ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യക്കു നാണക്കേട് ഒഴിവാക്കാം... വഴി ഉപദേശിച്ച് ലക്ഷ്മണ്‍

മുംബൈ: ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ തോല്‍വി ടീം ഇന്ത്യയെ സ്വപ്‌നലോകത്തു നിന്നു താഴേക്കിറക്കിയിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയമായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വിരാട് കോലിയും സംഘവും വൈറ്റ് വാഷ് ചെയ്യപ്പെടുകയായിരുന്നു.
രണ്ടു ടെസ്റ്റുകളിലും ഏകപക്ഷീയമായാണ് കിവീസ് ജയിച്ചുകയറിയത്. ഇനി ഏകദേശം എട്ടു മാസങ്ങള്‍ക്കു ശേഷം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യക്കു ടെസ്റ്റ് പരമ്പരയുള്ളത്. ഈ പര്യടനത്തില്‍ നാണം കെടാതിരിക്കാന്‍ ടീമിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ കനത്ത പരാജയത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒഴികഴിവുകളൊന്നും പറഞ്ഞില്ലെന്നത് നല്ല കാര്യമാണെന്നു ലക്ഷ്മണ്‍ പറഞ്ഞു. ടെസ്റ്റ് പരമ്പരയിലേറ്റ 2-0ന്റെ പരാജയം കോലി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടു പ്രശ്‌നം തീരുന്നില്ല. എവിടെയാണ് നമുക്ക് പിഴച്ചതെന്നു തിരിച്ചറിയുകയും ഇതു പരിഹരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ഡിസംബര്‍ വരെ ഇന്ത്യക്കു ഇനി ടെസ്റ്റ് പരമ്പരകളൊന്നുമില്ല. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡില്‍ സംഭവിച്ച ദുരന്തം എഴുതിത്തള്ളാന്‍ സാധ്യതയും കൂടുതലാണ്. അങ്ങനെ ചെയ്താല്‍ ന്യൂസിലാന്‍ഡില്‍ നേരിട്ടതു പോലെയൊരു ദുരന്തമായിരിക്കും ഓസ്‌ട്രേലിയയിലും ഇന്ത്യയെ കാത്തിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ തങ്ങള്‍ക്കു സംഭവിച്ച വീഴ്ചയെക്കുറിച്ച് ടീമിന് തീര്‍ച്ചയായും ഓര്‍മയുണ്ടാവണം. അത് മനസ്സില്‍ വച്ചായിരിക്കും ഓസ്‌ട്രേലിയക്കെതിരേ കളിക്കേണ്ടത്. എങ്കില്‍ മാത്രമേ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ നമുക്ക് കഴിയൂവെന്നും ലക്ഷ്മണ്‍ വിശദമാക്കി.

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഇന്ത്യന്‍ ബാറ്റിങ് നിരയെ തീര്‍ച്ചയായും അലട്ടുന്നുണ്ടാവുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. എന്നാല്‍ ഇതു ടീമിനെ തളര്‍ത്തരുത്. പോസിറ്റീവായ പലതും ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സംഭവിച്ചതായും അതില്‍ താരങ്ങള്‍ അഭിമാനം കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ഇവയിലൊന്നു ടെസ്റ്റ് ഡേ-നൈറ്റുമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications