Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കന്‍ ക്യാപ്റ്റന് എട്ടിന്റെ പണികിട്ടി, ഐസിസിയുടെ വിലക്ക്!! ചാണ്ഡിമലിനു വിനയായത്...

ദുബായ്: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലിന് ഐസിസിയുടെ കടുത്ത ശിക്ഷ. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ചാണ്ഡിമലിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നും നാല് ഏകദിനങ്ങളില്‍ നിന്നും വിലക്കി.

കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിലെ നാടകീയ സംഭവങ്ങളാണ് ചാണ്ഡിമലിനെ കുടുക്കിയത്. ലങ്കന്‍ നായകനെതിരേ മാത്രമല്ല ടീം മാനേജര്‍ അശാങ്ക ഗുരുസിന്‍ഹ, കോച്ച് ചന്ദിക ഹതുരസിംഗെ എന്നിവരെയും രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം എന്നിവയില്‍ നിന്നും വിലക്കിയിട്ടുണ്ട്.

ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിച്ചു

ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിച്ചു

വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിനിടെ ചാണ്ഡിമല്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ അംപയര്‍മാര്‍ മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്നാം ദിനത്തിലെ കളി തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പായി പന്ത് മാറ്റാന്‍ തീരുമാനിച്ചതായി അംപയര്‍മാര്‍ ലങ്കന്‍ ടീമിനെ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് ചാണ്ഡിമലിന്റെ കീഴിലുള്ള ലങ്കന്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നു രണ്ടു മണിക്കൂറോളമാണ് മല്‍സരം മുടങ്ങിയത്.
ഈ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐസിസി മൂന്നു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

 ക്രിക്കറ്റിന്റെ സ്പിരിറ്റിന് കളങ്കമുണ്ടാക്കി

ക്രിക്കറ്റിന്റെ സ്പിരിറ്റിന് കളങ്കമുണ്ടാക്കി

ലങ്കന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം ക്രിക്കറ്റിന്റെ സ്പിരിറ്റിനു തന്നെ കളങ്കമുണ്ടാക്കിയതായി ഐസിസി ചൂണ്ടിക്കാട്ടി. വിലക്കിനെക്കൂടാതെ മൂന്നു പേര്‍ക്കെതിരേ ആറ് ഡിമെറിറ്റ് പോയിന്റും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചുമത്തിയിട്ടുണ്ട്.
വിവാദ സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 11നണ് ഐസിസി വാദം കേട്ടത്. ഇരുഭാഗത്തു നിന്നുമുള്ള നിയമ വിദഗ്ധരും ആറു മണിക്കൂറോളം നീണ്ട വാദംകേള്‍ക്കലില്‍ പങ്കെടുത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാനാവില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാനാവില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അടുത്ത ടെസ്റ്റില്‍ ഇതോടെ ചാണ്ഡിമലിന് പുറത്തിരിക്കേണ്ടിവരും. വിലക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റ് നേരത്തേ തന്നെ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെ ഇനി നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ നാല് ഏകദിനങ്ങളില്‍ കൂടി ചാണ്ഡിമലിനു കളിക്കാന്‍ സാധിക്കില്ല.

Story first published: Tuesday, July 17, 2018, 11:58 [IST]
Other articles published on Jul 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+