Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാനെ തഴഞ്ഞു, ഷമി തിരിച്ചെത്തി... ഇന്ത്യന്‍ ടെസ്റ്റ് ടീം റെഡി, കുല്‍ദീപും പന്തും ടീമില്‍

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്നു ടെസ്റ്റുകള്‍ക്കുള്ള 18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്.

മൂന്നു പുതുമുഖ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി20 പരമ്പരകളില്‍ മിന്നുന്ന പ്രകടനം നടത്തിയ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആദ്യമായി ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ടീമിലെ മറ്റൊരു പുതുമുഖം. പേസര്‍ ശര്‍ദ്ദുല്‍ താക്കൂറും ആദ്യമായി ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

 ഹിറ്റ്മാന്‍ പുറത്ത്

ഹിറ്റ്മാന്‍ പുറത്ത്

ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ രോഹിത് ശര്‍മയെ ഇത്തവണ ടീമിലേക്കു പരിഗണിച്ചില്ല. മറുനാടന്‍ മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ ടീമിലെത്തിയപ്പോള്‍ വിവാദങ്ങളില്‍ അകപ്പെട്ട പേസര്‍ മുഹമ്മദ് ഷമിയും ടീമിലുണ്ട്.
നേരത്തേ അഫ്ഗാനിസ്താനെതിരെ ബെംഗളൂരുവില്‍ നടന്ന ഏക ടെസ്റ്റില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇത്തവണ യോ യോ കടമ്പ കടന്നതോടെ അദ്ദേഹത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ബുംറയുടെ തിരിച്ചുവരവ്

ബുംറയുടെ തിരിച്ചുവരവ്

പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ മാത്രമേ താരത്തിനു കഴിക്കാന്‍ സാധിക്കുകയുള്ളൂ.
ഓഗസ്റ്റ് ഒന്നിന് ബര്‍മിങ്ഹാമിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരിയിലുള്ളത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.

Story first published: Wednesday, July 18, 2018, 16:07 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+