Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെഗിയുടെ നേട്ടം പഴങ്കഥ, ഐപിഎല്‍ ലേലത്തില്‍ മരണമാസ് താരമായി ക്രുണാല്‍ പാണ്ഡ്യ

മുംബൈ: ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ല ക്രുണാല്‍ പാണ്ഡ്യ. പക്ഷേ ഐപിഎല്‍ താരലേലത്തില്‍ ക്രുണാലിനെ സ്വന്തമാക്കാനായി ടീമുകളുടെ മത്സരമായിരുന്നു. സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയെ പോലെ വെടിക്കെട്ട് ബാറ്റിങ്ങും മികച്ച ബൗളിങ്ങും കൈമുതലായുള്ള ക്രുണാലിനെ മുംബൈ ഇന്ത്യന്‍സ് റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തം പാളയത്തിലെത്തിച്ചത്. റൈറ്റ് ടു മാച്ച് വഴിയാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്.

സിദാന് ആയുസ്സ് നീട്ടിക്കിട്ടി... റൊണാള്‍ഡോയ്ക്ക് നന്ദി, റയല്‍ വിജയവഴിയില്‍

8.8 കോടിയാണ് ക്രുണാലിനായി മുംബൈ ചെലവഴിച്ചത്. അടിസ്ഥാന വില 40 ലക്ഷമായിരുന്നു. ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചതാണ് ക്രൂണാലിന് ഗുണം ചെയ്തത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത ഒരു താരത്തിന് ഇത്രയും വലിയ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ്.

മുംബൈയുടെ വിശ്വസ്തന്‍

മുംബൈയുടെ വിശ്വസ്തന്‍

2016ലാണ് മുംബൈ ക്രുണാലിനെ ടീമിലെത്തിക്കുന്നത്. രണ്ടു കോടിക്കായിരുന്നു താരത്തെ വാങ്ങിയത്. ആ സീസണില്‍ പരുക്കു കാരണം ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഒരു ആഭ്യന്തര മത്സരം പോലും കളിക്കാന്‍ ക്രുണാലിന് കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കുന്നത്. സഹ താരങ്ങളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. 12 മത്സരങ്ങളില്‍ നിന്ന് 237 റണ്‍സും ആറുവിക്കറ്റുകളുമായിരുന്നു ക്രുണാലിന്റെ നേട്ടം. തൊട്ടടുത്ത വര്‍ഷം ഇത് 243 റണ്‍സിലെത്തി. പത്ത് വിക്കറ്റും സ്വന്തമാക്കി. ഇതോടെ മുംബൈയുടെ വിശ്വസ്തനായി താരം മാറുകയായിരുന്നു.

നെഗിയുടെ റെക്കോര്‍ഡ് വഴിമാറി

നെഗിയുടെ റെക്കോര്‍ഡ് വഴിമാറി

2016ല്‍ പവാന്‍ നെഗിയെ 8.5 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയതാണ് നേരത്തെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത ഒരു താരത്തിന് ലഭിച്ചിരുന്ന ഉയര്‍ന്ന തുക. ഈ റെക്കോര്‍ഡും ക്രുണാലിന് മുന്നില്‍ വഴി മാറി. 2016ല്‍ റെക്കോര്‍ഡ് തുക ലഭിച്ചെങ്കിലും ഡല്‍ഹിക്ക് വേണ്ടിയുള്ള നെഗിയുടെ പ്രകടനം മോശമായിരുന്നു. ഇത് കഴിഞ്ഞ ലേലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ മികവുറ്റ പ്രകടനവും റെക്കോര്‍ഡ് തുക നേടാന്‍ ക്രുണാലിനെ സഹായിച്ചിട്ടുണ്ട്.

ലേലത്തിലും പോരാട്ടം

ലേലത്തിലും പോരാട്ടം

ക്രുണാലിനായി ആദ്യ ഘട്ടത്തില്‍ തന്നെ നാലു ടീമുകള്‍ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരായിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടു ടീമുകള്‍ പിന്‍മാറി. അവസാന ഘട്ടത്തില്‍ മുംബൈയ്‌ക്കൊപ്പം ബാംഗ്ലൂരും 8.8 കോടിയെന്ന തുകയിലെത്തി. ഇതോടെ മുംബൈ റൈറ്റ് ടു മാച്ച് വഴി ക്രുണാലിനെ സ്വന്തമാക്കുകയായിരുന്നു.

സഹോദരനൊപ്പം കളിക്കും

സഹോദരനൊപ്പം കളിക്കും

തുടര്‍ച്ചയായ മൂന്നാം തവണയാണ് സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ക്രുണാല്‍ കളിക്കാന്‍ പോകുന്നത്. ഇരുവരും ക്രീസില്‍ പരസ്പര ധാരണയോടെ കളിക്കുന്നവരാണ്. അതേസമയം ഈ വര്‍ഷം ഇന്ത്യന്‍ എ ടീം ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനുമടക്കുള്ള ടീമുകള്‍ക്കെതിരേ കളിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ക്രുണാലിന്റേത്്. ലേലത്തില്‍ മുംബൈ പരിഗണിച്ചതും ഈ കാര്യമാണെന്നാണ് സൂചന. അതിന് വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 366 റണ്‍സും 11 വിക്കറ്റെടുത്തതും ക്രൂണിന് ഗുണകരമായി.

Story first published: Sunday, January 28, 2018, 10:54 [IST]
Other articles published on Jan 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+