Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗില്‍ വീണ്ടും ത്രസിപ്പിക്കുന്ന സമനില; ദില്ലിയെ വീഴ്ത്തി ഗുജറാത്ത്

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയിന്റ്‌സ് ദബാംഗ് ദില്ലിയെ തോല്‍പ്പിച്ചപ്പോള്‍ യുപി യോദ്ധയും ബംഗാള്‍ വാരിയേഴ്‌സും തമ്മില്‍നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഗുജറാത്ത് ദില്ലിയെ 45-38 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട യുപി യോദ്ധ ബംഗാള്‍ വാരിയേഴ്‌സ് മത്സരം 30-30 എന്ന നിലയില്‍ സമനിലയിലും അവസാനിച്ചു.

ദബാംഗ് ദില്ലിക്കെതിരെ ഗുജറാത്തിന്റെ ലീ ഡോങ് ജിയോണ്‍ 10 പോയന്റുമായി മുന്നിട്ടുനിന്നു. രോഹിത് ഗുലിയ ഏഴു പോയന്റുകള്‍ നേടിയപ്പോള്‍ പര്‍വേസ് ഭയിന്‍സ്വാളും സച്ചിനും ആറു പോയന്റുകള്‍ വീതവും സ്വന്തമാക്കി. 11 പോയന്റുകള്‍ നേടിയ ചന്ദ്രന്‍ രഞ്ജിത്ത് ആണ് ദബാംഗ് ദില്ലിയുടെ ടോപ് സ്‌കോറര്‍. നവീന്‍ കുമാര്‍ എട്ടു പോയന്റും പവന്‍ കുമാര്‍ 6 പോയന്റും നേടി. ടാക്കിളുകളില്‍ പ്രതിരോധ താരങ്ങള്‍ പരാജയപ്പെട്ടതാണ് ദബാംഗിന് തിരിച്ചടിയായത്.

gujaratvsdelhi

ബംഗാള്‍ വാരിയേഴ്‌സിനുവേണ്ടി 14 പോയന്റുകള്‍ നേടിയ മണീന്ദര്‍ സിങ്ങാണ് ടീമിന് സമനില നേടിക്കൊടുത്തത്. മറ്റു താരങ്ങള്‍ക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. കൊറിയന്‍ താരമായ ലീ ജങ്ങിന് 4 പോയന്റുകള്‍ മാത്രമാണ് നേടാനായത്. യുപി യോദ്ധയ്ക്കുവേണ്ടി റിഷാങ്ക് ദേവാദിഗ 10 പോയന്റ് നേടി. മറ്റു താരങ്ങളും ഓള്‍റൗണ്ട് പ്രകടനം നടത്തി ടീമിനായി നിര്‍ണായക പോയന്റുകള്‍ സ്വന്തമാക്കിയതോടെയാണ്് മത്സരം സമനിലയില്‍ കലാശിച്ചത്.

Story first published: Monday, November 5, 2018, 10:13 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+