Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശികളില്ലാതെ ഐപിഎല്‍ നടത്താം, കെകെആര്‍ സാധ്യതാ ഇലവന്‍- മലയാളി താരവും ടീമിലെത്തും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ പല പരീക്ഷണങ്ങള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായേക്കും. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ പ്ലാന്‍.

വിദേശ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ വിമുഖത കാണിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ഐപിഎല്‍ നടത്തുമെന്ന് നേരത്തേ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ഐപിഎല്ലാണ് നടക്കുകയെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഓപ്പണര്‍മായി മുന്‍ അണ്ടര്‍ 19 ലോകകപ്പ് ഹീറോയുമായ യുവതാരം ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രാപാഠിയുമായിരിക്കും ഇറങ്ങുക. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ളള താരമെന്ന് ഗില്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഗില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണില്‍ കെകെആറിനു വേണ്ടി വ്യത്യസ്ത പൊസിഷനുകളില്‍ താരം കളിച്ചിരുന്നു. 20 കാരനായ ഗില്ലിന് ഐപിഎല്ലില്‍ 132.36 സ്‌ട്രൈക്ക് റേറ്റും 33.27 ശരാശരിയുമുണ്ട്.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

2017ല്‍ റൈസിങ് പൂനെ ജയന്റ്‌സിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ തിളങ്ങിയ താരമാണ് ത്രിപാഠി. സീസണില്‍ ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. പൂനെ വിട്ട ശേഷം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും ത്രിപാഠി ശ്രദ്ധേയമായ പ്രകടനം നടത്തി. കെകെആറിനൊപ്പം താരത്തിന്റെ കന്നി സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. ഐപിഎല്‍ കരിയറില്‍ 26.14 ശരാശരിയും 137.32 സ്‌ട്രൈക്ക് റേറ്റും ത്രിപാഠിക്കുണ്ട്.

സിദ്ദേഷ് ലാഡ്

സിദ്ദേഷ് ലാഡ്

അഞ്ചു സീസണുകളായി ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞ സീസണിലാണ് സിദ്ദേഷ് ലാഡിന് അരങ്ങേറാന്‍ അവസരം ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു ഇത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പകരക്കാരനായി ലാഡിന് നറുക്ക് വീഴുകയായിരുന്നു. ആദ്യ കളിയില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം താരം 15 റണ്‍സ് നേടി. രോഹിത് ടീമില്‍ മടങ്ങിയെത്തിയതോടെ ലാഡ് വീണ്ടും പുറത്തായി. സീസണിനു ശേഷം മുംബൈ ഒഴിവാക്കിയതോടെ താരത്തെ കെകെആര്‍ വാങ്ങുകയായിരുന്നു.

നിതീഷ് റാണ

നിതീഷ് റാണ

കഴിഞ്ഞ കുറച്ച് സീസണുകളായി കെകെആറിന്റെ നിര്‍ണായക താരമാണ് നിതീഷ് റാണ. മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള റാണ കെകെആറിന്റെ അവിഭാജ്യഘടകം കൂടിയാണ്. 2018ല്‍ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ശേഷമാണ് റാണ കെകെആറിലെത്തിത്. ഐപിഎല്ലില്‍ ഇതിനകം ആയിരത്തിന് മുകളില്‍ റണ്‍സ് താരം നേടിയിട്ടുണ്ട്. എട്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. പാര്‍ട് ടൈം സ്പിന്നറായും ടീമിന് ഉപയോഗിക്കാവുന്ന താരമാണ് റാണ.
സ്പിന്നര്‍മാരെയും പേസര്‍മാരെയും നേരിടാന്‍ ഒരുപോലെ മിടുക്കനാണ് അദ്ദേഹം.

ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. 2018ലെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. ടീമിനെ ക്വാളിഫയര്‍ 2 വരെയെത്തിക്കുന്നതില്‍ കാര്‍ത്തിക് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ബാറ്റ്‌സ്മാന്‍, ക്യാപ്റ്റന്‍ എന്നീ റോളുകളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കാര്‍ത്തികിന് കഴിഞ്ഞിരുന്നില്ല.

റിങ്കു സിങ്

റിങ്കു സിങ്

2018ലെ ഐപിഎല്‍ മുതല്‍ കെകെആറിനൊപ്പമുള്ള താരമാണ് റിങ്കു സിങ്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ ഇതുവരെ മികച്ച പ്രകടനങ്ങളൊന്നും താരത്തിന് അവകാശപ്പെടാനില്ല.
ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ എന്നിവയിലായി 3000ത്തിന് അടുത്ത് റണ്‍സാണ് സിങിന്റെ സമ്പാദ്യം. അഞ്ചു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. വിദേശ താരങ്ങള്‍ ഇല്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിങിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്.

ശിവം മാവി

ശിവം മാവി

2018ലെ അണ്ടര്‍ 19 ലോകകപ്പിലെ കണ്ടെത്തലാണ് പേസര്‍ ശിവം മാവി. ലോകകപ്പിലെ പ്രകടനം മാവിയെ കെകെആറിലെത്തിക്കുകയായിരുന്നു. പ്രഥമ സീസണില്‍ അഞ്ചു വിക്കറ്റ് മാത്രമേ താരത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ. 9.64 ഇക്കോണമി റേറ്റിലായിരുന്നു ഇത്.
കഴിഞ്ഞ സീസണില്‍ പരിക്കു കാരണം മാവിക്ക് ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ കഴിഞ്ഞില്ല. ഈ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് പേസര്‍ ലക്ഷ്യമിടുന്നത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

കുറച്ചു സീസണുകളായി കെകെആറിന്റെ സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ താരം കൂടിയായ കുല്‍ദീപ് യാദവാണ്. ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത സാധ്യമാണ് അദ്ദേഹം.
ഐപിഎല്ലില്‍ 40 മല്‍സരങ്ങളില്‍ നിന്നും 8.33 ഇക്കോണമി റേറ്റില്‍ 39 വിക്കറ്റുകള്‍ കുല്‍ദീപ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസീസണില്‍ താരം നിറംമങ്ങിയിരുന്നു. തുടര്‍ച്ചയായി റണ്‍സ് വഴങ്ങാന്‍ തുടങ്ങിയതോടെ ചില മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനവും നഷ്ടമായി. എങ്കിലും കുല്‍ദീപിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

പ്രസിധ് കൃഷ്ണ

പ്രസിധ് കൃഷ്ണ

കര്‍ണാടകയില്‍ നിന്നുള്ള പേസ് ബൗളറായ പ്രതിധ് കൃഷ്ണ കെകെആറിന് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. 2018ല്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റായാണ് താരം കെകെആറിലെത്തിയത്. പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ കൃഷ്ണ ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. പ്രഥമ സീസണില്‍ 24 കാരനായ പേസര്‍ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.
എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ വിക്കറ്റുകള്‍ കൊയ്ത് കൃഷ്ണ ശക്തമായ തിരിച്ചുവരവ് നടത്തി. രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്താന്‍ പേസര്‍ക്കു കഴിഞ്ഞു.

സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍

വിദേശികളില്ലാത്ത ഐപിഎല്ലാണ് ഇത്തവണ നടക്കുകയെങ്കില്‍ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്കും കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ നറുക്കുവീഴും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു കൊണ്ടാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. മൂന്നു മല്‍സരങ്ങില്‍ സന്ദീപ് ബൗള്‍ ചെയ്യുകയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു.
നേരത്തേ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമായിരുന്ന സന്ദീപിന് പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ എയ്ക്കു വേണ്ടി നാലു കളികളില്‍ നിന്നും അഞ്ച് വിക്കറ്റുകള്‍ സന്ദീപ് വീഴ്ത്തിയിരുന്നു.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 8.4 കോടി വാരിയെറിഞ്ഞ് സ്വന്തമാക്കിയ താരമായിരുന്നു മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍ കെകെആറിനെതിരായ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. സീസണിനു ശേഷം 28 കാരനെ പഞ്ചാബ് ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നാണ് കെകെആര്‍ നാലു കോടി രൂപയ്ക്കു പുതിയ സീസണിലേക്കു വരുണിനെ ടീമിലേക്കു കൊണ്ടുവന്നത്.

Story first published: Tuesday, June 23, 2020, 19:02 [IST]
Other articles published on Jun 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+