Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍-ചാ ടി20 ലോകകപ്പില്‍ ഒരുമിച്ച് കളിക്കില്ല, ത്രിപാഠിക്കും സ്ഥാനമുണ്ടാവില്ല, കാരണം പറഞ്ഞ് ചോപ്ര

മുംബൈ: ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ് സ്പിന്നര്‍മാര്‍. ടൂര്‍ണമെന്റ് കഴിയുന്നതോടെ ടി20 ലോകകപ്പും ആരംഭിക്കും. എന്നാല്‍ ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള കുല്‍ദീപ് യാദവും, യുസവേന്ദ്ര ചാഹലും ഒരുമിച്ച് കളിക്കില്ലെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇവര്‍ മികച്ച പ്രകടനം ഐപിഎല്ലില്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയില്ലെന്നും പ്രവചിക്കുന്നു. ഐഎസിസി ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്. ഇവിടെ സ്പിന്‍ ഒരു ഘടകമല്ല. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ പോലുള്ള സ്പിന്നിംഗ് ഓള്‍ റൗണ്ടര്‍മാര്‍ ഇന്ത്യക്കുണ്ടെന്നും ചോപ്ര പറയുന്നു.

കുല്‍-ചാ ഒരുമിച്ച് കളിക്കില്ല

പ്രാക്ടിക്കലി ആലോചിക്കുകയാണെങ്കില്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലുണ്ടാവും. ജഡേജ നന്നായി ബാറ്റും ബൗളും, ഫീല്‍ഡും ചെയ്യും. ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിനെയും കളിപ്പിക്കും. ഓഫ് ബ്രേക്ക് ഓപ്ഷനായി താരത്തെയും ഉള്‍പ്പെടുത്താം. നല്ല രീതിയില്‍ സുന്ദര്‍ ബാറ്റും ചെയ്യുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ കളിപ്പിക്കാന്‍ ഒരു സാധ്യതയുമില്ല. കുല്‍ചാ ലോകകപ്പില്‍ ഒരുമിച്ച് കളിക്കുമെന്ന് തോന്നുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ ജഡേജയ്‌ക്കൊപ്പം രണ്ട് സ്പിന്നര്‍മാര്‍ കളിക്കുമെന്നും, അതിനായി താന്‍ കാത്തിരിക്കുകയാണെന്നും ചോപ്ര വ്യക്തമാക്കി.

അവരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല

കുല്‍ചാ ഗംഭീര ഫോമിലാണ് ഉള്ളത്. ഇരുവരും വിക്കറ്റ് എടുക്കുന്നവരാണ്. ഇപ്പോഴത്തെ ഫോമില്‍ അവര്‍ നല്ല രീതിയില്‍ കളിക്കുന്നുണ്ട്. പക്ഷേ ഇവരെ നമ്മള്‍ പരിഗണിച്ച വിധം കുറച്ച് അന്യായമായ രീതിയിലാണ്. ഇവര്‍ രണ്ട് പേര്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചാല്‍ അല്ലേ അവര്‍ക്ക് സ്വന്തം മൂല്യം തെളിയിക്കാന്‍ പറ്റൂ എന്നും ആകാശ് ചോപ്ര ചോദിച്ചു. അതേസമയം ഈ സീസണില്‍ ഏഴ് കളിയില്‍ നിന്ന് 18 വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ചാഹല്‍ നേടിയത്. കുല്‍ദീപ് ഇത്രയും കളിയില്‍ നിന്ന് 13 വിക്കറ്റെടുത്തു. ചാഹല്‍ ഒന്നാം സ്ഥാനത്തും കുല്‍ദീപ് രണ്ടാം സ്ഥാനത്തുമാണ് വിക്കറ്റ് വേട്ടക്കാരിലുള്ളത്.

ത്രിപാഠിയും ഉണ്ടാവില്ല

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, രാഹുല്‍ ത്രിപാഠിയും ഇന്ത്യയുടെ ടി20 ടീമിലുണ്ടാവില്ല. മികച്ച രീതിയില്‍ കളിക്കുന്നുണ്ട് ത്രിപാഠി. എല്ലാ വര്‍ഷവും നല്ല രീതിയില്‍ കളിക്കുന്നുമുണ്ട്. ഒരു സീസണിലെ അദ്ഭുതമല്ല താരം. പല ടീമുകളിലായി താരം കളിച്ചിട്ടുണ്ട്. പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിങ്ങനെ. അവിടെയെല്ലാം നല്ല റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട് രാഹുല്‍ ത്രിപാഠി. ടീമിന് വേണ്ടി കളിക്കുന്ന താരം. യാതൊരു സ്വാര്‍ത്ഥതയും ആ കളിയില്‍ ഇല്ല. ടോപ് ഓര്‍ഡറില്‍ നന്നായി റണ്‍സും സ്‌കോര്‍ ചെയ്യുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ ഒഴിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിരയില്‍ ത്രിപാഠിയുമുണ്ട്. കുറച്ച് പിന്നോട്ടിറങ്ങി ത്രിപാഠിക്ക് കളിക്കാവുന്നതാണ്. ഒരു പൊസിഷനില്‍ പക്ഷേ ഒരാളെ മാറ്റാന്‍ പാടില്ല. വെങ്കടേഷ് അയ്യര്‍ക്ക് പറ്റിയത് അതാണ്. ത്രിപാഠിയെ അതുകൊണ്ട് ഇന്ത്യന്‍ ടീം പരിഗണിക്കാന്‍ സാധ്യത. കുറവാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

Story first published: Saturday, April 23, 2022, 7:30 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+