കുല്‍ദീപും ചാഹലും ചുവടുറപ്പിക്കുന്നു; ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി പുതിയ മുഖം
റാഞ്ചി: ഏകദിന ക്രിക്കറ്റിന് പിന്നാലെ ടി20 ക്രിക്കറ്റിലും വമ്പന്മാരായായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതോടെ ഇന്ത്യയുടെ ബൗളിങ് നിരയെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ചും ജഡേജയുടെയും അശ്വിന്റെയും അഭാവം മറികടക്കുന്ന യുവസ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും. കൈക്കുഴ ബൗളര്‍മാരായ ഇരുവരും വലിയ ടീമുകള്‍ക്കെതിരെ മികവ് തെളിയിച്ചതോടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം നേടുകയാണ്.
നെഹ്റയെ മറികടന്ന് ജസ്പ്രീത് ഭുമ്ര.. ഗ്ലെൻ മാക്സ് വെല്ലിന് അഞ്ചാമതും 'അന്തകനായി' യുവേന്ദ്ര ചാഹൽ!!
2017ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പരാജയമായിരുന്നു. ഇന്ത്യയ്ക്കാവട്ടെ മറ്റൊരു കളിക്കാരെ ഉള്‍പ്പെടുത്തുന്നത് ചിന്തനീയവുമായില്ല. എന്നാല്‍, കേവലം മാസങ്ങള്‍ കഴിയുമ്പോഴേക്കും പുതിയ ബൗളര്‍മാര്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നത് അത്ഭുതമാണ്. കളിക്കാരുടെ ഉയര്‍ന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണത്.

സ്പിന്നര്‍മാര്‍ തിളങ്ങുമ്പോള്‍ പ്രകീര്‍ത്തിപ്പെടുന്നത് സെലക്ടര്‍മാര്‍ കൂടിയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിചയ സമ്പന്നരായ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കളിക്കാര്‍ക്ക് കൂടുതല്‍ പ്രചോദനമായി. ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്ന യുവതാരങ്ങള്‍ 2019ലെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളാണ്.
പരസ്പരം ഈഗോയില്ലാതെ അഭിനന്ദിക്കാനും പന്തെറിയാനുള്ള തന്ത്രം കൈമാറുന്നതുമാണ് തങ്ങളുടെ വിജയമെന്ന് കഴിഞ്ഞദിവസം ചാഹല്‍ പറഞ്ഞിരുന്നു. സ്പിന്നര്‍മാര്‍ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംമ്ര, ഹര്‍ദിക് പാണ്ഡ്യ തുടങ്ങയവര്‍കൂടി ചേരുന്നതോടെ ബൗളിങ്ങില്‍ പൂര്‍ണമായും യുവാക്കളുടെ സംഘമായി. സ്ഥിരത നിലനിര്‍ത്തി പന്തെറിയാന്‍ കഴിഞ്ഞാല്‍ കോലിയുടെ ഇന്ത്യന്‍ ടീം അത്ഭുതങ്ങള്‍ കാണിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications