്ള ആദ്യത്തെ സാമ്യം. ഇതു മാത്രമല്ല ഐപിഎല്ലില്‍ 34 ഫിഫ്റ്റികള്‍ നേടി കോലിയും രോഹിത്തും ഒപ്പത്തിനൊപ്പമാണ്.

ടെസ്റ്റിലെ സമാനത
ടെസ്റ്റില്‍ കോലിയോളം മല്‍സരങ്ങളില്‍ കളിക്കാന്‍ രോഹിത്തിന് ഭാഗ്യമുണ്ടായിട്ടില്ല. ടെസ്റ്റ് ടീമിന് അകത്തും പുറത്തുമായിരുന്നു പലപ്പോളും രോഹിത്തിന്റെ സ്ഥാനം. പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതു തന്നെയായിരുന്നു ഇതിന്റെ പ്രധാനപ്പെട്ട കാരണം. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളുമായി വരവറിയിച്ച അദ്ദേഹത്തിന്റെ കരിയര്‍ പിന്നീട് താഴേയ്ക്കായിരുന്നു.
2011ല്‍ കോലിയും വിന്‍ഡീസിനെതിരേ തന്നെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാമിന്നിങ്‌സില്‍ 15ഉം റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ.
2011ല്‍ നാഗ്പൂര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയാണ് കോലി കരിയറിലെ മൂന്നാമത്തെ സെഞ്ച്വറി നേടിയത്. രോഹിത്തും തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഇതേ വേദിയില്‍ വച്ചാണെന്നതാണ് ഇരുവരും തമ്മിലുള്ള സാമ്യം. 2017ലായിരുന്നു രോഹിത് മൂ്ന്നാം സെഞ്ച്വറി നേടിയത്.

ലോകകപ്പിലെ പ്രകടനം
2011ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മല്‍സരത്തിലാണ് കോലി ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. രോഹിത്തും ബംഗ്ലാദേശിനെതിരേയാണ് ലോകകപ്പിലെ കന്നി സെഞ്ച്വറി കണ്ടെത്തിയത്. കളിയില്‍ 139 റണ്‍സെടുത്ത രോഹിത്തിന്റെ മികവില്‍ ഇന്ത്യ 109 റണ്‍സിന്റെ ആധികാരിക ജയം നേടുകയും ചെയ്തു.
ലോകകപ്പില്‍ കോലിയും രോഹിത്തും ഓരോ തവണ വീതം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയിട്ടുണ്ട്. ബംഗ്ലാദശിനെതിരേയാണ് ഹിറ്റ്മാന്‍ കളിയിലെ കേമനായതെങ്കില്‍ പാകിസ്താനെതിരേയായിരുന്നു കോലിയുടെ നേട്ടം.

ഏകദിന ക്യാപ്റ്റന്‍സി
നിലവില്‍ ഏകദിനത്തിലും ടി20യിലുമെല്ലാം കോലി തന്നെയാണ് ഇന്ത്യയുടെ നായകന്‍. രണ്ടു ഫോര്‍മാറ്റിലും രോഹിത് ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. കോലിയുടെ അഭാവത്തില്‍ മികച്ച ക്യാപ്റ്റന്‍സിയിലൂടെ ടീമിനെ കിരീടവിജയങ്ങളിലേക്കു നയിക്കാന്‍ രോഹിത്തിന് സാധിക്കുകയും ചെയ്തു.
ശ്രീലങ്കയ്‌ക്കെതിരേയാണ് ഏകദിനത്തില്‍ രോഹിത് ആദ്യമായി ഇന്ത്യയെ നയിക്കുന്നത്. കളിയില്‍ രണ്ടു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. കോലിയുടെ ക്യാപ്റ്റന്‍സി അരങ്ങേറ്റവും ലങ്കയ്‌ക്കെതിരേ തന്നെയായിരുന്നു. രോഹിത്തിനെപ്പോലെ കോലിയും രണ്ടു റണ്‍സാണ് ഈ കളിയില്‍ നേടിയത്. മല്‍സരത്തില്‍ ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. ആദ്യ കളിയില്‍ പിഴച്ചെങ്കിലും പിന്നീടുള്ള ഏഴ് ഏകദിനങ്ങളിലും ടീമിന് വിജയം നേടിക്കൊടുക്കാന്‍ രോഹിത്തിനും കോലിക്കും സാധിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാമത്തെ കളിയിലാണ് കോലിയും രോഹിത്തും സെഞ്ച്വറി കണ്ടെത്തിയത്. മാത്രമല്ല ഇരുവരും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

ഏകദിനം, ടി20 പ്രകടനം
കോലിയും രോഹിത്തും കരിയറില്‍ 12 തവണ വീതമാണ് റണ്ണൗട്ടായിട്ടുള്ളത്. ഏകദിനത്തില്‍ ഇരുവരും 1000 റണ്‍സ് തികച്ചത് ശ്രീലങ്കയ്‌ക്കെതിരേയാണ്. ടി20യില്‍ 2000 റണ്‍സ് ഇരുവരും പൂര്‍ത്തിയാക്കിയത് ഇംഗ്ലണ്ടിനെതിരേ ആണെന്നതാണ് മറ്റൊരു സാദൃശ്യം.
മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേയാണ് കോലിയും രോഹിത്തും ആദ്യമായി പൂജ്യത്തിനു പുറത്തായത്. ഇതു കൊണ്ടും തീരുന്നില്ല. ടി20യില്‍ ഇരുവരും 19 തവണയാണ് 50നു മുകളില്‍ റണ്‍സ് നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications