Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq ali: എസ്ആര്‍എച്ച്, കിങ്‌സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍

അഹമ്മദാബാദ്: ഐപിഎല്‍ താരങ്ങള്‍ മിന്നിയപ്പോള്‍ നിലവിലെ ചാംപ്യന്മാരായ കര്‍ണാടകയുടെ കഥ കഴിച്ച് പഞ്ചാബ് സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. തികച്ചും ഏകപക്ഷീയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയെ പഞ്ചാബ് വാരിക്കളയുകയായിരുന്നു. ഒമ്പത് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായ മന്‍ദീപ് സിങാണ് പഞ്ചാബ് ടീമിനെ നയിച്ചതെങ്കില്‍ കര്‍ണാടകയുടെ ക്യാപ്റ്റന്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരായിരുന്നു.

1

ടോസിനു ശേഷ മന്‍ദീപ് കര്‍ണാടകയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ കര്‍ണാടകയെ പഞ്ചാബ് എറിഞ്ഞൊതുക്കി. 17.2 ഓവറില്‍ വെറും 87 റണ്‍സിന് കര്‍ണാടക കൂടാരത്തില്‍ തിരിച്ചെത്തി. ഒരാള്‍പ്പോലും 30 റണ്‍സ് കടന്നില്ല. 27 റണ്‍സെടുത്ത അനിരുദ്ധ ജോഷിയാണ് ടോപ്‌സ്‌കോറര്‍. റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ (11), കരുണ്‍ നായര്‍ (12), ശ്രേയസ് ഗോപാല്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

സണ്‍റൈസഴ്‌സ് ഹൈദരാബാദ് പേസര്‍ സിദ്ധാര്‍ഥ് കൗളാണ് മൂന്നു
വിക്കറ്റുമായി പഞ്ചാബിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 15 റണ്‍സ് മാത്രം നവഴങ്ങി കൗള്‍ മൂന്നു വിക്കറ്റെടുത്തു. സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്, രമണ്‍ദീപ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

2

മറുപടി ബാറ്റിങില്‍ പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മയെ അവര്‍ക്കു നഷ്ടമായി. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരങ്ങളായ പ്രഭ്‌സിമ്രന്‍ സിങും (49*) നായകന്‍ മന്‍ദീപും (35*) ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. 12.4 ഓവറില്‍ ഒരു വിക്കറ്റിനു പഞ്ചാബ് ലക്ഷ്യത്തിലെത്തിച്ചു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് മന്‍ദീപ്- പ്രഭ്‌സിമ്രന്‍ സഖ്യം ചേര്‍ന്നെടുത്തത്.

37 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പ്രഭ്‌സിമ്രന്‍ 49 റണ്‍സെടുത്തതെങ്കില്‍ മന്‍ദീപ് 33 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ബറോഡയും ഹരിയാനയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളാണ് സെമിയില്‍ പഞ്ചാബിന്റെ എതിരാളികള്‍.

Story first published: Tuesday, January 26, 2021, 16:27 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+