Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിനയ് കുമാര്‍ 'തടിയൂരി', നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി കുല്‍ദീപിന്!

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തിലേറ്റ കനത്ത പ്രഹരത്തോടെ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം എന്നന്നേക്കുമായി തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കളിയുടെ തുടക്കത്തില്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും മധ്യഓവറുകളില്‍ കുല്‍ദീപിനെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ നിലത്തുനിര്‍ത്തിയില്ല.

ഒരുകാലത്ത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നിര്‍ണായക ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായ അദ്ദേഹം നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇനി ഇന്ത്യന്‍ ടീമിലേക്കു കുല്‍ദീപിന് ഒരു തിരിച്ചുവരവുണ്ടാവാന്‍ സാധ്യതയും ഇല്ലാതായിരിക്കുകയാണ്.

എട്ടു സിക്‌സറുകള്‍

എട്ടു സിക്‌സറുകള്‍

മല്‍സരത്തില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്ത കുല്‍ദീപ് വിട്ടുകൊടുത്തത് 84 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല. കുല്‍ദീപിന്റെ ഒരോവറില്‍ ബെന്‍ സ്‌റ്റോക്‌സ് ഹാട്രിക് സിക്‌സറുകളും പറത്തിയിരുന്നു.
ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ഇന്ത്യന്‍ ബൗളറായി ഇതോടെ അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ പേസര്‍ വിനയ് കുമാറിന്റെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് കുല്‍ദീപ് തിരുത്തിയത്. 2013ല്‍ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരേ വിനയ് ഏഴു സിക്‌സറുകള്‍ വിട്ടുകൊടുത്തതായിരുന്നു നേരത്തേയുള്ള മോശം പ്രകടനം. ഇതാണ് കുല്‍ദീപ് പഴങ്കഥയാക്കിയത്.

സ്റ്റോക്‌സ് കൂടുതല്‍ സിക്‌സര്‍

സ്റ്റോക്‌സ് കൂടുതല്‍ സിക്‌സര്‍

ബെന്‍ സ്‌റ്റോക്‌സിനെതിരേയായിരുന്നു മല്‍സരത്തില്‍ കുല്‍ദീപ് കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയത്. ഹാട്രിക്കുള്‍പ്പെടെ നാലു സിക്‌സറുകള്‍ അദ്ദേഹം 23 കാരനായ ചൈനാമാന്‍ ബൗളറുടെ ഓവറുകളില്‍ നേടി.
രണ്ടാം സ്ഥാനം ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്കായിരുന്നു. മൂന്നു സിക്‌സറുകളാണ് താരം പായിച്ചത്. ശേഷിച്ച ഒരു സിക്‌സറടിച്ചത് ഓപ്പണര്‍ ജാസണ്‍ റോയിയായിരുന്നു.
കുല്‍ദീപ് മാത്രമല്ല ടീമിലെ മറ്റൊരു സ്പിന്നറായ ക്രുനാല്‍ പാണ്ഡ്യയും കളിയില്‍ സിക്‌സറുകള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചില്ല. ആറു സിക്‌സറുകളാണ് താരത്തിന്റെ ഓവറുകളില്‍ ഇംഗ്ലണ്ട് അടിച്ചെടുത്തത്.

ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നര്‍

ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നര്‍

ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറെന്നു ഒരിക്കല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ചിട്ടുള്ള ബൗളര്‍ കൂടിയാണ് കുല്‍ദീപ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താരത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കാണ്. ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലിലും കുല്‍ദീപിന്റെ പ്രകടനം ശരാശരിയായിരുന്നു. ദേശീയ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ കുല്‍ദീപിന് ലഭിച്ച മികച്ച അവസരമായിരുന്നു ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പര. എന്നാല്‍ അവസരം ലഭിച്ച രണ്ടു മല്‍സരങ്ങളിലും കുല്‍ദീപ് ദയനീയമായി പരാജയപ്പെട്ടു.
രണ്ടാം ഏകദിനത്തില്‍ മാത്രമല്ല, ആദ്യ കളിയിലും താരം ഫ്‌ളോപ്പായിരുന്നു. ഒമ്പതോവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത കുല്‍ദീപിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ കുല്‍ദീപിന് അവസരം നഷ്ടമാവുമെനന്ന് ഉറപ്പായിരിക്കുകയാണ്. യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ക്കു നറുക്കുവീഴാനാണ് സാധ്യത.

Story first published: Saturday, March 27, 2021, 10:54 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+