Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഖംമിനുക്കി ഓസ്‌ട്രേലിയ, ലേമാന്‍റെ പകരക്കാരനെത്തി... ഇനി ലാങ്ങറുടെ കംഗാരുപ്പട

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ നാണക്കേടിനു ശേഷം മുഖംമിനുക്കുന്ന ഓസ്‌ട്രേലിയക്ക് നേര്‍വഴി കാട്ടാന്‍ മുന്‍ താരം ജസ്റ്റിന്‍ ലാങറെത്തി. ടീമിന്റെ പുതിയ കോച്ചായി ലാങര്‍ സ്ഥാനമേറ്റെടുത്തു. പന്ത് ചുരണ്ടല്‍ സംഭവത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ഡാരന്‍ ലേമാന്റെ പകരക്കാരനായാണ് ലാങര്‍ ചുമതലയേറ്റത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, പെര്‍ത്ത് സ്‌കോച്ചേഴ്‌സ് എന്നീ ടീമുകളുടെ പരിശീലകന്‍ കൂടിയായിരുന്ന അദ്ദേഹം ദേശീയ ടീമുമായി നാലു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ഓസീസിന്റെ മുന്‍ ഓപ്പണറായിരുന്ന ലാങര്‍ 2007ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

1

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ലേമാന് പങ്കില്ലെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അദ്ദേഹത്തോടെ പരിശീലകസ്ഥാനത്തു തുടരാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശേഷം താന്‍ സ്ഥാനമൊഴിയുമെന്നു ലേമാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

2013ലായിരുന്നു ലേമാന്‍ ഓസീസ് ടീമിന്റെ മുഖ്യ കോച്ചായി നിയമിതനായത്. 2019ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സ്ഥാനമൊഴിയുമെന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു നാണക്കേടായി മാറിയ പന്ത് ചുരണ്ടല്‍ വിവാദം അദ്ദേഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു.

Story first published: Thursday, May 3, 2018, 9:38 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+