പഞ്ചാബ് കിംഗ്‌സിനെന്ത് കോബ്രാസ്?
മൊഹാലി: കളിക്കുന്നത് ഹോം ഗ്രൗണ്ടായ മൊഹാലിയില്‍. ടീമാകട്ടെ മിന്നുന്ന ഫോമില്‍. പിന്നെ പഞ്ചാബ് കിംഗ്‌സിന് എന്ത് കേപ് കോബ്രയും മറ്റും. പക്ഷേ ഈ വിജയം കുറച്ച് വ്യത്യസ്തമായിരുന്നു. ആദ്യം എറിഞ്ഞിട്ടു പിന്നെ അടിച്ചെടുത്തു. സാധാരണ ആദ്യം അടിയാണ് പഞ്ചാബിന് ശീലം, പിന്നെ ഏറും.
ടോസ് നേടിയ പഞ്ചാബ് ഒരു ചേഞ്ചിന് വേണ്ടി ആദ്യ ബൗളിംഗ് സെലക്ട് ചെയ്യുകയായിരുന്നു. അക്ഷര്‍ പട്ടേലും അനുരിത് സിംഗും മൂന്ന് വീതം വിക്കറ്റോടെ ക്യാപ്റ്റന്റെ തിരുമാനം ശരിവെച്ചു. 18.3 ഓവറില്‍ 135 റണ്‍സിന് കോബ്രാസ് ഓളൗട്ട്. 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യം കണ്ടു. കളിവിശേഷങ്ങളിലേക്ക്.

കളി തീര്‍ത്ത് ട്ടാ
42 റണ്‍സോടെ പുറത്താകാതെ നിന്ന വൃദ്ധിമാന്‍ സാഹ കളിക്ക് ശേഷം കോബ്രാസ് താരങ്ങള്‍ക്ക് കൈ കൊടുക്കുന്നു.

കുറച്ച് ക്ലാസ് ബാറ്റിംഗ് ആയിക്കോട്ടെ
വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വക ഒരു ഓഫ് സൈഡ് ഷോട്ട്

സേവാഗ് അല്‍പം തണുത്തു
26 പന്തിലാണ് സേവാഗ് 23 റണ്‍സെടുത്തത്. ജയിക്കാന്‍ വെറും 136 റണ്‍സ് മതിയായിരുന്നു പഞ്ചാബിന്

വോറ നല്ല സ്പീഡില്‍ തന്നെ
15 പന്തില്‍ നാല് ഫോറടക്കം 23 റണ്‍സെടുത്ത മനന്‍ വോറ മികച്ച ഫോം തുടര്‍ന്നു

മില്ലറിന് അടിക്കാന്‍ മാത്രമില്ല
14 പന്തില്‍ 16 റണ്‍സെടുത്ത് മില്ലര്‍ ചൂടായി വന്നപ്പോഴേക്കും കളി തീര്‍ന്നുപോയി.

മാന്‍ ഓഫ് ദ മാച്ച്
നാലോവറില്‍ 15 റണ്‍സിന് 3 വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.

അടിച്ചത് അംല
22 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സെടുത്ത ഓപ്പണര്‍ ഹാഷിം അംല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications