Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സൂക്ഷിച്ചോ... ക്ലൂസ്നറുടെ കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്ക, ബുംറയ്ക്കും ഭുവിക്കും പണിയാവും

ജൊഹാനസ്‌ബെര്‍ഗ്: ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറിനെ നിയമിച്ചു. അടുത്ത മാസമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. ടി20 പരമ്പരയ്ക്കുള്ള ടീമിനെയാണ് ക്ലൂസ്‌നര്‍ പരിശീലിപ്പിക്കുക. ലോക ക്രിക്കറ്റിലെ എക്കാലത്തെയു മികച്ച ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തിലാണ് 47കാരന്റെ സ്ഥാനം. 1999ലെ ലോകകപ്പില്‍ നടത്തിയ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ക്ലൂസ്‌നര്‍ ലോക ക്രിക്കറ്റിലെ ഹീറോയായി മാറിയത്.

klusener

കഴിഞ്ഞ ലോകകപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ അടിമുടി അഴിച്ചുപണി നടന്നിരുന്നു. പരിശീലകനെ പുറത്താക്കിയ ദക്ഷിണാഫ്രിക്ക പകരം ഫുട്‌ബോള്‍ മാതൃകയില്‍ മാനേജരെ നിയമിച്ച ആദ്യ ക്രിക്കറ്റ് ടീമായി മാറുകയും ചെയ്തിരുന്നു. എനോക്ക് എന്‍ക്വാവെയാണ് താല്‍ക്കാലിക മാനേജരായി നിയമിച്ചിരിക്കുന്നത്. ക്ലൂസ്‌നര്‍ അദ്ദേഹത്തിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.

ലോകത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് ക്ലൂസ്‌നര്‍ക്കുള്ളതെന്നു ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടറായ കോറി വാന്‍സില്‍ ചൂണ്ടിക്കാട്ടി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു ക്ലൂസ്‌നര്‍. താരത്തിന്റെ കരിയര്‍ ഇതു അടിവരയിടുന്നു. ഫ്രാഞ്ചൈസി തലത്തിലും അന്താരാഷ്ട്ര തലത്തിലും കോച്ചിങ് മേഖലയില്‍ അദ്ദേഹത്തിന് ഏറെ അനുഭവസമ്പത്തുണ്ടെന്നും വാന്‍സില്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അസിസ്റ്റന്റ് ബൗളിങ് കോച്ചായി മുന്‍ അസിസ്റ്റന്റ് കോച്ചായിരുന്ന വിന്‍സെന്റ് ബാണ്‍സിനെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ജസ്റ്റിന്‍ ഒന്‍ടോങിനെ അസിസ്റ്റന്റ് ഫീല്‍ഡിങ് പരിശീലകനായും നിയമിച്ചു കഴിഞ്ഞു.

Story first published: Friday, August 23, 2019, 15:08 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+