For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: യുഎഇയില്‍ ഇത് രണ്ടാമൂഴം, 2014ലെ വിക്കറ്റ് വേട്ടക്കാര്‍ ആരൊക്കെ? ഒരാള്‍ ഇത്തവണ കളിക്കില്ല

നേരത്തേ സീസണിന്റെ ആദ്യപകുതിയായിരുന്നു യുഎഇയില്‍ നടന്നത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്തയാഴ്ച യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. ആദ്യമായാണ് ടൂര്‍ണമെന്റിന്റെ ഒരു സീസണിനു മുഴുവന്‍ യുഎഇ വേദിയാവുന്നത്. നേരത്തേ 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നിരുന്നെങ്കിലും ആദ്യപാദ മല്‍സരങ്ങള്‍ മാത്രമായിരുന്നു ഇത്. രണ്ടാംപാദം ഇന്ത്യയില്‍ തന്നെയായിരുന്നു. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായിരുന്നു കിരീടം.

ഇത്തവണ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഇന്ത്യയില്‍ സംഘടിപ്പിക്കുക അസാധ്യമായതോടെയാണ് യുഎഇയിലേക്കു മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. 14ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ ഒന്നാംപാദത്തില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത അഞ്ചു ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം. ഇവരില്‍ ഒരാളൊഴികെ നാലു പേരും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കും.

മോഹിത് ശര്‍മ (അന്ന് ചെന്നൈ, ഇത്തവണ ഡല്‍ഹി)

മോഹിത് ശര്‍മ (അന്ന് ചെന്നൈ, ഇത്തവണ ഡല്‍ഹി)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ പേസര്‍ മോഹിത് ശര്‍മ അന്ന് മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അദ്ദേഹം അന്നു യുഎഇയില്‍ അഞ്ചു മല്‍സരങ്ങളില്‍ വീഴ്ത്തിയത് എട്ടു വിക്കറ്റുകളായിരുന്നു. 13.25 ശരാശരിയിലായിരുന്നു ഇത്.
ഇതേ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത് ടൂര്‍ണമന്റിലെ പര്‍പ്പിള്‍ ക്യാപ്പിനും മോഹിത് അവകാശിയായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും പേസര്‍ക്കു ലഭിച്ചത് 23 വിക്കറ്റുകളായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ (ഹൈദരാബാദ്)

ഭുവനേശ്വര്‍ കുമാര്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് അന്നു യുഎഇയില്‍ മിന്നിയ മറ്റൊരു ബൗളര്‍. 15 ശരാശരിയില്‍ യുഎഇയിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഭുവിക്കു എട്ടു വിക്കറ്റുകള്‍ ലഭിച്ചു. ഇതേ സീണില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ മൂന്നാമത്തെ ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. 14 മല്‍സരങ്ങളില്‍ നിന്നും ഭുവിക്കു 20 വിക്കറ്റുകള്‍ ലഭിച്ചിരുന്നു.
ഐപിഎല്‍ ചരിത്രമെടുത്താല്‍ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ആറാംസ്ഥാനത്തു ഭുവിയുണ്ട്. 133 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)

ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്)

2014ല്‍ യുഎഇയില്‍ തിളങ്ങിയ, ഇത്തവണത്തെ സീസണില്‍ കളിക്കാതിരിക്കുന്ന ഏക താരം മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ഈ സീസണില്‍ വിട്ടുനില്‍ക്കുന്നത്.
14ലെ ഐപിഎല്ലില്‍ യുഎഇയിലെ മല്‍സങ്ങളില്‍ നിന്നും മലങിങ്ക നേടിയത് എട്ടു വിക്കറ്റുകളാണ്. ടൂര്‍ണമെന്റിലാകെ അദ്ദേഹം കളിച്ചത് 10 മല്‍സരങ്ങളായിരുന്നു. സീസണില്‍ ആകെ നേടിയ 16 വിക്കറ്റുകൡ എട്ടും അദ്ദേഹം യുഎഇയിലാണ് വീഴ്ത്തിയത്.

വരുണ്‍ ആരോണ്‍ (അന്ന് ആര്‍സിബി, ഇത്തവണ രാജസ്ഥാന്‍)

വരുണ്‍ ആരോണ്‍ (അന്ന് ആര്‍സിബി, ഇത്തവണ രാജസ്ഥാന്‍)

ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണാണ് ലിസ്റ്റിലെ മറ്റൊരു താരം. 14ലെ യുഎഇ എഡിഷനില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന വരുണ്‍ സീസണിലാകെ 10 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. യുഎഇയില്‍ നാലു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ വരുണിന് എട്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചു.
ജാര്‍ഖണ്ഡുകാരനായ വരുണ്‍ ഈ സീസണില്‍ പക്ഷെ ആര്‍സിബിക്കൊപ്പമില്ല. സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് പേസര്‍ പന്തെറിയുക

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)

2014ലെ യുഎഇ എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ്. സീസണില്‍ കെകെആറിന്റെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
യുഎഇയില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ 11.88 എന്ന മികച്ച ശരാശരിയില്‍ ഒമ്പത് വിക്കറ്റുകളാണ് നരെയ്ന്‍ കൊയ്തത്. സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു. ഭുവിക്കു പിന്നില്‍ ഇതേ സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരവും നരെയ്‌നായിരുന്നു.

Story first published: Saturday, September 12, 2020, 12:42 [IST]
Other articles published on Sep 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+