Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പ്, അവന്‍ തെറിക്കും! -ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരേ പകലും രാത്രിയുമായി നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുായ സുനില്‍ ഗവാസ്‌കര്‍. ഈ മാസം 24 മുതല്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ്. നാട്ടില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റാണിത്.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ വിജയം വീതം നേടി ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പമായതിനാല്‍ പിങ്ക് ബോള്‍ ടെസ്റ്റ് കൂടുതല്‍ ആവേശകരമായിരിക്കുമെന്നുറപ്പാണ്. ജയിക്കുന്ന ടീമിനു പരമ്പര നഷ്ടമാവില്ലെന്നുറിപ്പിക്കാം. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 200ന് മുകളില്‍ മാര്‍ജിനില്‍ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 300ന് മുകളില്‍ മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു.

ബുംറ മടങ്ങിയെത്തും

ബുംറ മടങ്ങിയെത്തും

രണ്ടാം ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അടുത്തത് പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ തന്നെ ഒരു സ്പിന്നറെ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. കുല്‍ദീപ് യാദവിനാവാം സ്ഥാനം നഷ്ടമായേക്കുക. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും രണ്ടാം ടെസ്റ്റിലും തുടരുമെന്നുറപ്പാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കു അശ്വിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.
പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു പേസര്‍മാരെ ഇന്ത്യ കളിപ്പിക്കണം. ബുംറയ്‌ക്കൊപ്പം ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരാവണം പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടതെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു.

ഹാര്‍ദിക്കിന് ഇടമുണ്ടായേക്കില്ല

ഹാര്‍ദിക്കിന് ഇടമുണ്ടായേക്കില്ല

ഹാര്‍ദിക് പാണ്ഡ്യക്കു മൂന്നാം ടെസ്റ്റില്‍ ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നസുണ്ടോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. ഫിറ്റാണെങ്കില്‍ ഹാര്‍ദിക്കും ടീമിലെത്തും. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താവും ഇന്ത്യ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുക. മൊട്ടേറയിലെ പിച്ച് എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. എങ്കിലും മൂന്നു പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് കോമ്പിനേഷനായിരിക്കും ഇന്ത്യ ഉറപ്പായിട്ടും പരീക്ഷിക്കുകയെന്നാണ് തനിക്കു തോന്നുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ഇഷാന്ത്, ബുംറ, സിറാജ് എന്നിവരായിരിക്കും ന്യൂബോള്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. സ്പിന്‍ ബൗളിങിന്റെ ചുമതല അശ്വിനും അക്ഷറിനുമായിരിക്കും. കുല്‍ദീപിനു പുറത്തിരിക്കേണ്ടി വരും. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മറ്റു മാറ്റങ്ങളൊന്നും വരുത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഗവാസ്‌കറിന്റെ പ്ലെയിങ് ഇലവന്‍

ഗവാസ്‌കറിന്റെ പ്ലെയിങ് ഇലവന്‍

ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Wednesday, February 17, 2021, 12:31 [IST]
Other articles published on Feb 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+