
കഴിഞ്ഞ സീസണിലെ പ്രകടനം
കുല്‍ദീപിനെ സംബന്ധിച്ച് കഴിഞ്ഞ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട താരത്തിന് റണ്ണൊഴുക്ക് നിയന്ത്രക്കാനുമായില്ല. ഈ തിരിച്ചടികളില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടാണ് കുല്‍ദീപ് യുഎഇയില്‍ പന്തെറിയുക.
കഴിഞ്ഞ തവണ ഒമ്പത് മല്‍സങ്ങളില്‍ നിന്നും വെറും നാലു വിക്കറ്റുകള്‍ മാത്രമായിരുന്നു സ്പിന്നര്‍ക്കു വീഴ്ത്താനായത്. 8.66 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു കുല്‍ദീപിന്റെ ദയനീയ പ്രകടനം. ഇതു കാരണം കാര്‍ത്തിക് താരത്തെ ഭൂരിഭാഗം മല്‍സരങ്ങളിലും പുറത്തിരുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലുമെത്താതെയാണ് കെകെആര്‍ പുറത്തായത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്.

ചില പരീക്ഷണങ്ങള്‍ നടത്തി
ബൗളിങില്‍ ചില പരീക്ഷണങ്ങള്‍ താന്‍ നടത്തിയതായി യുപിയില്‍ നിന്നുള്ള കുല്‍ദീപ് വെളിപ്പെടുത്തി. ചില ഡെലിവറില്‍ ഞാന്‍ മാറ്റരം വരുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റില്‍. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഈ പരീക്ഷണങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയുമെന്ന് അബുദാബിയില്‍ ടീമിനൊപ്പം പരിശീലനം നടത്തവെ താരം വ്യക്തമാക്കി.
യുഎഇയില്‍ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാണ്. ഇവിടെ കനത്ത ചൂടാണ്. വീട്ടിലായിരിക്കുമ്പോള്‍ അവിടെയും ഇതേ കാലാവസ്ഥയാണ്. അതിനാല്‍ തന്നെ അത്ര ചൂട് തനിക്കു അനുഭവപ്പെടുന്നില്ലെന്നും കുല്‍ദീപ് പറഞ്ഞു.

സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റുകള്‍
ഇവിടെ എല്ലാം കൊണ്ടും താന്‍ ഹാപ്പിയാണ്. യുഎഇയിലെ വിക്കറ്റിന്റെ കാര്യമെടുത്താല്‍ പ്രതീക്ഷിച്ചതു പോലെ സ്പിന്‍ ബൗളിങിനെ പിന്തുണയ്ക്കുന്ന വിക്കറ്റ് തന്നൊണ് ഇവിടുത്തേത്. ഇത് തനിക്കു ഏറെ മുതല്‍ക്കൂട്ടാവുമെന്നും കുല്‍ദീപ് വ്യക്തമാക്കി.
ഓരോ തവണയും കൃത്യമായ പ്ലാനിങോടെ കളിക്കണം. അനുഭവസമ്പത്ത് വളരെ പ്രധാനം തന്നെയാണ്. അതോടൊപ്പം തന്നെ ഒരു പ്രത്യേക കാര്യം ചെയ്യാന്‍ സമയം ലഭിക്കുകയും വേണം. അതിനു വേണ്ടി ധൃതി പിടിക്കരുത്. ധൃതി പിടിച്ച് ചെയ്യുകയാണെങ്കില്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ക്രിക്കറ്റില്‍ നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും നന്നായി ചെയ്യാന്‍ കഴിയണമെന്നില്ല. തോല്‍വികളെയും അഭിമുഖീകരിക്കേണ്ടി വരും. അപ്പോള്‍ മാത്രമേ നിങ്ങള്‍ മികച്ചൊരു താരമായി മാറൂവെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിലെ പ്രകടനം
കഴിഞ്ഞ ഐപിഎല്ലില്‍ സംഭവിച്ച പിഴവുകളില്‍ നിന്നും പാഠമുള്‍ക്കൊള്ളും. അന്നത്തെ അനുഭവമാണ് ഇതിനു സഹായിച്ചത്. ഇതുപോലെയുള്ള തിരിച്ചടികള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. പൊരുതുകയെന്നത് ഗെയിമിന്റെ ഭാഗമാണ്. അത് പ്രകടനത്തെ ബാധിക്കുന്ന തരത്തില്‍ അമിതമായി കൊട്ടി ഘോഷിക്കരുത്. ആളുകള്‍ പലതും സംസാരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഒരു താരത്തെ വിലയിരുത്തരുത്. ഒരു നടത്തുന്ന പരിശ്രമം നിങ്ങള്‍ പലപ്പോഴും കാണുന്നില്ല. ചിലപ്പോള്‍ ഇത് ഫലം കാണും, മറ്റു ചിലപ്പോള്‍ കാണില്ലെന്നും കുല്‍ദീപ് വിശദമാക്കി.


Click it and Unblock the Notifications











