വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെസ്റ്റിന്‍ഡീസിനെതിരെ പുതിയ ആയുധം പ്രയോഗിച്ച് കുല്‍ദീപ്; ബാറ്റ്‌സ്മാന്മാര്‍ വിയര്‍ക്കും

കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലനില്‍ക്കണമെങ്കില്‍ ബാറ്റ്‌സ്മാന്മാരെപ്പോലെ ബൗളര്‍മാരും തങ്ങളുടെ കഴിവുകള്‍ മൂര്‍ച്ചകൂട്ടിക്കൊണ്ടിരിക്കണം. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍. ബാറ്റ്‌സ്മാന്മാരുടെ നിലതെറ്റിക്കുന്ന പന്തുകള്‍ നിരന്തരം പരീക്ഷിച്ചില്ലെങ്കില്‍ ടീമില്‍ സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ യുവബൗളര്‍ കുല്‍ദീപ് യാദവും തന്റെ ആയുധപ്പുരയിലേക്ക് കൂടുതല്‍ വൈവിധ്യമെത്തിച്ചതായി വെസ്റ്റിന്‍ഡീസിനെതിരായ മത്സരം തെളിയിച്ചു.

ബാറ്റ്‌സ്മാന്മാരെ അമ്പരപ്പിക്കുന്ന അതിവേഗ പന്തുകളാണ് കുല്‍ദീപിന്റെ പുതിയ ആയുധം. വിന്‍ഡീസ് ബാറ്റ്‌സ്മാനെതിരെ തന്റെ പുതിയ രീതി പരീക്ഷിച്ചതായി കുല്‍ദീപ് പറഞ്ഞു. ക്രോസ് സീം അതിവേഗ പന്തുകളായിരുന്നു കുല്‍ദീപ് പരീക്ഷിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പരീക്ഷണം തുടരുന്നതേയുള്ളൂവെന്നായിരുന്നു കുല്‍ദീപിന്റെ മറുപടി.

kuldeep

ചൈനാമെന്‍ പന്തേറുകൊണ്ട് ഇതിനകംതന്നെ ഇന്ത്യന്‍ടീമില്‍ സ്ഥിരതനേടിക്കഴിഞ്ഞ കുല്‍ദീപ് വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കുല്‍ദീപും ആദ്യമത്സരം കളിക്കാനിറങ്ങിയ ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് വിന്‍ഡീസ് കളിക്കാരെ വരിഞ്ഞുകെട്ടിയതോടെ 109 റണ്‍സില്‍ അവരെ ഒതുക്കാനും സാധിച്ചു.

ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് കുല്‍ദീപ് ആണ്. ഏഷ്യാ കപ്പ് ക്രിക്കറ്റിലും പിന്നീട് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും കുല്‍ദീപ് ഇന്ത്യയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തു. അടുത്തവര്‍ഷം ലോകകപ്പിനൊരുങ്ങുമ്പോഴേക്കും ബൗളിങ്ങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയാകും കുല്‍ദീപിന്റെ ലക്ഷ്യം.

പ്രോ കബഡി ലീഗില്‍ വീണ്ടും ത്രസിപ്പിക്കുന്ന സമനില; ദില്ലിയെ വീഴ്ത്തി ഗുജറാത്ത്

Story first published: Monday, November 5, 2018, 11:39 [IST]
Other articles published on Nov 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X