IND vs ENG: കുല്‍ദീപ് മടങ്ങിവന്നു, ഇന്ത്യ ടോസും ജയിച്ചു- സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയ
നീണ്ട കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കുല്‍ദീപ് യാദവ് ഇടം നേടിയതിനെ സമൂഹമാധ്യമങ്ങളിലൂടെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് പ്രേമികള്‍. 2019നു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന് ഒരു ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റില്‍ ടീമിലുണ്ടായിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി പകരം ഇന്ത്യ കുല്‍ദീപിന് ഇടം നല്‍കുകയായിരുന്നു. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
ഇന്ത്യ പരാജയപ്പെട്ട ആദ്യ ടെസ്റ്റില്‍ കുല്‍ദീപിനെ മാറ്റിനിര്‍ത്തിയതിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല പല മുന്‍ താരങ്ങളും ആദ്യ ടെസ്റ്റില്‍ കുല്‍ദീപിനെ മാറ്റിനിര്‍ത്തിയതിനെ ചോദ്യം ചെയ്തിരുന്നു. സുനില്‍ ഗവാസ്‌കര്‍, പ്രഗ്യാന്‍ ഓജ, മൈക്കല്‍ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരം ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും നാലു ടെസ്റ്റുകളിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കുല്‍ദീപിനെ ടീമിലെടുത്തതിനെക്കുറിച്ച് ട്വിറ്ററില്‍ വന്ന ചില പ്രതികരണ്ങ്ങള്‍ നോക്കാം.

അലിയോട് പകരം വീട്ടാന്‍ അവസരം
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇംഗ്ലണ്ട് താരമായ മോയിന്‍ അലിയോടേറ്റ പ്രഹരത്തിനു കണക്കുതീര്‍ക്കാന്‍ കുല്‍ദീപ് യാദവിനു ലഭിച്ച ഏറ്റവും മികച്ച അവസരമാണിതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാതിരുന്ന അലിയെ രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ദൈവത്തിനു നന്ദി
ദൈവത്തിനു നന്ദി. അവസാനാം കുല്‍ദീപിനെ കോലി പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. അല്ലായിരുന്നെങ്കില്‍ കുല്‍ദീപിനെക്കുറിച്ചുള്ള സ്റ്റാറ്റസ് ഞാന്‍ തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു. ബെസ്റ്റ് ലക്ക് എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ഇപ്പോള്‍ എനിക്കു ആശ്വാസമായി, ബെസ്റ്റ് ഓഫ് ലക്ക് എന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. ഒടുവില്‍ ആ ദിവസം വന്നെത്തിയെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

കുല്‍ദീപ് അര്‍ഹിച്ചിരുന്നു
അവസാനം കുല്‍ദീപ് യാദവിന് ഒരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹം വളരെയേറെ ഇത് അര്‍ഹിക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ അരങ്ങേറിയ അക്ഷര്‍ പട്ടേലിന് അഭിനന്ദനങ്ങളെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
കുല്‍ദീപ് യാദവ് കളിക്കുന്നു. വൗ വൗ വൗ... അദ്ദേഹത്തിനെ കാണുന്നതില്‍ വളരെയധികം ആവേശഭരിതനാണെന്നു ഒരു യൂസര്‍ ട്വീറ്റ്് ചെയ്തു.
കുല്‍ദീപ് യാദവ് മടങ്ങിയെത്തി, ഇന്ത്യ ടോസും നേടിയെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications