Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇത്ര മോശം സ്പിന്‍ ബൗളിങ് കണ്ടിട്ടില്ല! ഇന്ത്യക്കെതിരേ ആഞ്ഞടിച്ച് മദന്‍ ലാല്‍

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മദന്‍ ലാല്‍. ഇത്രയും മോശം സ്പിന്‍ ബൗളിങ് പ്രകടനം ഒരു ഫോര്‍മാറ്റിലും താന്‍ കണ്ടിട്ടില്ലെന്നു അദ്ദേഹം തുറന്നടിച്ചു. 96 ബോളില്‍ 156 റണ്‍സാണ് കുല്‍ദീപ്- ക്രുനാല്‍ ജോടി വിട്ടുകൊടുത്തത്. 14 സിക്‌സറുകള്‍ ഇതിലുള്‍പ്പെടുന്നു. രണ്ടു പേര്‍ക്കും വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചിരുന്നില്ല.

1

336 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ നേടിയിട്ടും രണ്ടാം ഏകദിനത്തില്‍ 39 ബോളുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ആറു വിക്കറ്റിനു വിജയിച്ചിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തിരുന്നു. അവസാന മല്‍സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്പിന്നര്‍മാരെ മദന്‍ ലാല്‍ പഞ്ഞിക്കിട്ടത്.

ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ഇംഗ്ലണ്ടിനായി മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ കുല്‍ദീപ്, ക്രുനാല്‍ എന്നിവര്‍ നന്നായി ബൗള്‍ ചെയ്തില്ല. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും സ്പിന്നര്‍മാര്‍ ഇത്രയും മോശമായി ബൗള്‍ ചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എല്ലാ ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും തല്ലുകിട്ടും. എന്നാല്‍ നല്ല ബോളുകളിലാണ് തല്ലു കിട്ടുന്നതെങ്കില്‍ കുഴപ്പമില്ല. മാത്രമല്ല അപ്പോള്‍ വിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇത്രയും മോശമായി ഒരിക്കലും ബൗള്‍ ചെയ്യാന്‍ പാടില്ല. തങ്ങളുടെ ടീമിലെ മികച്ച സ്പിന്നര്‍മാരെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ കളിപ്പിച്ചതെന്നു താന്‍ കരുതുന്നില്ലെന്നും ലാല്‍ വ്യക്തമാക്കി.

2

9.75 ഇക്കോണമി റേറ്റില്‍ 16 ഓവറില്‍ 156 റണ്‍സ് കുല്‍ദീപ്- ക്രുനാല്‍ ജോടി വഴങ്ങിയിരുന്നു. ക്രുനാല്‍ ആറോവളില്‍ 72ഉം കുല്‍ദീപ് 10 ഓവവറില്‍ 84ഉം റണ്‍സ് വിട്ടുനല്‍കിയിരുന്നു. കുല്‍ദീപിന് പഴയ ടേണും കണിശതയുമെല്ലാം നഷ്ടമായതായും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ബോളുകള്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ളതല്ലെന്നും ലാല്‍ ചൂണ്ടിക്കാട്ടി.

കുല്‍ദീപിന്റെ ബൗളിങ് പഴയതു പോലെയായിരുന്നില്ല. നേരത്തേയുണ്ടായിരുന്ന ഫ്‌ളൈറ്റും ടേണുമൊന്നും ഇപ്പോള്‍ കാണാനില്ല. പൂനെയിലേത് ടേണിങ് വിക്കറ്റല്ലെന്നതു സമ്മതിക്കുന്നു, പക്ഷെ ഒരു പാട് ഷോര്‍ട്ട് പിച്ച് ബോളുകള്‍ കുല്‍ദീപ് ഈ മല്‍സരത്തില്‍ എറിഞ്ഞു. ക്രുനാല്‍ പാണ്ഡ്യയാവട്ടെ എവിടെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു പോലും അറിയാത്ത തരത്തിലായിരുന്നു പന്തെറിഞ്ഞതെന്ന് ലാല്‍ പറഞ്ഞു. എവിടെ ബൗള്‍ ചെയ്യണമെന്നതു പോലുമറിയാതെ സ്പിന്നര്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നത് മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. ബെന്‍ സ്റ്റോക്‌സിനെപ്പോലെ അപകടകാരിയായ ഒരു ബാറ്റ്‌സ്മാനെതിരേയാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇത്രയും മോശമായി ബൗള്‍ ചെയ്തതെന്നും അദ്ദേഹം വിലയിരുത്തി.

Story first published: Saturday, March 27, 2021, 16:40 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+