Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കിരീടം കെകെആര്‍ അങ്ങെടുക്കും! മറ്റാരും സ്വപ്‌നം കാണേണ്ട, കാരണം ചൂണ്ടിക്കാട്ടി വോന്‍

1

ഐപിഎല്ലിന്റെ 13ാം സീസണിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ടീമിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തങ്ങളുടെ മൂന്നാമത്തെ കിരീടം സ്വന്തമാക്കുമെന്നാണ് കാര്‍ത്തിക് പ്രവചിച്ചിരിക്കുന്നത്. നേരത്തേ രണ്ടു തവണയും കെകെആര്‍ വിജയികളായത് ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

ഈ സീസണില്‍ കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിയില്‍ ശക്തമായ ടീമിനെയാണ് കെകെആര്‍ അണിനിരത്തുന്നത്. ഇയോന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ്, ടോം ബാന്റണ്‍ തുടങ്ങിയ മിന്നും താരങ്ങളെ കെകെആര്‍ പുതുതായി ടീമിലേക്കു കൊണ്ടു വന്നിരുന്നു. കെകെആര്‍ എന്തുകൊണ്ട് ഇത്തവണ ചാംപ്യന്‍മാരുമെന്നതിനുള്ള കാരണങ്ങളും മൈക്കല്‍ വോന്‍ നിരത്തുന്നുണ്ട്.

കെകെആര്‍ തന്നെ കിരീടം നേടും

കെകെആര്‍ തന്നെ കിരീടം നേടും

ഈ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരിക്കും ചാംപ്യന്‍മാര്‍. ബ്രെന്‍ഡന്‍ മക്കുല്ലം പരിശീലിപ്പിക്കുന്ന അവര്‍ എല്ലാം കൊണ്ടും കിരീടത്തിന് അര്‍ഹതയുള്ള ടീമാണ്. ശക്തമായ ടീമിനൊപ്പം മക്കുല്ലം കൂടി ചേരുന്നതോടെ അവര്‍ക്കു ചാംപ്യന്‍മാരാവാന്‍ കഴിയും. അടുത്തിടെ കോച്ചെന്ന നിലയില്‍ മക്കുല്ലം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയിരുന്നു. ഇനി ഐപിഎല്ലിലും അദ്ദേഹത്തിനു ഇത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വോന്‍ വിശദമാക്കി.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മക്കുല്ലത്തിന്റെ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനായിരുന്നു കിരീടം. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് അവര്‍ ചാംപ്യന്‍മാരായത്.

മികച്ച താരങ്ങളുടെ സാന്നിധ്യം

മികച്ച താരങ്ങളുടെ സാന്നിധ്യം

കെകെആര്‍ ടീമില്‍ ഒരുപിടി മികച്ച താരങ്ങളുള്ളതിനാല്‍ തന്നെ അവര്‍ക്കു സാധ്യത വര്‍ധിക്കുന്നതായി വോന്‍ അഭിപ്രായപ്പെട്ടു. സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍, ഇയോന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ തുടങ്ങി കഴിവുറ്റ കളിക്കാരുടെ വലിയൊരു നിര തന്നെ കെകെആറിലുണ്ട്.
അവരുടെ ബാറ്റിങ് നിര അത്ര ശക്തമല്ലെന്നൂ ചൂണ്ടിക്കാട്ടുന്നവര്‍ ഈ നിരയിലേക്കു ഒന്നു കണ്ണോടിച്ചാല്‍ മതി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയായിരിക്കും ഈ സീസണിലെ ചാംപ്യന്‍മാരെന്നു താന്‍ ഉറച്ചു വിശ്വസിക്കുന്നതായി വോന്‍ വിശദമാക്കി.

കെകെആറിന്റെ ആദ്യ മല്‍സരം

കെകെആറിന്റെ ആദ്യ മല്‍സരം

അടുത്ത ബുധനാഴ്ച രോഹിത് ശര്‍മ നയിക്കുന്ന നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഈ സീസണില്‍ കെകെആറിന്റെ ആദ്യ മല്‍സരം. ജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കുകയാവും അവരുടെ ലക്ഷ്യം.
കഴിഞ്ഞ സീസണില്‍ നിരാശാജനകമായിരുന്നു കെകെആറിന്റെ പ്രകടനം. പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ പുറത്തായത്. അഞ്ചാംസ്ഥാനത്തായിരുന്നു കാര്‍ത്തികിന്റെ ടീം ഫിനിഷ് ചെയ്തത്. 2014ലായിരുന്നു കെകെആറിന്റെ അവസാന കിരീട വിജയം. അതിനു ശേഷം മൂന്നു തവണ പ്ലേഓഫില്‍ അവര്‍ക്ക് അടിതെറ്റുകയായിരുന്നു. 2015ല്‍ ലീഗ് ഘട്ടത്തിലും കെകെആര്‍ പുറത്തായി.

Story first published: Saturday, September 19, 2020, 18:28 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+