Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി അവനെ തഴഞ്ഞു, രക്ഷിച്ചത് രോഹിത്!- തുറന്നടിച്ച് മുന്‍ കോച്ച്

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനത്തോടെ കരിയര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ ബൗളിങാണ് താരം കാഴ്ചവയ്ക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ കുല്‍ദീപ് നേടിക്കഴിഞ്ഞു. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും കുല്‍ദീപിനെ തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

1

ഇതിനിടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് കുല്‍ദീപിന്റെ ബാല്യകാല കോച്ച് കപില്‍ദേവ് പാണ്ഡെ. മികച്ച ഫോമിലായിരുന്നിട്ടു പോലും കുല്‍ദീപിന് വേണ്ടത്ര അവസരങ്ങള്‍ കോലി നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ കുല്‍ദീപിന്റെ കരിയറിനെ സംരക്ഷിച്ചതിനു നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കപില്‍ ദേവ് പാണ്ഡെ പ്രശംസിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ രോഹിത്തിനു കീഴില്‍ കുല്‍ദീപ് കളിച്ചിരുന്നു.

2

ക്യാപ്റ്റന്‍മാര്‍ വിശ്വാസമര്‍പ്പിച്ചപ്പോഴെല്ലാം കുല്‍ദീപ് യാദവ് അതിനൊത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ടെസ്റ്റില്‍ അവനു മികച്ച റെക്കോര്‍ഡുമാണുള്ളത്. ഏകദിനത്തില്‍ രണ്ടു ഹാട്രിക്കുകളും കുല്‍ദീപ് നേടിയിട്ടുണ്ട്. എന്നിട്ടും അവനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. ഇതു തീര്‍ച്ചയായും ഷോക്കിങ് തന്നെയാണ്.
രോഹിത് ശര്‍മ കാരണമാണ് രോഹിത് ശര്‍മയുടെ കരിയര്‍ സംരക്ഷിക്കപ്പെട്ടത്. കുല്‍ദീപിന്റെ കരിയര്‍ ഉയിര്‍ത്തെഴുന്നേറ്റതിനു പിന്നില്‍ രോഹിത്താണാണെന്നും കപില്‍ദേവ് പാണ്ഡെ ചൂണ്ടിക്കാട്ടി.

3

രോഹിത് ശര്‍മ വളരെ മിടുക്കനായ ക്യാപ്റ്റനാണ്. വലിയൊരു ഗ്രൂപ്പ് കളിക്കാരില്‍ നിന്നും പ്രതിഭയെ കണ്ടെത്തുക എങ്ങനെയാണെന്നു അദ്ദേഹത്തിനു നന്നായി അറിയാം. ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് രോഹിത് കുല്‍ദീപ് യാദവിനെ വിളിക്കുകയും വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ അവസരം നല്‍കുകയും ചെയ്തു. കുല്‍ദീപ് ഈ വിശ്വാസം കാക്കുകയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തതായി കപില്‍ദേവ് പാണ്ഡെ അഭിപ്രായപ്പെട്ടു.

4

കുല്‍ദീപ് യാദവിന്റെ കാര്യങ്ങള്‍ രോഹിത് ശര്‍മ സൂക്ഷ്മമായ നിരീക്ഷിക്കുന്നുണ്ട്. അവന്റെ യോ യോ ടെസ്റ്റിലെ ഫലമടക്കം എല്ലാം രോഹിത് ശ്രദ്ധിക്കാറുണ്ട്. കുല്‍ദീപിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രോഗ്രാമുകളില്‍ രോഹിത് വളരെ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കുല്‍ദീപിന്റെ ഇപ്പോഴത്തെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് മുഴുവന്‍ രോഹിത്തിനാണ്. അദ്ദേഹത്തിന്റെയും ഡിസി കോച്ച് റിക്കി പോണ്ടിങ്, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെയും പിന്തുണയാണ് അവനെ ഇന്ന് ഇവിടെയെത്തിച്ചിരിക്കുന്നതെന്നും കപില്‍ദേവ് പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

5

വിരാട് കോലി ക്യാപ്റ്റനായിരിക്കെയാണ് കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ജോടികളായി മാറിയത്. ചാഹല്‍ ടീമില്‍ തുടര്‍ന്നപ്പോള്‍ കുല്‍ദീപ് വൈകാതെ പുറത്താവുകയായിരുന്നു. കുല്‍ദീപിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തു.

6

ഓരോ ക്യാപ്റ്റന്‍മാര്‍ക്കും കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും ടീമിനെ നയിക്കുന്നതിലും അവരുടേതായ ശൈലിയുണ്ടായിരിക്കും. വിരാടിനു കീഴില്‍ കുല്‍ദീപ് ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. പരിചയസമ്പത്താണ് ടീമില്‍ വിരാട് ആഗ്രഹിക്കുന്നത്. അദ്ദേഹം ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ കളിപ്പിച്ചു. ബാറ്റിങ് മികവ് പരിഗണിച്ച് കുല്‍ദീപിനേക്കാള്‍ അക്ഷറിനു പരിഗണന നല്‍കി. ഒരു ക്യാപ്റ്റന്‍ അവരുടെ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ടെന്നും പാണ്ഡെ വിശദമാക്കി.

Story first published: Tuesday, May 3, 2022, 18:32 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+