For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ ഇന്ത്യ തോറ്റത് എന്തുകൊണ്ട്; ധോണിയുടെ കണ്ടുപിടുത്തം ഇങ്ങനെ?

ദില്ലി: ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-1 എന്ന നിലയില്‍ തോറ്റശേഷം മുന്‍ കളിക്കാരും കളി വിദഗ്ധരും തോല്‍വിയുടെ കാരണം കണ്ടുപിടിക്കുന്ന തിരക്കിലാണ്. ക്യാപ്റ്റന്‍ വിരാട് കോലി 593 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ചെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനാകാത്തതോടെ ഇന്ത്യ പരമ്പര തോല്‍വി ഏറ്റുവാങ്ങി.

dhoni

ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്തെന്ന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും വിലയിരുത്തലുണ്ട്. ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നതിന് മുന്‍പ് കാര്യമായ പരിശീലന മത്സരങ്ങളില്ലാത്തതാണ് ഇന്ത്യയുടെ തോല്‍വിക്കിടയാക്കിയതെന്ന് ധോണി പറയുന്നു. ബാറ്റ്‌സ്മാന്മാര്‍ക്ക് മാന്യമായ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്തത് പരിശീലന കുറവാണ്. എന്നിരുന്നാലും തോല്‍വി കളിയുടെ ഭാഗമാണ്. ഇന്ത്യ ഇപ്പോഴും ലോക ഒന്നാം നമ്പര്‍ ടീമാണെന്നകാര്യം മറക്കരുതെന്നും ധോണി ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് എസ്സെക്‌സിനെതിരായ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. സൗത്ത് ആഫ്രിക്കയില്‍ പര്യടനത്തിനെത്തിയപ്പോള്‍ ഒരു പരിശീലന മത്സരം ഇന്ത്യ ഉപേക്ഷിക്കുകയും ചെയ്തു. പരിശീലന മത്സരംപോലുമില്ലാതെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് വിദേശ പര്യടനത്തില്‍ രവിശാസ്ത്രിയും കോലി രംഗത്തെത്തിയിരുന്നു. എന്നാല്‍, പരിശീലന മത്സരത്തിന്റെ അഭാവം അവര്‍ക്ക് തിരിച്ചടിയാകുകയും ചെയ്തു.

പരിശീലന മത്സരം കളിക്കാത്ത ഇന്ത്യന്‍ ടീമിനെതിരെ നേരത്തെ സുനില്‍ ഗാവസ്‌കറും വിമര്‍ശിച്ചിരുന്നു. പ്രാക്ടീസ് മാച്ചിന് പകരം ലണ്ടന്‍ ചുറ്റിക്കറങ്ങുന്നതിലാണ് ഇന്ത്യന്‍ ടീമിന് താത്പര്യം. നഗരം ചുറ്റിയടിക്കാനുള്ള താത്പര്യവുമായി നടക്കുന്നവര്‍ക്ക് പ്രാക്ടീസ് മാച്ച് കളിക്കാന്‍ കഴിയില്ല. കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കാത്തത് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചുവെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

Story first published: Friday, September 14, 2018, 9:22 [IST]
Other articles published on Sep 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+