വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ക്കായി മുടക്കിയ കോടികള്‍ വെള്ളത്തിലായേക്കും! ഫ്‌ളോപ്പാവാനിടയുള്ള താരങ്ങള്‍

മൂന്നില്‍ രണ്ടും വിദേശ കളിക്കാരാണ്

ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ചില താരങ്ങള്‍ക്കു പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക ലഭിച്ചിരുന്നു. വലിയ പ്രതീക്ഷകള്‍ നല്‍കുന്ന കളിക്കാരായതിനാല്‍ തന്നെയാണ് പല ഫ്രാഞ്ചൈസികളും ഇവര്‍ക്കു വേണ്ടി ലേലത്തില്‍ വാശിയോടെ പോരാടിയത്. ഇതു അടിസ്ഥാന വിലയേക്കാള്‍ മൂന്നും നാലും ഇരട്ടി നേടാന്‍ ഈ കളിക്കാരെ സഹായിക്കുകയും ചെയ്തു.

ഇത്രയും വലിയൊരു തുകയോട് ഈ താരങ്ങള്‍ക്കു നീതി പുലര്‍ത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം. ഇതിനു വേണ്ടി സീസണ്‍ കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും. വന്‍ തുക ലഭിക്കുകയും എന്നാല്‍ സീസണില്‍ ഫ്‌ളോപ്പായി മാറാനിടയുള്ളതുമായ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 കെ ഗൗതം (9.25 കോടി, സിഎസ്‌കെ)

കെ ഗൗതം (9.25 കോടി, സിഎസ്‌കെ)

ലേലത്തില്‍ ലോട്ടറിയടിച്ച ഇന്ത്യന്‍ താരങ്ങളിലൊരാളാണ് കെ ഗൗതമെന്ന കൃഷ്ണപ്പ ഗൗതം. ഇതുവരെ ദേശീയ ടീമിനു വേണ്ടി അരങ്ങേറുക പോലും ചെയ്തിട്ടില്ലാത്ത ഗൗതമിനായി മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാരിയെറിഞ്ഞത് 9.25 കോടി രൂപയായിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത താരമായി ഗൗതം മാറുകയും ചെയ്തിരുന്നു.
ഐപിഎല്ലിലേക്കു വന്നാലും ഏറെ അനുഭവസമ്പത്തൊന്നും 32 കാരനായ ഓള്‍റൗണ്ടര്‍ക്കു അവകാശപ്പെടാനില്ല. വെറും 24 മല്‍സരങ്ങളില്‍ മാത്രമേ ഗൗതം കളിച്ചിട്ടുള്ളൂ. 14.3 ശരാശരിയില്‍ 186 റണ്‍സും 8.26 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളമാണ് താരത്തിനു നേടാനായത്. സിഎസ്‌കെ ടീമിലെ ഓള്‍റൗണ്ടര്‍മാരെയെടുത്താല്‍ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, മോയിന്‍ എന്നിവരേക്കാളെല്ലാം പിറകിവാലും ഗൗതമിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

 ജൈ റിച്ചാര്‍ഡ്‌സന്‍ (14 കോടി, പഞ്ചാബ് കിങ്‌സ്)

ജൈ റിച്ചാര്‍ഡ്‌സന്‍ (14 കോടി, പഞ്ചാബ് കിങ്‌സ്)

പഞ്ചാബ് കിങ്‌സിന്റെ ഈ സീസണിലെ വലിയ സര്‍പ്രൈസുകളിലൊന്നാണ് ഓസ്‌ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്‌സന്‍. 14 കോടി രൂപയാണ് താരത്തിനായി പഞ്ചാബ് മുടക്കിയത്. കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് റിച്ചാര്‍ഡ്‌സന് ഇത്രയും ഡിമാന്റുണ്ടാവാന്‍ കാരണം. 14 മല്‍സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളുമായി വിക്കറ്റ് കൊയ്ത്തില്‍ ഒന്നാമതെത്തിയ അദ്ദേഹം വാലറ്റ് ബാറ്റിങിലും ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.
ചരിത്രമെടുത്താല്‍ ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കൊന്നും ഐപിഎല്ലില്‍ ഇതാവര്‍ത്തിക്കാനായിട്ടില്ലെന്നു കാണാം. ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ടോം കറെന്‍ എന്നിവരെല്ലാം ഉദാഹരണങ്ങളാണ്. ഇവരെല്ലാം ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികളുടെ പ്ലെയിങ് ഇലവനിലെത്താന്‍ പാടുപെടുകയും ചെയ്തു.

കൈല്‍ ജാമിസണ്‍ (15 കോടി, ആര്‍സിബി)

കൈല്‍ ജാമിസണ്‍ (15 കോടി, ആര്‍സിബി)

ന്യൂസിലാന്‍ഡ് പേസറും വാലറ്റത്ത് മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള താരവുമായ കൈല്‍ ജാമിസണിനെ 15 കോടി രൂപയ്ക്കാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിനായി തിളങ്ങാന്‍ ജാമിസണിനായിരുന്നില്ല. ഇതോടെ ഐപിഎല്ലിലും മുടക്കിയ കാശ് പോവുമോയെന്ന ഭയത്തിലാണ് ആര്‍സിബി.
ഓസീസിനെതിരായ പരമ്പരയില്‍ 15 ഓവര്‍ ബൗല്‍ ചെയ്ത ജാമിസണ്‍ 11.6 ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 175 റണ്‍സാണ്. ഇതേ തുടര്‍ന്ന് പരമ്പരയിലെ അവസാന കളിയില്‍ നിന്നും 26 കാരനായ താരം ഒഴിവാക്കപ്പെടുകയും ചെയ്തു.
ഐപിഎല്ലില്‍ ജാമിസണിന് ഇതു അരങ്ങേറ്റമാണ്. ആറടി എട്ടിഞ്ചെന്ന ഉയരമാണ് താരത്തിന്റെ പ്ലസ് പോയിന്റ്. എന്നാല്‍ വേഗവും ബൗണ്‍സും കുറഞ്ഞ ഇന്ത്യന്‍ പിച്ചുകളില്‍ ജാമിസണിന് എത്രത്തോളം തിളങ്ങാനാവുമെന്നത് സംശയമാണ്. പരിചയസമ്പന്നനരായ പേസര്‍മാരില്ലാത്തിനാല്‍ ആര്‍സിബിയുടെ പേസാക്രമണത്തിനു നേതൃത്വം നല്‍കേണ്ട ചുമതല കൂടി അദ്ദേഹത്തിനുണ്ടാവും. ഡെത്ത് ഓവറിലും ബാറ്റിങിലും മികച്ച സംഭാവനകളും ജാമിസണില്‍ നിന്ന് ആര്‍സിബി പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Wednesday, April 7, 2021, 10:47 [IST]
Other articles published on Apr 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X