Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 Challenge: ഇനി പെണ്‍പടയുടെ ഊഴം- 'ഫൈനലോടെ' തുടക്കം

ഐപിഎല്ലിന്റെ 13ാം സീസണ്‍ പ്ലേഓഫിലേക്കു കടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു ടൂര്‍ണമെന്റ് കൂടി. വനിതാ ഐപിഎല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടി20 ചാലഞ്ച് ടൂര്‍ണമെന്റെ മൂന്നാം സീസണാണ് ബുധനാഴ്ച ആരംഭിക്കുന്നത്. ഇന്ത്യന്‍ വനിതാ ടീമിലെ താരങ്ങളെല്ലാം തന്നെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ടി20 ചാലഞ്ചില്‍ അണിനിരക്കും. സൂപ്പര്‍നോവാസ്, വെലോസിറ്റി, ട്രെയ്ല്‍ബ്ലേസേഴ്‌സ് എന്നീ ടീമുകളാണ് കിരീടത്തിനായി അങ്കം കുറിക്കുന്നത്. നാലു ദിവസം മാത്രമാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം. ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റ് നേടുന്നവര്‍ ഈ മാസം ഒമ്പതിന് നടക്കുന്ന കലാശക്കളിയില്‍ ഏറ്റുമുട്ടും.

Women’s T20 challenge: It’s the turn of the women to storm the desert | Oneindia Malayalam
1

പുരുഷന്മാരുടെ ഐപിഎല്‍ പോലെ തന്നെ ടി20 ചാലഞ്ചും യുഎഇയില്‍ തന്നെയാണ് നടക്കുന്നത്. മൂന്നു ഫ്രാഞ്ചൈസികളുടെയും താരങ്ങള്‍ നേരത്തേ തന്നെ ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിയിരുന്നു. മുഴുവന്‍ മല്‍സരങ്ങളും ഷാര്‍ജയില്‍ തന്നെയാണ്. വൈകീട്ട് 3.30, രാത്രി 7.30 എന്നിങ്ങനെ സമയങ്ങളിലാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ബുധനാഴ്ച രാത്രി 7.30ന് സൂപ്പര്‍നോവാസും വെലോസിറ്റിയും തമ്മിലാണ് ഉദ്ഘാടനമല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.

ഇന്ത്യന്‍ താരങ്ങളെക്കൂടാതെ ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് ടീമുകളിലെ കളിക്കാരാണ് ടി20 ചാലഞ്ചില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസ് ടീമിനെ നയിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് അവര്‍. സൂപ്പര്‍താരം മിതാലിരാജാണ് വെലോസിറ്റി ടീമിന്റെ ക്യാപ്റ്റന്‍. മറ്റൊരു ടീമായ ട്രെയ്ല്‍ബ്ലേസേഴ്‌സിനെ നയിക്കുക സൂപ്പര്‍ താരം സ്മൃതി മന്ദാനയാണ്.

കഴിഞ്ഞ രണ്ടു സീസണുകളിലും ചാംപ്യന്മാരായ സൂപ്പര്‍നോവാസ് ടീം ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് കുതിക്കുന്നത്. ഇത്തവണ ഹാട്രിക് കിരീടം നേടുന്നതില്‍ നിന്നും അവരെ തടയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നാണ് അറിയാനുള്ളത്. മുന്നില്‍ നിന്നു പട നയിക്കുന്ന ഹര്‍മന്‍പ്രീതാണ് സൂപ്പര്‍നോവാസിന്റെ തുറുപ്പുചീട്ട്. ഫൈനലിലുല്‍പ്പെടെ കഴിഞ്ഞ സീസണിലെ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും താരം ഫിഫ്റ്റി നേടിയിരുന്നു.

വനിതാ ഐപിഎല്ലിലെ ടീമുകള്‍
സൂപ്പര്‍നോവാസ്- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ചമാരി അട്ടപ്പട്ടു, പ്രിയം പൂനിയ, അനൂജ പാട്ടീല്‍, രാധ യാദവ്, താനിയ ഭാട്ടിയ, ശശികല സിരിവര്‍ധനെ, പൂനം യാദവ്, ഷക്കേര സെല്‍മന്‍, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കര്‍, ആയൂഷി സോണി, അയാബോംഗ ഖാക്ക, മുസ്‌കാന്‍ മാലിക്ക്.

ട്രെയ്ല്‍ബ്ലേസേഴ്സ്- സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, പൂനം റൗത്ത്, റിച്ച ഘോഷ്, ഡി ഹേമലത, നുസ്രത് പര്‍വീന്‍, രാജേശ്വരി ഗെയ്ക്വാദ്, ഹര്‍ലീന്‍ ഡിയോള്‍, ജുലാന്‍ ഗോസ്വാമി, സിമ്രാന്‍ ദില്‍ ബഹാദുര്‍, സല്‍മ ഖുത്തന്‍, സോഫി എക്ലെസ്റ്റോണ്‍, നത്ത്കന്‍ ചാന്റം, ഡിയാന്‍ഡ്ര ഡോട്ടിന്‍, കഷ്വി ഗൗതം.

വെലോസിറ്റി- മിതാലി രാജ് (ക്യാപ്റ്റന്‍), വേദ കൃഷ്ണമൂര്‍ത്തി, ഷെഫാലി വര്‍മ, സുഷ്മ വര്‍മ, ഏക്ത ബിഷ്ത്, മാന്‍സി ജോഷി, ശിഖ പാണ്ഡെ, ദേവിക വൈദ്യ, സുഷ്ശ്രീ ദിബ്യദര്‍ശിനി, മനാലി ദക്ഷിണി, ലെയ്ഗ് കാസ്പറെക്ക്, ഡാനിയേല്‍ വ്യാറ്റ്, സ്യുന്‍ ല്യൂസ്, ജഹാറ ആലം, എം അനഘ.

Story first published: Tuesday, November 3, 2020, 18:59 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+