Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാര്യയ്‌ക്കൊപ്പം 30-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി കോലി; ആഘോഷം ആശ്രമത്തില്‍

ആഘോഷം ഹരിദ്വാറിലെ ആശ്രമത്തില്‍ | Oneindia malayalam

ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തന്റെ 30-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങുന്നു. ഹരിദ്വാറിലെ ആശ്രമത്തിലാണ് ഇത്തവണ ഭാര്യയ്‌ക്കൊപ്പം ആഘോഷമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം കോലി ഡെറാഡൂണിലെത്തി. നവംബര്‍ 7 വരെ ഇവിടെ ചെലവഴിച്ച് ആഘോഷവും സാഹസിക പരിപാടികളുമാണ് കോലി തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ 5-ാണ് കോലിയുടെ പിറന്നാള്‍. അന്നേ ദിവസം ആനന്ദ് ധാം ആത്മാബോധ് ആശ്രമത്തിലായിരിക്കും ഇരുവരും ചെലവഴിക്കുക. അനുഷ്‌കയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായ മഹാരാജ് ആനന്ദ് ബാബയാണ് ആശ്രമത്തിലെ ഇപ്പോഴത്തെ മേധാവി. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

pic


വിവിഐപികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദേശത്ത് കനത്ത സുരക്ഷയും സൗകര്യങ്ങളും ഒരക്കിയിട്ടുണ്ട്. അനുഷ്‌ക പലവട്ടം ഇവിടെ ഗുരുവിനെ കാണാനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കോലിയുമായുള്ള വിവാഹത്തിന് മുന്‍പും അനുഷ്‌ക ഇവിടെ എത്തിയിരുന്നു. ആനന്ദ ബാബ ഇരുവരുടെയും വിവാഹത്തിനായി ഇറ്റലിയില്‍ എത്തുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കിടെയായിരുന്നു കോലിയുടെ പിറന്നാള്‍. അന്ന് സഹകളിക്കാരും അനുഷ്‌കയും ചേര്‍ന്ന് പിറന്നാള്‍ ആഘോഷമാക്കി. കോലി ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ചവനായി കുതിക്കുമ്പോള്‍ അനുഷ്‌ക സിനിമാ മേഖലയിലും തിളങ്ങുകയാണ്. ഷാരൂഖ് ഖാനൊപ്പമുള്ള സീറോ ഡിസംബറില്‍ റിലീസിനൊരുങ്ങാനിരിക്കെ തിരക്കുകള്‍ക്കിടയിലാണ് ഇരുവരും ആശ്രമത്തിലെത്തുന്നത്.

Story first published: Monday, November 5, 2018, 9:30 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+