For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയും ദ്രാവിഡും ചേര്‍ന്നാല്‍ ധോണി! ക്യാപ്റ്റന്‍സിയില്‍ സാമ്യതകളേറെ- ചൂണ്ടിക്കാട്ടി രാജ്പുത്

ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജരാണ് രാജ്പുത്

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടങ്ങളിലൊന്നായിരുന്നു എംഎസ് ധോണിക്കു കീഴില്‍ ടീം കളിച്ചിരുന്ന കാലം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപിടി നേട്ടങ്ങളാണ് ധോണിക്കു കീഴില്‍ ഇന്ത്യ കൊയ്തത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയുമായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചാണ് ധോണി വരവറിയിച്ചത്. 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്കു സമ്മാനിച്ച അദ്ദേഹം 2013ലെ ചാംപ്യന്‍സ് ട്രോഫിയും ടീമിന് നേടിത്തന്നു. ഐസിസിയുടെ മൂന്നു കിരീടങ്ങളും ഏറ്റുവാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രാജ്പുത്. മുന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍സി ശൈലികള്‍ ചേര്‍ന്നതാണ് ധോണിയുടെ ശൈലിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടടി മുമ്പ് ആലോചിക്കും

2007ലെ ടി20 ലോകകപ്പിലാണ് ധോണി ആദ്യമായി ക്യാപ്റ്റനായി നിയോഗിക്കപ്പെടുന്നത്. ഈ ടൂര്‍ണമെന്റില്‍ ടീമിന്റെ മാനേജരായിരുന്നു രാജ്പുത്. വളരെ ശാന്തപ്രകൃതമാണ് ധോണിയുടേത്. എല്ലായ്‌പ്പോഴും എതിരാളികളേക്കാള്‍ രണ്ടടി മുമ്പ് തന്നെ അദ്ദേഹം ചിന്തിക്കും.
ഗാംഗുലിയുടെയും ദ്രാവിഡും ചേര്‍ന്നതാണ് ധോണി.. താരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കിയിരുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലി മാത്രമല്ല ഇന്ത്യന്‍ ടീമിന്റെയാകെ മാനസികാവസ്ഥ മാറ്റിയെടുത്തതും അദ്ദേഹമായിരുന്നുവെന്ന് രാജ്പുത് അഭിപ്രായപ്പെട്ടു.

യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു

ഗാംഗുലിയെപ്പോലെ തന്നെ യുവതാരങ്ങളില്‍ വലിയ വിശ്വാസമര്‍പ്പിച്ചിരുന്ന ക്യാപ്റ്റനായിരുന്നു ധോണി. ഗാംഗുലിയെപ്പോലെ തന്നെ ധോണിയും ഇത് മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. കഴിവുണ്ടെന്നു തോന്നുന്ന കളിക്കാര്‍ക്ക് ധോണി എല്ലായ്‌പ്പോഴും അവസരങ്ങള്‍ നല്‍കിയിരുന്നു. അത്തരത്തിലുള്ള താരങ്ങളെ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല.
ധോണി ഒരിക്കലും കളിക്കളത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കാറില്ല. ഇത് താരങ്ങളെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തതായി രാജ്പുത് വിശദമാക്കി. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിച്ച ശേഷം രാജ്പുത് ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായിരുന്നു. അഫ്ഗാനിസ്താന്‍ ടീമിനെ പരിശീലിപ്പിച്ച രാജ്പുത് ഇപ്പോള്‍ സിംബാബ്‌വെയുടെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.

ധോണിക്കു നറുക്കുവീണത്

പല സീനിയര്‍ താരങ്ങളും പിന്‍മാറിയതിനെ തുടര്‍ന്നാണ് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ധോണിക്കു നായകനായി നറുക്കുവീണത്. ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച അദ്ദേഹം എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്തു.
ലോകകപ്പിനു ശേഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് എകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ സെലക്ടര്‍മാര്‍ക്കു ധോണിയെ ദൗത്യമേല്‍പ്പിക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഒരു വര്‍ഷത്തിനു ശേഷം ടെസ്റ്റ് നായകന്‍ കൂടിയായ അനില്‍ കുംബ്ലെ വിരച്ചതോടെ ടെസ്റ്റിലും ധോണി ക്യാപ്റ്റമായി നിയോഗിക്കപ്പെട്ടു. 2014ല്‍ ടെസ്റ്റില്‍ നിന്നു വിരമിക്കുന്നതു വരെ അദ്ദേഹം നായകസ്ഥാനത്തു തുടര്‍ന്നു. 2017ലാണ് ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍സി ധോണി വിരാട് കോലിക്കു കൈമാറിയത്.

Story first published: Tuesday, June 30, 2020, 11:11 [IST]
Other articles published on Jun 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+