Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രുനാലിന് പൊള്ളാഡിനെ പുറത്താക്കണം, രോഹിത് അനുമതി നല്‍കി; പൊള്ളാര്‍ഡ് പുറത്ത്

ക്രുനാല്‍ പാണ്ഡ്യയുടെ സമയം തെളിയുന്നു | Oneindia malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍തന്നെ വരവറിയിച്ച് ക്രുനാല്‍ പാണ്ഡ്യ. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20യിലാണ് ക്രുനാല്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം നടത്തിയത്. ആദ്യമായി പന്തുതൊട്ടപ്പോള്‍ മിസ്ഫീല്‍ഡ് ആയി നാലു റണ്‍സ് വിന്‍ഡീസിന് സമ്മാനിച്ചെങ്കിലും പിന്നീട് ബൗളിങ്ങിലും ബാറ്റിങ്ങിലും തനതുപ്രകടനം പുറത്തെടുത്ത് താരം ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമാവുകയും ചെയ്തു.

മത്സരത്തില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്തി തന്റെ ആദ്യ വിക്കറ്റ് ആഘോഷം അവിസ്മരണീയമാക്കി ക്രുനാല്‍. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ക്രുനാല്‍ ഒരു വിക്കറ്റുമായി തിളങ്ങിയത്. മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായ പൊള്ളാര്‍ഡിനെതിരെ പന്തെറിയാന്‍ ക്രുനാല്‍ ആഗ്രഹിച്ചിരുന്നതായി പിന്നീട് രോഹിത് ശര്‍മ പറഞ്ഞു.

krunalpandya

പൊള്ളാര്‍ഡിനെതിരെ പന്തെറിയണമെന്നും പുറത്താക്കണമെന്നും ക്രുനാല്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം പന്തു ലഭിച്ച ക്രുനാല്‍ തന്റെ ലക്ഷ്യം നിറവേറ്റിയെന്നും രോഹിത് പറഞ്ഞു. പൊള്ളാര്‍ഡിന് ഫ് ളൈയിങ് കിസ് നല്‍കിയാണ് ക്രുനാല്‍ യാത്രയാക്കിയത്. ക്രുനാലിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനറിയാമെന്ന് രോഹിത് പറഞ്ഞു. മത്സരത്തിന് മുന്‍പ് രോഹിത് ശര്‍മയാണ് ക്രുനാലിന് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചത്.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 109 റണ്‍സ് ഇന്ത്യ എളുപ്പം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. തുടരെ വിക്കറ്റ് വീണ് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് വിജയത്തിലേക്ക് നയിച്ചു. 34 പന്തില്‍ 31 റണ്‍സെടുത്ത് കാര്‍ത്തിക്കും 9 പന്തില്‍ 21 റണ്‍സെടുത്ത ക്രുനാലും പുറത്താകാതെ നിന്നു.

ഭാര്യയ്‌ക്കൊപ്പം 30-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി കോലി; ആഘോഷം ആശ്രമത്തില്‍

Story first published: Monday, November 5, 2018, 10:10 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+