Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കിങ്‌സ്, റോയല്‍സ് എല്ലാവരുമുണ്ട്! ഐപിഎല്ലിനെ കോപ്പിയടിച്ച് ലങ്കന്‍ പ്രീമിയര്‍ ലീഗ്

കൊളംബോ: ഐപിഎല്ലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ശ്രീലങ്ക ആരംഭിക്കുന്ന ടി20 ഫ്രാഞ്ചൈസി ലീഗാണ് ലങ്കന്‍ പ്രീമിയര്‍ ലീഗ്. ഈ മാസം 28ന് ആരംഭിക്കുന്ന പുതിയ സീസണിലെ എല്‍പിഎല്ലില്‍ അഞ്ചു ഫ്രാഞ്ചൈസികളാണ് മാറ്റുരയ്ക്കുന്നത്. സപ്തംബര്‍ 20നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍. ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുമായുള്ള പേരിലെ സാമ്യം കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് എല്‍പിഎല്‍. ഐപിഎല്‍ ഫ്രാഞ്ചൈസികലുടെ പേരിലെ 'വാലാണ് ' എല്‍പിഎല്‍ ഫ്രാഞ്ചൈസികളും ഉപയോഗിച്ചിരിക്കുന്നത്.

1

കൊളംബോ, കാന്‍ഡി, ഗാല്ലെ, ദാംബുള്ള, ജാഫ്‌ന എന്നീവിടങ്ങളില്‍ നിന്നുള്ള അഞ്ചു ഫ്രാഞ്ചൈസികളാണ് എല്‍പിഎല്‍ ഇറങ്ങുക. കൊളംബോ സൂപ്പര്‍ കിങ്‌സ്, ഗാല്ലെ ലയണ്‍സ്, കാന്‍ഡി റോയല്‍സ്, ജാഫ്‌ന സണ്‍റൈസേഴ്‌സ്, ദാംബുല്ല ക്യാപ്പിറ്റല്‍സ് എന്നിങ്ങനെ പേരിലായിരിക്കും ഈ ഫ്രാഞ്ചൈസികള്‍ അങ്കത്തട്ടിലിറങ്ങുക.

മൂന്നു തവണ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റ പേരാണ് കൊളംബോ കട്ടെടുത്തിരിക്കുന്നത്. ഗാല്ലെയാവട്ടെ 2016, 17 സീസണുകൡ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഗുജറാത്ത് ലയണ്‍സിന്റെ പേരാണ് കടം കൊണ്ടത്. പ്രഥമ ഐപിഎല്‍ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയസിന്റെ പേരാണ് കാന്‍ഡി റോയല്‍സിന്റെ പ്രചോദനം. ഒരു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ ഹൈദരാബാദിനെ വെട്ടിയാണ് ജാഫ്‌ന തങ്ങള്‍ക്കൊപ്പം ചേര്‍ത്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും അവസ്ഥ ഇതു തന്നെ. ഡല്‍ഹി പോയപ്പോള്‍ പകരം ദാംബുള്ള വന്നുവെന്ന് മാത്രം. ഈ മോഷണത്തോട് ഇനി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏകദേശം 70 താരങ്ങളാണ് എല്‍പിഎല്ലിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിന്റെ ലിയാം പ്ലങ്കെറ്റ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വയ്ന്‍ സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ ടിം സോത്തി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. താരലേലം അധികം വൈകാതെ നടക്കും. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും എല്‍പിഎല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്തതായി നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

എല്‍പിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കാന്‍ പോവുന്നതിനാല്‍ ശ്രീലങ്കയുടെ ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്), ഇസുരു ഉദാന (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) എന്നിവര്‍ക്കു ഐപിഎല്ലിന്റെ തുടക്കം നഷ്ടമാവും. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച്ഡി വണ്‍ എന്നിവയില്‍ എല്‍പിഎല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് വിവരം.

Story first published: Monday, August 10, 2020, 16:02 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+