IND vs AUS: അന്ന് ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നര്‍, ഗാബയിലും തഴഞ്ഞു- ചോദ്യം ചെയ്ത് അഗാര്‍ക്കര്‍
ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ തഴഞ്ഞതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ പേസര്‍ കുല്‍ദീപ് യാദവ്. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഗാബയില്‍ ഇറങ്ങിയത്. ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു പകരം മായങ്ക് അഗര്‍വാള്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തുകയായിരുന്നു.
നിലവില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ കുല്‍ദീപ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിലും പിന്നീട് നടന്ന ഒരു പരിശീലന മല്‍സരത്തിലും മാത്രമാണ് സ്പിന്നറെ ഇന്ത്യയിറക്കിയത്. 2018-19ലെ കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപ് മികച്ച പ്രകടനം നടത്തിയിരുന്നു.

കുല്‍ദീപിന് നിരാശയുണ്ടാവും
ഇത്തവണ ടെസ്റ്റ് പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാത്തതില്‍ കുല്‍ദീപിന് തീര്‍ച്ചയായും നിരാശയുണ്ടാവുമെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഓസീസ് പര്യടനത്തിലെ അവസാന ടെസ്റ്റിനു ശേഷം ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായിരുന്നു കുല്‍ദീപ്. പക്ഷെ അതിനു ശേഷം അദ്ദേഹം ടെസ്റ്റില്‍ കളിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

എന്തുകൊണ്ട് മറ്റൊരു സ്പിന്നറില്ല?
ബ്രിസ്ബണ്‍ ടെസ്റ്റില്‍ അഞ്ചു ബൗളര്‍മാരെയാണ് ഇന്ത്യ കളിപ്പിച്ചത്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഓള്‍റൗണ്ടറായാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇറങ്ങിയത്. എന്തുകൊണ്ട് മറ്റൊരു സ്പിന്നറെ ഇന്ത്യ കളിപ്പിച്ചില്ല?
കുല്‍ദീപ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കില്‍ അത് ബൗളിങ് ആക്രമണം കൂടുതല്‍ സന്തുലിതമാക്കുമായിരുന്നു. പിച്ച് ഫ്‌ളാറ്റായി മാറിയാല്‍ പിന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. ഇതോടെ സുന്ദറിനെ മാത്രം ഇന്ത്യക്കു സ്പിന്‍ ബൗളിങില്‍ ആശ്രയിക്കേണ്ടി വരുമെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

കുല്‍ദീപിന്റെ വൈവിധ്യം
ബൗളിങില്‍ കുല്‍ദീപിന്റെ വൈവിധ്യം ഇന്ത്യക്കു ഗാബയില്‍ മുതല്‍ക്കൂട്ടായി മാറുമായിരുന്നു. നേരത്തേ ഓസ്‌ട്രേലിയയില്‍ മികച്ച ബൗളിങ് കാഴ്ച വച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ഗാബ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കുല്‍ദീപ് ഇല്ലെന്നറിഞ്ഞപ്പോള്‍ അദ്ഭുതമാണ് തോന്നിയത്. തന്നെ പരിഗണിക്കാതിരുന്നതില്‍ അദ്ദേഹം വളരെ നിരാശനായിരിക്കുമെന്നും അഗാര്‍ക്കര്‍ വിശദമാക്കി.
2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ കുല്‍ദീപ് ഇന്ത്യക്കു വേണ്ടി മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. അന്നു അഞ്ചു വിക്കറ്റ് കൊയ്ത ശേഷം പിന്നീട് ഒരു ടെസ്റ്റില്‍പ്പോലും താരത്തെ ഇന്ത്യ കളിപ്പിച്ചിട്ടില്ല. കുല്‍ദീപിന്റെ ഫോമിലുണ്ടായ ഇടിവായിരിക്കാം ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications